Image

മരിജുവാന വില്‍പന: ന്യൂയോര്‍ക്കിലും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നു

Published on 06 January, 2014
മരിജുവാന വില്‍പന: ന്യൂയോര്‍ക്കിലും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നു

ന്യൂയോര്‍ക്ക്: കൊളറാഡോയില്‍ മരിജുവാന വില്‍പന നിയമവിധേയമാക്കിയതിന് പിന്നാലെ ന്യൂയോര്‍ക്കിലും മരിജുവാന വില്‍പനയ്ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. ഇതുസംബന്ധിച്ച് ഈ ആഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇരുപതോളം സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ ഈ പാതയിലാണ്. വാഷിംഗ്ടണില്‍ ഈ വര്‍ഷം അവസാനത്തോടെ മരിജുവാന വില്‍പന നിയമവിധേയമാകുമെന്നാണ് കരുതുന്നത്.

കൊളറാഡോ സംസ്ഥാനത്ത് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി മയക്കുമരുന്നായ മരിജുവാന വില്‍ക്കുന്നത് പോയവാരമാണ് നിയമവിധേയമാക്കിയത്. സംസ്ഥാനത്തെ മുന്നൂറോളം സ്റ്റോറുകളിലാണ് വില്‍പന തുടങ്ങിയത്. നവംബറില്‍ നടന്ന അഭിപ്രായവോട്ടെടുപ്പിനുശേഷമാണ് മരിജുവാന വില്‍പന വാഷിംഗ്ടണിനൊപ്പം കൊളറാഡോയിലും നിയമവിധേയമാക്കിയത്. മദ്യം വില്‍ക്കുന്ന രീതിയില്‍ ഔണ്‍സായിട്ടായിരിക്കും മെഡിക്കല്‍ സ്റ്റോറുകളിലൂടെ വില്‍പന നടത്തുക. മദ്യത്തിന്റെതുപോലെ നികുതിയും ചുമത്തിയിട്ടുണ്ട്.

മരിജുവാന വില്‍പന: ന്യൂയോര്‍ക്കിലും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നു
Join WhatsApp News
Jack Daniel 2014-01-06 17:34:16
ഇപ്പോൾ തന്നെ ന്യുയോർക്ക്  മലയാളികളുടെ ഇടയിൽ ആവശ്യത്തിനു പ്രശ്നം ഉണ്ട്. ഇനി മറുവാന നിയമത്തിൽ അയവു വരുത്തിയാൽ നല്ല പുകിലായിരിക്കും. പല സംഘടനകളും പ്രസ്ഥാനങ്ങളും യുദ്ധക്കളം ആകാനും പിളരാനും സാധ്യത ഉണ്ട്. ഒരു പക്ഷേ നല്ല സാഹിത്യ രചനകൾ പുറത്തു വരുമായിരിക്കും! stick with your friend Jack Daniel. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക