Image

പുതുവത്സരാശംസകള്‍ (ഒരു പുതുവത്സര കുറിപ്പ്‌- സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 31 December, 2013
പുതുവത്സരാശംസകള്‍ (ഒരു പുതുവത്സര കുറിപ്പ്‌- സുധീര്‍ പണിക്കവീട്ടില്‍)
പഞ്ചാംഗങ്ങളും നാഴിക മണികളും കണക്കുക്കൂട്ടി പറയുന്ന കാലത്തിന്റെ അവസാനവും ആരംഭവും മനുഷ്യരെ ഒരു നിമിഷം ചിന്തിപ്പിക്കുന്നു. നമുക്കറിയാത്ത ഒരു ലോകത്തേക്ക്‌ നാം അടുത്തുകൊണ്ടിരിക്കുന്ന ഒരു പ്രതീതി അതുണ്ടാക്കുന്നു. ഒപ്പം പ്രക്രുതിയിലും കാലം മാറ്റങ്ങള്‍ വരുത്തുന്നു. മലയാളികളുടെ പ്രിയങ്കരനായ കവി വയലാര്‍ പാടിയ പോലെ ഈ ചലനം മാനവ ജീവിതപരിണാമത്തിന്‍ മയൂര സന്ദേശമാണ്‌്‌. പുതുവത്സരം പിറന്നു വീഴുമ്പോള്‍ കടന്നുപോയ കാലത്തിലേക്ക്‌ അറിയാതെ ഏവരും ഒന്നു കണ്ണോടിച്ചു പോകുന്നു. നമ്മുടെ കര്‍ത്ത്യവ്യങ്ങള്‍ നമ്മള്‍ പാലിക്കുന്നുണ്ടൊ എന്ന്‌ പരിശോധിക്കാനൊരവസരമാണിത്‌.

വേറൊരു ദിവസമെന്നല്ലാതെ പുതുവത്സരത്തിനു പ്രത്യേകതകള്‍ ഒന്നുമില്ല. ഇന്നലെ നിങ്ങള്‍ `നാളെ'യെന്നു പറഞ്ഞ്‌ പരിഭ്രമിച്ചുകൊണ്ടിരുന്ന ദിവസം ഇന്നാണ്‌ എന്ന പഴമൊഴി ഓര്‍ക്കുക. എന്നാല്‍ കാലചക്രത്തിന്റെ കറങ്ങലില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരു ദിവസ്‌മായി പുതുവത്സര ദിനത്തെ കണക്കാക്കുന്നത്‌. അതൊരു ഓര്‍മ്മക്കുറിപ്പായത്‌കൊണ്ടാണു ഒരു പുന: പരിശോധന നടത്താന്‍ ആ ദിവസം മനുഷ്യര്‍ ഉപയോഗിക്കുന്നു. അല്ലെങ്കില്‍ അവര്‍ നിര്‍ബന്ധി തരാകുന്നു.

എന്നാല്‍ പ്രതീക്ഷകളിലൂടെ കാലം കഴിക്കുന്നതിലും അര്‍ഥമില്ല. ലക്ഷ്യപ്രാപ്‌തിക്കായി കര്‍മ്മോന്മുഖരാകേണ്ടത്‌ ആവശ്യമാണ്‌. അമേരിക്കന്‍ കവി റോബെര്‍ട്ട്‌ ഫ്രോസ്‌റ്റിന്റെ കവിതയില്‍ പറയുന്നു - മനോഹരം ഘനശ്യാമം, വനപാളികളെങ്കിലും നാഴികകള്‍ കഴിയും മുമ്പെ കാതമെറെ കടക്കണം. പാലിക്കാനുണ്ട്‌ വാഗ്‌ദാനം..

കടമകളും കര്‍ത്തവ്യങ്ങളും സത്യസന്ധ്‌മായി പാലിക്കേണ്ടത്‌ ആവശ്യമാണു. ദൈവം അതിനായി മനുഷ്യനു അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. മാത്രമല്ല ബൈബിള്‍ വചനങ്ങള്‍ പറയുന്നത്‌ `ഞാന്‍ നിങ്ങളോട്‌ കല്‍പ്പില്ലതൊക്കെയും പ്രമാണിക്കാന്‍ തക്കവണ്ണം - ഞാനോ ലോകാവസാനത്തോളും എല്ലാ നാളും നിങ്ങളോടുകൂടെയുണ്ട്‌' (മാത്യു 2ഃ20) ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്‌ദാനങ്ങള്‍ ഉള്ളപ്പോള്‍ മനുഷ്യര്‍ക്ക്‌ നിര്‍ഭയരായി ജീവിക്കാം. പക്ഷെ പലപ്പോഴും മനുഷ്യന്‍ മരിച്ചുപോകുന്നതല്ലാതെ അഭിവ്രുദ്ധിപ്രാപിച്ച്‌്‌ പോകുന്നത്‌ ചുരുക്കം.

ഹൊറോഷ്യാ നെല്‍സണ്‍ പവ്വേഴ്‌സിന്റെ കവിത ഉദ്ധരിച്ചു കൊണ്ട്‌ ഈ കുറിപ്പ്‌ ഉപസംഹരിക്കട്ടെ. കാറ്റേല്‍ക്കാത്ത ഒരു പുഷ്‌പം പോലെ വായിക്കാത്ത പുസ്‌തകം പോലെ, ഫലങ്ങള്‍ പറിച്ചെടുക്കാത്ത വ്രുക്ഷം പോലെ സഞ്ചരിക്കാത്ത വഴിപോലെ , ഹ്രുദയത്തിന്റെ സുഗന്ധം ഇനിയും പരന്നിട്ടില്ലാത്ത വീട്ടുമുറിപോലെ, ശാന്തമായ ആകാശത്തിന്റെ നിശ്ശബ്‌ദ തണലില്‍ മയങ്ങുന്ന പ്രക്രുതി ദ്രുശ്യത്തിന്റെ അനന്തമായ അതിര്‌്‌ പോലെ പൊട്ടാത്ത ഉറവപോലെ, സമ്മാനങ്ങള്‍ ഒളിപ്പിച്ചുവെച്ച ആഭരണപ്പെട്ടി പോലെ ഈ പുതുവര്‍ഷം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. നാളെയുടെ നിഗൂഡ വതിലുകള്‍ക്കപ്പുറത്ത്‌. (സ്വതന്ത്ര വിവര്‍ത്തനം ലേഖകന്‍)

ഇ-മലയാളിയുടെ എല്ലാ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പുതുവത്സരാശംസകള്‍
പുതുവത്സരാശംസകള്‍ (ഒരു പുതുവത്സര കുറിപ്പ്‌- സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക