Image

ഭൂമീദേവിക്ക്‌ ഒരു എയര്‍കണ്ടീഷന്‍ പദ്ധതി: രവീന്ദ്രന്‍ നാരായണന്‍

ജോസ്‌ പിന്റോ സ്റ്റീഫന്‍ Published on 04 January, 2014
ഭൂമീദേവിക്ക്‌ ഒരു എയര്‍കണ്ടീഷന്‍ പദ്ധതി: രവീന്ദ്രന്‍ നാരായണന്‍
രവീന്ദ്രന്‍ നാരായണന്‍ ഒരു സുപ്രധാന ദൗത്യവുമായി മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഭൂമിയുടെ കലാവസ്ഥാ പ്രക്രിയയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ശ്രമമാണ്‌ അദ്ദേഹം നടത്തുന്നത്‌. അദ്ദേഹത്തിന്റെ ഈ ശ്രമം വിജയിക്കുകയാണെങ്കില്‍ ലോകമെങ്ങും അറിയപ്പെടുന്ന ഒരു വ്യക്തിയായി അദ്ദേഹം മാറും.

സ്വാഭികമായും ഈ ചോദ്യം നിങ്ങളുടെ മനസ്സിലിപ്പോള്‍ ഉയരുന്നുണ്ടാകും. ആരാണ്‌ രവീന്ദ്രന്‍ നാരായണന്‍? എന്താണദ്ദേഹത്തിന്റെ യോഗ്യത?, അദ്ദേഹം എന്താണ്‌ ചെയ്‌തികൊണ്ടിരിക്കുന്നത്‌? അതൊക്കെ വിവരിക്കാന്‍ ഞാന്‍ ശ്രമിക്കട്ടെ.

സാധാരണക്കാരനായ ഒരു വ്യക്തിയാണ്‌ രവീന്ദ്രന്‍ നാരായണ്‍. എന്നാല്‍ മറ്റു പലരിലും ദര്‍ശിക്കാന്‍ കഴിയാത്ത ചില അസാമ്യ സവിശേഷതകള്‍ അദ്ദേഹത്തിനുണ്ട്‌. കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരു മെക്കാനിക്കല്‍ എന്‍ജീയറിംഗ്‌ ഡിപ്ലോമക്കാരന്‍. വളരെ ചെറുപ്പത്തില്‍ തന്നെ ഗള്‍ഫില്‍ പോയി ജോലി ആരംഭിച്ചു.

ചെറുപ്പം മുതല്‍ ശാസ്‌ത്രീയ വിഷയങ്ങളിലും കുറ്റാന്വേഷണ സാഹിത്യത്തിലും വളരെ പ്രിയം കാണിച്ചിരുന്ന രവീന്ദ്രന്‍ നാരായണന്‍ ഗള്‍ഫിലെ ജോലിക്കിടെ സമയം കണ്ടെത്തി ശാസ്‌ത്രപരമായ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. അത്‌ തന്റെ മേലുദ്യോഗസ്ഥന്മാര്‍ക്ക്‌ തന്റെ മേല്‍ അസൂയയും ദേഷ്യവും ഉണ്ടാക്കാന്‍ ഇടയാക്കി എന്നാണ്‌ രവീന്ദ്രന്‍ പറയുന്നത്‌. അതിനെ തുടര്‍ന്ന്‌ മേലുദ്യോഗസ്ഥന്മാര്‍ രവീന്ദ്രനെ പല വിധത്തിലും ഉപദ്രവിക്കുകയും അവസാനം അദ്ദേഹത്തിന്‌ ഗള്‍ഫ്‌ വിടേണ്ടതായും വന്നുവെന്ന്‌ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പിന്നീട്‌ അമേരിക്കയില്‍ എത്തിയ രവീന്ദ്രന്‌ അവിടെയും പ്രകൃതിയുടെ വികൃതികള്‍ നേരിടേണ്ടിവന്നു. എന്തായാലും തോറ്റുകൊടുക്കാന്‍ തയാറാകാതിരുന്ന രവീന്ദ്രന്‍ അമേരിക്കയിലും തന്റെ ശാസ്‌ത്രപഠനങ്ങള്‍ തുടര്‍ന്നു. ലൈബ്രറികളില്‍ സ്ഥിരസന്ദര്‍ശനം നടത്തിയും ശാസ്‌ത്ര-സാങ്കേതിക സെമിനാറുകളില്‍ പങ്കെടുത്തും., പുസ്‌തകങ്ങള്‍ വാങ്ങി വായിച്ചും തന്റെ വിജ്ഞാനദാഹം അദ്ദേഹം ശമിപ്പിച്ചു.

അവസാനം അദ്ദേഹത്തിന്റെ കഠിനശ്രമങ്ങള്‍ വിജയപ്രാപ്‌തിയിലേക്കദ്ദേഹത്തെ നയിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പുസ്‌തകം പ്രസിദ്ധീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്‌. ഈ പുസ്‌തകം പുറത്തിറങ്ങി കഴിയുമ്പോള്‍ രവീന്ദ്രന്‍ ശ്രദ്ധാകേന്ദ്രമാകുമെന്നതില്‍ സംശയമില്ല.

രവീന്ദ്രന്റെ ഇന്റര്‍വ്യൂ വീഡിയോ ലിങ്ക്‌ കാണുക: http://www.youtube.com/watch?v=Te9jtgRVsbY

രവീന്ദ്രന്‍ നാരായണനെക്കുറിച്ച്‌ ചില കാര്യങ്ങള്‍ കൂടി നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം നല്ലൊരു പാചക വിദഗ്‌ധനാണ്‌. അദ്ദേഹത്തിന്റെ മുന്നിലെത്തുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ രുചിച്ചു നോക്കിയിട്ടോ, മണത്തു നോക്കിയിട്ടോ അവയിലെ
ചേരുവകള്‍ എന്തൊക്കെയാണെന്ന്‌ കൃത്യമായി പറയാന്‍ കഴിയുമെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു.

അതുപോലെ നിരാശയില്‍ വീഴാതെ കര്‍മ്മനിരതനായിരിക്കുവാന്‍ ബാസ്‌കറ്റ്‌ ബോള്‍ പരിശീലനം തന്നെ
ഏറെ സഹായിക്കുന്നുവെന്നും രവീന്ദ്രന്‍ പറയുന്നു. രവീന്ദ്രന്‍ ഹാഫ്‌ കോര്‍ട്ടില്‍ നിന്നും ബാസ്‌കറ്റ്‌ ചെയ്യുന്ന ദൃശ്യം ഉള്‍ക്കൊള്ളുന്ന ഈ വീഡിയോ കൂടി കാണുക. http://youtu.be/Te9jtgRVsbY
ഭൂമീദേവിക്ക്‌ ഒരു എയര്‍കണ്ടീഷന്‍ പദ്ധതി: രവീന്ദ്രന്‍ നാരായണന്‍ഭൂമീദേവിക്ക്‌ ഒരു എയര്‍കണ്ടീഷന്‍ പദ്ധതി: രവീന്ദ്രന്‍ നാരായണന്‍ഭൂമീദേവിക്ക്‌ ഒരു എയര്‍കണ്ടീഷന്‍ പദ്ധതി: രവീന്ദ്രന്‍ നാരായണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക