Image

മൊട്ടുകള്‍ (കവിത: എസ്‌.കെ.നിരപ്പത്ത്‌)

Published on 28 December, 2013
മൊട്ടുകള്‍ (കവിത: എസ്‌.കെ.നിരപ്പത്ത്‌)
വിടരുവാന്‍ കൊതിക്കുന്ന മൊട്ടിനെ
ക്കവരുവാന്‍ ശ്രമിക്കുന്ന ശത്രു
മിത്രമായ്‌ അടുക്കലെത്തി
മധുരവാക്കുമായ്‌ തലോടുന്നു

ഇതളില്‍ കിളിര്‍ക്കുന്ന മൊട്ടിനെ
വിടര്‌ത്തുന്ന സൂര്യപ്രകാശം
തണ്ടില്‍ കുതിര്‍ത്ത മുനയമ്പുകള്‍
സംരക്ഷണം നല്‌കുമോ ?

മോദമായ്‌ വിടരും മൊട്ടിനെ
ഗമിക്കുവാന്‍ വെമ്പുന്ന ശത്രുതന്‍
മുളക്കുന്ന മൈഥുനം തിടുക്കമായ്‌
പുണരുവാന്‍ കരങ്ങള്‍ നീട്ടിടുന്നു

മോഹമായ്‌ വളരും മൊട്ടിനെ
വളര്‌ത്തും ഇലതണ്ടുവേരുകള്‍
കൊതിയനാം ശനിയനെ തടയുമോ
ഉണര്‌ത്തും പന്‌ഞ്ചന്ദ്രിയങ്ങളാല്‍

എസ്‌.കെ.നിരപ്പത്ത്‌
മൊട്ടുകള്‍ (കവിത: എസ്‌.കെ.നിരപ്പത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക