Image

ബിഹാറില്‍ തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി

Published on 01 November, 2011
ബിഹാറില്‍ തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി
പാറ്റ്‌ന: ബിഹാറില്‍ പാലം പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്‌ടുപോയി. ജാമൂയി ജില്ലയിലെ ബാല്‍ത്തറ ഗ്രാമത്തില്‍ 14 പേരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്‌ടുപോയി. പ്രദേശത്ത്‌ പാലം നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന 11 തൊഴിലാളികളെയും മറ്റ്‌ മൂന്ന്‌ പേരെയുമാണ്‌ തട്ടിക്കൊണ്‌ടുപോയത്‌. പാലം നിര്‍മാണത്തിന്‌ കരാര്‍ ഏറ്റിരുന്ന കമ്പനി മാവോയിസ്റ്റുകള്‍ക്ക്‌ പണം നല്‍കാന്‍ തയാറാകാത്തതാണ്‌ തട്ടിക്കൊണ്ടുപോകലിന്‌ കാരണമെന്ന്‌ കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക