Image

മന്ത്രി ടി. എം. ജേക്കബിന്‌ യുക്‌മയുടെ ആദരാഞ്‌ജലി

ബാലസജീവ്‌ കുമാര്‍ Published on 31 October, 2011
മന്ത്രി ടി. എം. ജേക്കബിന്‌ യുക്‌മയുടെ ആദരാഞ്‌ജലി
ലണ്ടന്‍: കേരള നിയമസഭാചരിത്രത്തിലെ അതികായകനും കേരള ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ വകുപ്പു മന്ത്രിയുമായിരുന്ന ടി. എം ജേക്കബിന്റെ അകാല നിര്യാണത്തില്‍ യൂണിയന്‍ ഓഫ്‌ യുകെ മലയാളി അസോസിയേഷന്‍സ്‌ (യുക്‌മ) നാഷണല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരള നിയമസഭ കണ്ട മികച്ച പാര്‍ലമന്റേറിയനും തികഞ്ഞ വാഗ്മിയുമായിരുന്നു ടി. എം ജേക്കബ്‌ എന്നും അദ്ദേഹത്തിന്റെ അകാലവിയോഗം കേരള രാഷ്‌ട്രീയത്തിനും കേരള ജനതക്കും തീരാ നഷ്‌ടമാണെന്നും യുക്‌മ പ്രസിഡന്റ്‌ വര്‍ഗീസ്‌ ജോണ്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനു വിപ്ലവകരമായ മാറ്റം വരുത്തിയ പ്ലസ്‌ ടു സമ്പ്രദായത്തിന്റെ ഉപജ്‌ഞാതാവും മികച്ച സാമൂഹിക നേതാവുമായിരുന്ന മന്ത്രിയെയാണ്‌ കേരള ജനതയ്‌ക്ക്‌ നഷ്‌ടമായിരിക്കുന്നതെന്ന്‌ യുക്‌മ നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ്‌ പറഞ്ഞു.

യുക്‌മ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ വിജി കെ പി, ജോയിന്റ്‌ സെക്രട്ടറി അലക്‌സ്‌, നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. ഫ്രാന്‍സീസ്‌ മാത്യു കവളക്കാട്ടില്‍ തുടങ്ങിയവര്‍ യുക്‌മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടിയും വ്യക്‌തിപരമായും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
മന്ത്രി ടി. എം. ജേക്കബിന്‌ യുക്‌മയുടെ ആദരാഞ്‌ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക