Image

ഹിമമൂങ്ങയെ പോലെ (കവിത: ഡോണ മയൂര)

Published on 02 January, 2014
ഹിമമൂങ്ങയെ പോലെ (കവിത: ഡോണ മയൂര)
രാവും പകലും വേട്ടയാടുന്ന
ഏകാന്തത;
ഹിമമൂങ്ങയെ പോലെ!

ആരുടെ
പരീക്ഷണശാലയിലാണ്‌
ഏകാന്തതയെ
ഒറ്റ കൊത്തില്‍
കൊക്കിലൊതുക്കി
പറന്നു പോകുന്നൊരു പക്ഷിയെന്ന്‌
ഓര്‍ത്തതേയുള്ളൂ....

കേള്‍ക്കുന്നില്ലേ?

വീശിയടുക്കുന്നു;
ആര്‍ക്കിയോപ്‌റ്റെറിക്‌സിന്റെയെന്ന പോലെ!

പേടിയാക്കുന്നുണ്ട്‌;
ഏകാന്തതമതിയെന്നൊരുള്ളനക്കം!


***

ഡോണ മയൂര
http://sites.google.com/site/rithubhedangal/
ഹിമമൂങ്ങയെ പോലെ (കവിത: ഡോണ മയൂര)ഹിമമൂങ്ങയെ പോലെ (കവിത: ഡോണ മയൂര)
Join WhatsApp News
Sajeev Ananthapuri 2014-01-23 09:42:55
ഹിമ മൂങ്ങ മൂകതയുടെ ബുർഗയിൽ പതിപ്പിച്ച  അറബി കണ്ണുകൾ പോലെ എന്നെയും പേടിപ്പിക്കുന്നു ! മയൂരത്തിനു എല്ലാ വിധ ഭാവുകങ്ങളും !!
ചന്ദ്രന്‍ കൈവേലി 2014-01-23 10:28:30
ഒറ്റപ്പെടലിന്‍റെ വേദന അനുഭവിക്കുന്ന കവിയത്രിയെ ഈ കവിതയി ലുടനീളം കാണാം
vaayanakkaaran 2014-01-23 17:38:12
ആര്‍ക്കിയോപ്‌റ്റെറിക്‌സിന്റെ ഫോസിൽ തപ്പിനടക്കുന്ന എവല്യൂഷനറി ബയോളജിസ്റ്റിന്റെ ജീവിതം ഏകാന്തം തന്നെ!
വിദ്യാധരൻ 2014-01-23 17:46:05
ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന കവയിത്രിയെക്കാളും, വേദനക്ക് കവിതയിലൂടെ ഒരു ബഹിർഗമന മാർഗ്ഗം കണ്ടെത്തുന്ന കവിയിത്രിയെ ഞാൻ ഇവിടെ കാണുന്നു. ഏകാന്തത എന്ന വിഷത്തെ അമൃതാക്കി മാറ്റാം എന്ന് കുമാരനാശാൻ തന്റെ ഏഴാം ഇന്ദ്രിയം എന്ന കവിതയിൽ പറയുന്നു. കവിതയും കലയും എന്ന് സമൂഹത്തിനു ഔഷധമായി തീരുന്നോ അന്ന് കവികൾ ജീവൻമുക്തരായി (ജീവിക്കുമ്പോൾ തന്നെ മോക്ഷം പ്രാപിച്ചവരായി) വായനക്കാരോടൊപ്പം ജീവിക്കുന്നു 

"ഏകാന്തം വിഷം അമൃതാക്കിയും വെറും പാ-
ഴാകാശങ്ങളിൽ അലർ വാടിയാൽ രചിച്ചും 
ലോകാനുഗ്രഹപരയായെഴും കലേ നിൻ 
ശ്രീകാൽത്താരിണ അടിയങ്ങൾ കുമ്പിടുന്നേൻ " (ആശാൻ )


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക