Image

കോടതി ഉത്തരവിനെതിരേ ജയലളിത സുപ്രീംകോടതിയെ സമീപിച്ചു

Published on 01 November, 2011
കോടതി ഉത്തരവിനെതിരേ ജയലളിത സുപ്രീംകോടതിയെ സമീപിച്ചു
ന്യൂദല്‍ഹി: അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചെന്ന കേസില്‍ ബാംഗളൂരിലെ വിചാരണ കോടതിയില്‍ വീണ്ടും ഹാജരാകണമെന്ന ഉത്തരവിനെതിരേ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത സുപ്രീംകോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട്‌ നേരത്തെ രണ്ടുതവണ ഹാജരായതാണെന്നും വീണ്ടും ഹാജരാവാന്‍ സുരക്ഷാ കാരണങ്ങളാല്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചാണ്‌ ജയലളിത സുപ്രീംകോടതിയെ സമീപിച്ചത്‌. നേരത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ ജയലളിത 66 കോടിയുടെ അവിഹിത സ്വത്ത്‌ സമ്പാദിച്ചുവെന്നാണ്‌ കേസ്‌. ഡി.എം.കെ നേതാവ്‌ കെ. അന്‍പഴകന്‍, ജനതാപാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യം സ്വാമി എന്നിവരുടെ പരാതിയെ തുടര്‍ന്നാണ്‌ കോടതി കേസെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക