Image

കേജ്‌രിവാളും കപട ലാളിത്യവും (ടോം ജോസ്‌ തടിയംപാട്‌)

Published on 04 January, 2014
കേജ്‌രിവാളും കപട ലാളിത്യവും  (ടോം ജോസ്‌ തടിയംപാട്‌)
ബഹുമാനപ്പെട്ട ഡല്‍ഹി മുഖൃമന്ത്രി കേജ്‌രിവാള്‍ അങ്ങ്‌ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സാധരണക്കാരന്‍ എന്നതിനു നല്‍കിയ നിര്‍വചനം എനിക്ക്‌ വളരെ ഇഷ്ടടപ്പെട്ടു നിയമത്തെയും നിയമ വിവസ്ഥയെയും ബഹുമാനിക്കുന്നവനാണ്‌ സാധരണക്കാരന്‍ എന്ന അങ്ങയുടെ കാഴ്‌ചപ്പാട്‌ വളരെ ശരിയാണ്‌ എന്നുള്ളതില്‍ എനിക്ക്‌ സംശയം ഒട്ടും ഇല്ല. അത്തരം പുതിയ കാഴ്‌ചപ്പാട്‌ മുന്‍പോട്ടു വയ്‌ക്കാന്‍ ഇനിയും കഴിയെട്ടെ എന്ന്‌ ആശംസിക്കുന്നു. പക്ഷെ അങ്ങ്‌ താമസിക്കാന്‍ പോകുന്ന വീടുമായി നടക്കുന്ന വിവാദം കാണുമ്പോള്‍ സങ്കടം തോന്നുന്നു ഒരാള്‍ ഏതു വീട്ടില്‍ താമസിക്കുന്നു എന്നുള്ളത്‌ ഒരു വലിയ കാരൃം അല്ല പക്ഷെ അയാളുടെ മനസ്‌ തെരുവില്‍ വീടില്ലാതെ താമസിക്കുന്നവര്‍ക്ക്‌ ഒപ്പമാണോ, അതോ അയാളുടെ ചിന്തകള്‍ അവര്‍ക്ക്‌ വീട്‌ ഉണ്ടാക്കുന്നതിനു വേണ്ടി ആണോ എന്നാണ്‌ ഞങ്ങള്‍ക്ക്‌ അറിയേണ്ടത്‌ .


ഞങ്ങള്‍ ആരും രാഷ്ട്രിയക്കാര്‍ ആകാന്‍ വേണ്ടി വന്നവര്‍ അല്ല ഈ രാജിയത്തിന്റെ പരിതാപകരമായ അവസ്ഥയില്‍ ഞങ്ങള്‍ രാഷ്ട്രിയക്കാര്‍ ആകാന്‍ നിര്‍ബന്ധിക്കപ്പെട്ടവര്‍ ആണ്‌ എന്ന അങ്ങയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ടര്‍ക്കിയില്‍ ഉണ്ടായ യൂത്ത്‌ ടര്‍ക്‌ മുവുമെന്റ്‌റ്‌ ആണ്‌ മനസിലേക്ക്‌ വന്നത്‌ സുല്‍ത്താന്റെ ഏകാധിപത്യത്തിനും മതേതര വിരുദ്ധ കഴ്‌ച്ചപ്പാടിനും എതിരെ ഉണ്ടായ ആ മുന്നേറ്റത്തിനു നേതൃത്വം കൊടുത്ത മുസ്‌തഫ കമാല്‍ പാഷ എന്ന നേതാവ്‌ തെരുവില്‍ ചെന്നിരുന്നു യഥാസ്ഥിതികര്‍ ആയ മുസ്ലിംങ്ങളുടെ തടിയും തലമുടിയും വെട്ടികൊടുത്തു എന്ന്‌ വായിച്ചിട്ടുണ്ട്‌. അദ്ദേഹം ആണ്‌ ആധുനിക ടര്‍ക്കിയുടെ പിതാവ്‌ എന്ന്‌ അറിയപ്പെടുന്നത്‌ 1924 മുതല്‍ 1938 വരെ സ്വതന്ത്ര ടര്‍ക്കിയുടെ പ്രസിഡണ്ട്‌ ആയിരുന്ന അദ്ദേഹം ഒട്ടേറെ പുതിയ മതേതരത്വത്തില്‍ ഊന്നിയ നിയമനിര്‍മ്മാണങ്ങള്‍ക്കും നേത്രുതം കൊടുത്തു. ആ നിയമങ്ങളും ചിന്തകളും ആണ്‌ ഇന്നു മറ്റു മുസ്ലിം രാജ്യങ്ങളില്‍ നിന്നും ടര്‍ക്കിയെ വിഭിന്നമക്കുന്നത്‌. അത്തരം കാഴ്‌ചപ്പാടുകള്‍ ആണ്‌ ഞങ്ങള്‍ അങ്ങയില്‍ നിന്നും പ്രിദിക്ഷിക്കുന്നത്‌

ഇന്ത്യയുടെ പ്രഥമ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന മൗണ്ട്‌ ബാറ്റണ്‍ പ്രഭുവിനോട്‌ മഹാനായ ഗന്ധി പറഞ്ഞു അങ്ങ്‌ ഇപ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്ര തലവന്‍ ആണ്‌. അതുകൊണ്ട്‌ ഈ പ്രൗഡഗാംഭിരമായ രാഷ്‌ട്രപതി ഭവന്‍ ഉപേക്ഷിച്ചു അങ്ങ്‌ ഡല്‍ഹിയിലെ ചേരിയില്‍ താമസിച്ചു ഇന്ത്യ ഭരിക്കണം. അത്‌ വരുന്ന ഇന്ത്യയിലെ ഭരണധികള്‍ക്ക്‌ ലളിത ജീവിതത്തിനു ഒരു പ്രചോദനമാകും. അതിനു മൗണ്ട്‌ബാറ്റണ്‍ പറഞ്ഞ മറുപടി രാഷ്ട്രതലവന്റെ വീട്‌ അയാളുടെ താമസസ്ഥലം മാത്രം അല്ല അത്‌ ലോകത്ത്‌ ഉള്ള വിശിഷ്ട വൃക്തികളെ സ്വികരിക്കേണ്ട സ്ഥലം കൂടിയാണ്‌ . ഒരു ചേരിയില്‍ നമുക്ക്‌ ലോകനേതാക്കളെ സ്വികരിക്കുവാന്‍ കഴിയുമോ? അപ്പോള്‍ ഗന്ധി തലയാട്ടി മൗണ്ട്‌ബാറ്റണ്‍ പറഞ്ഞത്‌ ശരിയാണെന്ന്‌ അഗികരിച്ചു. അതുകൊണ്ട്‌ അങ്ങ്‌ ജീവിക്കുന്നത്‌ അങ്ങയുടെ താമസസ്ഥലം മാത്രം അല്ല അത്‌ ഈ രാജൃത്തിന്റെ അന്തസ്‌ കൂടിയാണു എന്ന്‌ കാണേണ്ടതുണ്ട്‌.

ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രി, അഴിമതി രഹിതനായ ഇന്ത്യയുടെ അഭിമാനം ജവഹര്‍ലാല്‍ നെഹ്‌റു താമസിച്ചത്‌ ബ്രിട്ടീഷ്‌ ഇന്ത്യയുടെ കമാണ്ടര്‍ ഇന്‍ ചീഫ്‌ താമസിച്ചിരുന്ന പ്രൗഡഗംഭിരമായ തീന്‍ മൂര്‍ത്തി ഭവനില്‍ ആയിരുന്നു എന്നാല്‍ അദ്ദേഹത്തെ പോലെ ഇന്ത്യയെ സ്‌നേഹിച്ച ഒരു നേതാവ്‌ ഉണ്ടായിരുന്നില്ല കേജ്‌രിവാള്‍, അങ്ങ്‌ ഇന്നു മത്സരിച്ചു ജയിച്ചു മുഖൃമന്ത്രി ആയ ജനാതിപത്യ സ്ഥാപനങ്ങള്‍ എല്ലാം നിര്‍മ്മിച്ചത്‌ അദ്ദേഹത്തിന്റെ കാലത്താണ്‌ താങ്കള്‍ക്ക്‌ ഒരു കമ്മ്യൂണിസ്റ്റ്‌ രാജൃത്തോ ഏകാതിപതിയ രാജൃത്തോ ആണെങ്കില്‍ ഇങ്ങനെ ഒരു ചരിത്രത്തിന്റെ ഭാഗം ആകാന്‍ കഴിയില്ലായിരുന്നു അതുകൊണ്ട്‌ എവിടെ താമസിക്കുന്നു എന്നല്ല പ്രശ്‌നം എന്ത്‌ ചെയ്യുന്നു എന്നത്‌ മാത്രം ആണ്‌ പ്രശ്‌നം .

ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റ്‌ ഡോക്ടര്‍ ഡോ രാധാകൃഷ്‌ണന്‍ അദ്ദേഹം രാഷ്രപതി ഭവനില്‍ താമസിച്ചു കൊണ്ട്‌ എന്താണ്‌ ലളിതൃം എന്ന്‌ ലോകത്തെ പഠിപ്പിച്ച ആളാണ്‌ രണ്ടു കട്ടിലുകള്‍ മാത്രം ആണ്‌ അദ്ദേഹത്തിന്റെ മുറിയില്‍ ഉണ്ടായിരുന്നത്‌ അതില്‍ ഒന്നില്‍ അദ്ദേഹം ഇരിക്കും മറ്റൊന്നില്‍ അദ്ദേഹത്തിന്റെ പുസ്‌തകങ്ങളും. അതിഥികള്‍ പലപ്പോഴും പുസ്‌തകങ്ങള്‍ ഇരിക്കുന്ന കട്ടിലില്‍ ആണ്‌ ഇരിക്കാന്‍ ഇടം കണ്ടെത്തിയിരുന്നത്‌

ജീവിതം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനും സാമൂഹിക സേവനത്തിനും വേണ്ടി നടന്നു ഉള്ളത്‌ മുഴുവന്‍ നഷ്ട്‌ടപ്പെട്ട ഒരുപാടു കോണ്‍ഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകാരെയും എന്റെ നാട്ടിന്‍ പുറത്തു ഞാന്‍ കണ്ടിട്ടുണ്ട്‌ അവരും വളരെ ലളിതമായി തന്നെ ആണ്‌ ജീവിച്ചിരുന്നത്‌

സര്‍ക്കാര്‍ വക വീടുകള്‍ ഉണ്ടായിട്ടു കൂടി ലളിതൃം കാണിക്കാന്‍ വേണ്ടി ചെറിയ വീട്‌ അന്വഷിച്ച്‌ പോകുന്നത്‌ ഒരു വലിയ കാരൃം ആയി കാണാന്‍ കഴിയുന്നില്ല. അതുകൊണ്ട്‌ ഇത്തരം നിലവാരം കുറഞ്ഞ കളികളിലൂടെ പോപ്പുലാരിറ്റി ഉണ്ടാക്കാന്‍ ശ്രമിക്കാതെ ആ സമയം കൂടി ഇന്ദിരാഗാന്ധി മുതല്‍ തുടങ്ങിയ പെട്ടിച്ചുമട്ടു രാഷ്ട്രിയവും അഴിമതിയും കൊണ്ട്‌ ഈജിയന്‍ തൊഴുത്ത്‌ ആയി മാറിയ ഇന്ത്യന്‍ രാഷ്ട്രിയത്തെ ചൂലെടുത്ത്‌ അടിച്ചു വൃത്തിയാക്കാന്‍ ശ്രമിച്ചു കൂടെ....

ടോം ജോസ്‌ തടിയംപാട്‌ ലിവര്‍പൂള്‍
കേജ്‌രിവാളും കപട ലാളിത്യവും  (ടോം ജോസ്‌ തടിയംപാട്‌)
Join WhatsApp News
bijuny 2014-01-04 20:36:14
What is the point you are trying to say dear author?
In today's politics and democracy everything is about perception.
You want him to live in a big Bungalow?  Or do you want him to continue to live in his 3 bedroom flat? For you living in Liverpool it is a silly thing. But for people in Delhi, it is a big thing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക