Image

മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിനു ഗ്ലാസ്‌ഗോയില്‍ സ്വീകരണം നല്‍കി

ജോബി ഇഞ്ചനാട്ടില്‍ Published on 31 October, 2011
മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിനു ഗ്ലാസ്‌ഗോയില്‍ സ്വീകരണം നല്‍കി
ഗ്ലാസ്‌ഗോ: ചങ്ങനാശേരി അതിരൂപതാംഗങ്ങളും വിശ്വാസ സമൂഹവും ചേര്‍ന്ന്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിനു ഗ്ലാസ്‌ഗോയില്‍ സ്വീകരണം നല്‍കി. ചങ്ങനാശേരി അതിരുപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗ്ലാസ്‌ഗോയില്‍ എത്തിയതായിരുന്നു പിതാവ്‌.

ഫാ. സെബാസ്‌റ്റിയന്‍ കല്ലത്തിന്റെ നേതൃത്വത്തില്‍ സ്‌കോട്‌ലന്‍ഡിലെ നൂറു കണക്കിന്‌ വിശ്വാസികള്‍ കാമ്പസ്‌ലാങ്‌ സെന്റ്‌ ബ്രയ്‌ട്‌സ്‌ പള്ളിയില്‍ പിതാവിന്‌ സ്വീകരണം നല്‍കി. ലോകത്ത്‌ എവിടെ ആയിരുന്നാലും വിശ്വാസവും പാരമ്പര്യവും കാത്ത്‌ സുഷിച്ചു കൊണ്ടുള്ള ജീവിത ശൈലി വേണം ഓരോ സിറോ മലബാര്‍ ക്രിസ്‌ത്യാനിക്കും ഉണ്ടാവേണ്ടതന്ന്‌ മാര്‍.ജോസഫ്‌ പെരുന്തോട്ടം പറഞ്ഞു.

ശനിയാഴ്‌ച മൂന്നിന്‌ ജപമാല മാസാചാരണത്തിന്റെ ഭാഗമായി നടന്ന വി. കുര്‍ബാനയില്‍ പിതാവ്‌ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ.സെബാസ്‌റ്റിയന്‍ കല്ലത്‌, ഫാ. ജോസഫ്‌ കറുകയില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ഏകദേശം നാല്‍പത്‌ ലക്ഷത്തോളം വരുന്ന സിറോ മലബാര്‍ ക്രൈസ്‌തവരില്‍ പത്തു ലക്ഷത്തോളം പേര്‍ പ്രവാസികളാണ്‌. ഇത്രയും വലിയ വിഭാഗമായ പ്രവാസികളുടെ ഉന്നമനത്തിനു സഭ വലിയ പ്രധാന്യമാണ്‌ കൊടുക്കുന്നതെന്നും പിതാവ്‌ പറഞ്ഞു. ഗ്ലാസ്‌ഗോ സന്ദര്‍ശനം പൂര്‍ത്തിയാക്കി പിതാവ്‌ വൈകിട്ട്‌ ന്യൂ കാസിലിലേക്ക്‌ യാത്ര തിരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക