Image

ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ അനുശോചനം

ജോസഫ് കുരിയപ്പുറം, മൊയ്‌തീന്‍ പുത്തന്‍ചിറ Published on 01 November, 2011
ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ അനുശോചനം

ന്യൂയോര്‍ക്ക്: ഇന്നലെ അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും, മുന്‍ മന്ത്രിയുമായ എം.പി. ഗംഗാധരന്റെ നിര്യാണത്തില്‍ ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് നേതാക്കളായ ശ്രീ.ജോസഫ് കുരിയപ്പുറം പോള്‍ കറുകപ്പിള്ളി, ഫാദര്‍ ഡാനിയല്‍ പുല്ലേലില്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ തലമുറയിലെ കോണ്‍ഗ്രസ്സിന്റെ നെടുംതൂണുകളിലൊരാളാണ് വിട പറഞ്ഞത്. ലീഡര്‍ കെ. കരുണാകരന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒരു പോലെ നില കൊണ്ട ശ്രീ.എം.പി. ഗംഗാധരന്‍ ആത്മാര്‍ത്ഥയുടെ പ്രതീകമായിരുന്നുവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ആരോപണങ്ങളില്‍ ഒട്ടും തന്നെ തളരാതെ താഴെക്കിടയിലുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് ഏറ്റവും ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ശ്രീ.ഗംഗാധരന്‍ എന്ന് ജനറല്‍ സെക്രട്ടറി ജോസഫ് കുരിയപ്പുറം ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക