ആരു ചൊല്ലുന്നു
ചിന്താത്തരംഗ വൈദ്യൂതിയില്ലെന്ന് ?
നിന് ചിന്താമണിദര്ശനം
സമസ്യാപ്പൂരണ
അന്ത്യക്ഷരപ്പൂക്കള്
താനേ കൊരുത്തു മാല്യമാക്കും.
അറിയാത്ത വാക്കിന്നര്‍ത്ഥം
ഓര്‍മ്മ ചീകിയറിവാകാതെ
നിഘണ്ടുചട്ടയില് കൈവെക്കവെ
അക്ഷരമൂല്യം താനേ പകരും.
പ്രഹേളികാപ്പൂട്ടുടയ്ക്കാന്
പരീക്ഷയില്‍ ചൊറിയുംതല
ചൊല്ലിത്തന്ന നിന്മുഖം കാണേ
സര്‍വ്വോത്തരം തൃക്കണ്ണില്‍ ജ്വലിക്കും.
ദുഃഖാര്ണ്ണവ ജലധാരയുടെ
ശ്രീകോവിലില്‍ അടയിരുന്നാല്‍
സിംഹാസന വെണ്ണക്കല്‍പ്പടവില്‍
സര്വരോഗസംഹാരീമുദ്രയില്
ആയുരാരോഗ്യമൂലിക താനേ
നറുന്തേന്‍ ചൂര്‍ണ്ണം നാക്കില്‍ പുരട്ടും-
അകലമടുപ്പമാക്കും ജലജാലപ്പൊരുള്
തീര്‍ത്ഥമായ് സീമന്തത്തഴുകലാക്കും.