Image

സെന്റ് തോമസ് മിഷന്‍ വെസ്റ്റ് റീജിന്‍ ദേവാലയ നിര്‍മ്മാണത്തിനുള്ള ധനശേഖരണ പരിപാടി കേരളാ എക്‌സ്‌പ്രെസ് മെയ് 24ന്

Published on 30 December, 2013
സെന്റ് തോമസ് മിഷന്‍ വെസ്റ്റ് റീജിന്‍ ദേവാലയ നിര്‍മ്മാണത്തിനുള്ള ധനശേഖരണ പരിപാടി കേരളാ എക്‌സ്‌പ്രെസ് മെയ് 24ന്
ടൊറോന്റോ: സെന്റ് തോമസ് സീറോ മലബാര്‍ മിഷന്റെ വെസ്റ്റ് റീജിന്‍ ദേവലായ നിര്‍മ്മാണ ഫണ്ടു ശേഖരണത്തിന്റെ ഭാഗമായി മെയ് 24-#ാ#ം തീയ്യതി ശനിയാഴ്ച കേരളാ എക്‌സ്‌പ്രെസ് എന്ന മെഗാഷോ നടത്തുവാന്‍ തീരുമാനിച്ചതായി വികാരി റവ. ഡോ.ജോസ് കല്ലുവേലില്‍ അറിയിച്ചു.

ഓക്‌സ് വിലിലില്‍ ഉള്ള മീറ്റിംഗ് ഹൗസില്‍ വച്ചു നടത്തപ്പെടുന്ന ഈ മെഗാ ഷോയ്ക്ക് മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്‍മാരായ മുകേഷ്, ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വന്‍ താരനിരയാണ് പങ്കെടുക്കുന്നത്. ഏതാണ്ട് 17000ല്‍ പരം ആസ്വാദര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന ആഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന ഈ ഷോയുടെ വിജയത്തിനായി ഇടവക ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഈ ഷോയുടെ മെഗാ സ്‌പോണ്‍സറായി ഹോളിഫാമിലി വെല്‍നെസ് സെന്റര്‍ ഉടമ ശ്രീ.കുര്യന്‍ മാത്യൂ മുന്നോട്ടു വന്നിരിക്കുന്നു. സ്വന്തമായി ഒരു ദേവാലയം എന്ന ആശയവുമായി മുമ്പോട്ടു വന്നിരിക്കുന്ന ഈ ഷോ ഒരു വന്‍വിജയമാക്കണമെന്ന് വികാരി റവ.ഡോ.ജോസ് കല്ലുവേലില്‍ അഭ്യര്‍ത്ഥിച്ചു.


സെന്റ് തോമസ് മിഷന്‍ വെസ്റ്റ് റീജിന്‍ ദേവാലയ നിര്‍മ്മാണത്തിനുള്ള ധനശേഖരണ പരിപാടി കേരളാ എക്‌സ്‌പ്രെസ് മെയ് 24ന്
റവ. ഡോ.ജോസ് കല്ലുവേലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക