Image

കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‌ ഫൊക്കാന സ്വീകരണം നല്‍കി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 01 November, 2011
കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‌ ഫൊക്കാന സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ കൗണ്‍സിലില്‍ സംബന്ധിക്കുവാന്‍ ന്യൂയോര്‍ക്കില്‍ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്‌ ഫൊക്കാന നേതാക്കള്‍ സ്വീകരണം നല്‍കി.

ഒക്ടോബര്‍ 27-ന്‌ ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിച്ചേര്‍ന്ന ബഹു. മന്ത്രിയെ കോണ്‍സുല്‍ ജനറല്‍ ശ്രീ പ്രഭു ദയാല്‍, ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, എക്‌സി. വൈസ്‌ പ്രസിഡന്റ്‌ ശ്രീമതി ലീലാ മാരേട്ട്‌, ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുരിയപ്പുറം തുടങ്ങിയവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.

പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന വിസ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചും, ഔട്ട്‌സോഴ്‌സ്‌, പി.ഐ.ഒ., ഓ.സി.ഐ. കാര്‍ഡുകള്‍ ലഭിക്കാനുള്ള കാലതാമസത്തെക്കുറിച്ചും ഫൊക്കാന നേതാക്കള്‍ മന്ത്രിയെ ധരിപ്പിച്ചു. ഫൊക്കാനയുടെ പ്രമുഖ അംഗസംഘടനയായ ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പ്രസിദ്ധീകകരമായ `കേരള ജ്യോതി'യുടെ പ്രകാശന കര്‍മ്മവും ബഹു. മന്ത്രി തദവസരത്തില്‍ നിര്‍വ്വഹിച്ചു.

ഹഡ്‌സണ്‍വാലി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ തമ്പി പനയ്‌ക്കല്‍, സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, ചീഫ്‌ എഡിറ്റര്‍ ജെയിംസ്‌ ഇളംപുരയിടത്തില്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‌ ഫൊക്കാന സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക