Image

ദൈവത്തിന്റെ വിഭിന്ന മുഖങ്ങള്‍ നമ്മുടെ ഇടയില്‍ - ജോസ് പിന്റോ സ്റ്റീഫന്‍

ജോസ് പിന്റോ സ്റ്റീഫന്‍ Published on 03 January, 2014
ദൈവത്തിന്റെ വിഭിന്ന മുഖങ്ങള്‍ നമ്മുടെ ഇടയില്‍ - ജോസ് പിന്റോ സ്റ്റീഫന്‍
പോപ്പ് ഫ്രാന്‍സിസ് പിതാവിന്റെ സന്ദേശമായ ഫെയിസ്ബുക്കില്‍ കണ്ട ആ വാക്കുകള്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. കാലഘട്ടത്തിനനുയോജ്യമായ ശക്തമായ പ്രവാചകശബ്ദമാണ് എനിക്ക് അനുഭവപ്പെട്ടത്. കത്തോലിക്കാ തിരുസഭയുടെ പരമോന്നത നേതാവ് എന്ന നിലയില്‍ ഫ്രാന്‍സിസ് പിതാവ് നല്‍കിക്കൊണ്ടിരിക്കുന്ന മാതൃകാപരമായ സന്ദേശങ്ങളിലൊന്നാണിത്.

അദ്ദേഹം ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വര്‍ഷം പോലും തികഞ്ഞിട്ടില്ല. എന്നാല്‍ ഈ ചുരുങ്ങിയകാലം കൊണ്ടുതന്നെ ലോകമനസാക്ഷിയുടെ മുന്നില്‍ ഇതുപോലുള്ള മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ എയ്യാന്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് കഴിഞ്ഞു.

താന്‍ പറയുന്ന ആശയങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തി മാതൃക കാണിക്കുന്നതില്‍ പാപ്പ വളരെ ശ്രദ്ധിക്കാറുണ്ട്. ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വിപരീതമായി ജീവിക്കുന്ന വൈദീകരോടും മെത്രാന്മാരോടും കര്‍ക്കശമായ നിലപാടുകളെടുക്കാനും പിതാവ് ശ്രദ്ധിക്കാറുണ്ട്.

ഈ പുതുവര്‍ഷത്തില്‍ ഫ്രാന്‍സിസ് പിതാവിന്റെ ജീവിതരീതി നമുക്കും പ്രചോദനമായി മാറട്ടെ. ചുറ്റുമുള്ള അനാഥരിലും വിധവകളിലും ദരിദ്രരിലും ഭവനരഹിതരിലും നിരക്ഷരിലും ദൈവത്തെ കണ്ടെത്താനും അവര്‍ക്ക് നമ്മുടെ പ്രവര്‍ത്തികള്‍ വഴി ദൈവസ്‌നേഹം പകര്‍ന്നുകൊടുക്കാനും അവരില്‍നിന്നും ആ സ്‌നേഹം തിരികെ കൈപ്പറ്റാനും നമുക്ക് ശ്രമിക്കാം.

ഈ ക്രിസ്തുമസ് കാലയളവില്‍ തികച്ചും അപരിചിതനായ ഒരു ജയില്‍പ്പുള്ളിയെ സന്ദര്‍ശിക്കാനും മണിക്കൂറുകള്‍ അവിടെ ചിലവഴിക്കാനും കഴിഞ്ഞതില്‍ ഞാന്‍ വളരെയേറെ സന്തോഷിക്കുന്നു. അതിന് എനിക്ക് അവസരം ഒരുക്കിതരികയും എന്നെ അവിടെ കൊണ്ടുപോവുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്ത തോമസ് കൂവള്ളൂര്‍ എന്ന മനുഷ്യാവകാശ സംരക്ഷകന് നന്ദി രേഖപ്പെടുത്താന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

ഞങ്ങള്‍ സന്ദര്‍ശിച്ച ജയില്‍ പുള്ളി ഒരു തമിഴ് വംശജനാണ്. ഞങ്ങളോടൊപ്പം അദ്ദേഹത്തിന്റെ വിധവയും വദ്ധ്യവയോധികയുമായ അമ്മയും ഉണ്ടായിരുന്നു. ആ അമ്മയെ കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. മകന്റെ പരിചരണത്തില്‍ സുഖവിശ്രമം നയിക്കേണ്ട പ്രായത്തില്‍ മാസത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും കുറഞ്ഞത് രണ്ടു മണിക്കൂര്‍ വീതം ഓരോ ഭാഗത്തേക്കും സഞ്ചരിച്ച് മകനെ സന്ദര്‍ശിക്കാന്‍ സന്നദ്ധത കാണിക്കുന്ന ഒരമ്മ. ഒരു എണ്‍പതു വയസ്സുകാരി.

 ഇവരെപോലുള്ള അമ്മമാരാണ് യാഥാര്‍ത്ഥ രക്തസാക്ഷികള്‍. ദൈവത്തിന് ഏറെ പ്രിയപ്പെട്ടവര്‍. ആ അമ്മയുടെ മുഖത്ത് ഞാനെന്റെ അമ്മയുടെ മുഖം ദര്‍ശിച്ചു. രോഗബാധിതയായി നാട്ടില്‍ ചികിത്സയില്‍ കഴിയുന്ന എന്റെ സ്വന്തം അമ്മയുടെ അടുത്ത് എന്റെ മനസ്സ് പാഞ്ഞെത്തി.

ചില സാങ്കേതികകാരണങ്ങളാല്‍ എന്റെ അമ്മയുടെ അടുക്കല്‍ എത്താന്‍ ഇതുവരെ എനിക്ക് സാധിച്ചില്ല. എല്ലാ തടസ്സങ്ങളും മാറ്റി അമ്മയുടെ അടുത്തെത്താന്‍ സര്‍വ്വശക്തന്‍ എന്നെ അനുഗ്രഹിക്കുമെന്ന് ഞാനുറച്ച് വിശ്വസിക്കുന്നു. അതിനായി നിങ്ങളും പ്രാര്‍ത്ഥിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

ദൈവത്തെ കണ്ടെത്താനും ദൈവത്തിന് ശുശ്രൂഷ ചെയ്യാനും കിട്ടുന്ന ഒരവസരവും പാഴാക്കരുത്. അതിനുള്ള നിരവധി അവസരങ്ങള്‍ നമ്മുടെ ചുറ്റിലുമുണ്ട്. മനസ്സ് വയ്ക്കണമെന്ന് മാത്രം. അങ്ങനെ ചെയ്താല്‍ ലഭിക്കുന്ന മനസമാധാനം മതി നമ്മുടെ ജീവിതം ധന്യമാകാനും ജീവിതത്തിന് അര്‍ത്ഥമുണ്ടാകാനും.

അതിനുള്ള വെളിച്ചം നമ്മുടെ ഹൃദയങ്ങളില്‍ തെളിയിച്ചുതരാന്‍ സര്‍വ്വേശ്വരനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ഇരുട്ടിനെ പഴിക്കാതെ ഒരു മെഴുകുതിരിയെങ്കിലും കത്തിക്കാന്‍ നമുക്ക് ശ്രമിക്കാം. നമുക്കുതന്നെ ഒരു മെഴുകുതിരിയായ് മാറാം. 2014 ഒരു അനുഗ്രഹവര്‍ഷമാക്കി നമുക്ക് മാറ്റാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

പോപ്പ് ഫ്രാന്‍സിസ് പിതാവിന്റെ സന്ദേശം


ധര്‍മ്മം കൊടുക്കാറുണ്ടോ?
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ കൂടിയ ഒന്നര ലക്ഷത്തോളം ജനങ്ങളോടായി പാപ്പാ ചോദിച്ചു: നിങ്ങള്‍ ധര്‍മം കൊടുക്കാറുണ്ടോ?


ഏകസ്വരത്തില്‍ അനേകര്‍ ഉണ്ടെന്ന് പറഞ്ഞു. അതിന് പാപ്പാ അവരെ അഭിനന്ദിച്ചു. എന്നിട്ട് അടുത്ത ചോദ്യം: 'നിങ്ങള്‍ ഭിക്ഷ കൊടുക്കുമ്പോള്‍ ധര്‍മ്മക്കാരുടെ കണ്ണില്‍ നിങ്ങള്‍ നോക്കാറുണ്ടോ?'

സമ്പൂര്‍ണ്ണ നിശബ്ദത. കാരണം ആരും നോക്കിയിട്ടില്ല. ഉടനെ അടുത്ത ചോദ്യം: 'ഭിക്ഷകൊടുക്കുമ്പോള്‍ ധര്‍മ്മക്കാരന്റെ കൈയ്യേല്‍ നിങ്ങള്‍ തൊടാറുണ്ടോ?'


വീണ്ടും നിശബ്ദത. ഉടനെ അടുത്ത പ്രസ്താവന. “നിങ്ങള്‍ തൊടാന്‍ മറന്നുപോകുന്ന ധര്‍മ്മക്കാരന്റെ കരം കര്‍ത്താവീശോമിശിഹായുടെ ശരീരമാണ്.”



ദൈവത്തിന്റെ വിഭിന്ന മുഖങ്ങള്‍ നമ്മുടെ ഇടയില്‍ - ജോസ് പിന്റോ സ്റ്റീഫന്‍
ദൈവത്തിന്റെ വിഭിന്ന മുഖങ്ങള്‍ നമ്മുടെ ഇടയില്‍ - ജോസ് പിന്റോ സ്റ്റീഫന്‍
Join WhatsApp News
FR. MILTON 2014-01-03 06:17:55
അങ്ങയുടെ ഈ ലേഖനം ഓരോരുത്തരെയും മനുഷ്യരാകുവാന്‍ ആഹ്വാനം ചെയ്യുന്നു. വളരെ നന്ദിയുണ്ട് അങ്ങയുടെ വാക്കുകള്‍ക്കു. പലപ്പോഴും ഞാനും ജീവിക്കുവാന്‍ മറന്നുപോകുന്നില്ലേ എന്നൊരു സംശയം.... നന്ദിയോടെ മില്‍ട്ടന്‍ അച്ചന്‍
Ponmelil Abraham 2014-01-03 10:25:40
Valare nalla arthavathaya chinthakal. Our beloved Pope Francis is living the words he speaks and is asking us all to imitate what Jesus has done at that time in and among the people. I appreciate the good work you are doing by visiting people in Jail and in sharing love with the needy along with Thomas Koovalloor.
thomas koovalloor 2014-01-03 15:26:52
Dear Jose Pinto Stephen,
 I read your article. It is really an eyeopening one. I know you very well and you know how to write real life stories. May God Bless you to give inspiration to write many many real life stories in 2014, and hope and pray that all your wishes will come true soon.
 Thomas Koovalloor
Joseph Karaparambil 2014-01-03 16:51:16
very good article. expecting more from you.
justus 2014-01-03 22:05:12
A good work...........here i can see 2 faces, 1 is our great Pope & another is that mother. Pope through his life teach us how to live like Jesus but that mother.......... she s a real representative of at present world. Her pain making my eyes some drop of water, i also feel  to reach my mom soon. Those who read this really have the feeling of their missing parents. Thanks for making me touch with my parents this second as well.
gopikrishnan 2014-01-04 19:51:34
good work..keep going pinto..all your wishes will come true one fine day...
വിദ്യാധരൻ 2014-01-05 12:38:58
"ഞാൻ നഗ്നനായിരുന്നു നിങ്ങൾ എന്നെ ഉടുപ്പിച്ചു. എനിക്ക് ദാഹിച്ചു നിങ്ങൾ എനിക്ക് കുടിപ്പാൻ തന്നു. ഞാൻ തടവിൽ ആയിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചു. എനിക്ക് വിശന്നപ്പോൾ നിങ്ങൾ എനിക്ക് ആഹാരം തന്നു" എന്ന് മൊഴിഞ്ഞ യേശുവും, 
"ഈശ്വരൻ മറ്റൊരു ലോകത്താണെന്നു 
വിശ്വസിക്കുന്നവരെ വെറുതെ വിശ്വസിക്കുന്നവരെ 
ഇവിടെ തന്നെ സ്വർഗ്ഗവും നരകവും ഇവിടെ തന്നെ "  എന്ന് പാടിയ വയലാറും, പോപ്പ് ഫ്രാൻസിസും, എന്തിനു പറയുന്നു ഈ മലയാളിയിലൂടെ മനുഷ്യരെ സ്നേഹിച്ചു ദിവ്യശക്തിയുടെ കെടാവിളക്കുകൾ ആകാൻ ആഹ്വാനം ചെയ്യുന്ന ആണ്ട്രുവും പറയുന്നത് ഒന്നാണ്. ഭൂമിയിൽ സഹജീവികളെ സ്നേഹിച്ചും പരിചരിച്ചും സ്വർഗ്ഗം സൃഷ്ട്ടിക്കു എന്നാണു. അതിനു ഒരു പോപ്പാകണം എന്നില്ല. ദേവാലയങ്ങളിൽ കുത്തി ഇരിക്കണം എന്നില്ല. ഈ വിശ്വദേവാലയം വെലികെട്ടുകൽ ഇല്ലാതെ നമ്മൾക്കെല്ലാമായി  തുറന്നു കിടക്കുന്നു 

വളരെ ലളിതമായ ഭാഷയിൽ തയ്യാർ ചെയ്യത നല്ലൊരു ലേഖനം 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക