Image

ഒഐസിസി പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മിറ്റി തിരഞ്ഞെടുപ്പ്‌ തുടരുന്നു

തോമസ്‌ പുളിക്കല്‍ Published on 01 November, 2011
ഒഐസിസി പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മിറ്റി തിരഞ്ഞെടുപ്പ്‌ തുടരുന്നു
വെയില്‍സ്‌: ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ (ഒഐസിസി) യുകെ പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മിറ്റികള്‍ തിരഞ്ഞെടുക്കുന്നത്‌ തുടരുന്നു. വെയില്‍സ്‌ റീജണിലെ റോണ്‍ഡാ കൗണ്‍സിലിലും നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജണിലെ ഗ്രേറ്റര്‍ മാഞ്ചസ്‌റ്ററിന്‌ കീഴിലിലുള്ള സ്‌റ്റോക്ക്‌പോര്‍ട്ട്‌ മെട്രോപൊലീറ്റന്‍ കൗണ്‍സിലിലുമാണ്‌ പുതിയ കമ്മറ്റികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌.

പ്രാഥമിക ഘടകങ്ങളായി നിലവില്‍ വരുന്ന കൗണ്‍സില്‍ കമ്മിറ്റികള്‍ രൂപീകരി ക്കുന്നതിനും മെംബര്‍ഷിപ്പ്‌ എടുക്കുന്നതിനുമായി ബ്രിട്ടണിലെ മലയാളി സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ ഒഐസിസി യുകെ കാംപയിന്‍ കമ്മിറ്റി വിലയിരുത്തി. ഒഐസിസി യുകെയുടെ മെംബര്‍ഷിപ്പ്‌ കാംപയിനിലും കൗണ്‍സില്‍ കമ്മിറ്റി രൂപീകരണത്തിലും ജനാധിപത്യ മതേതര വിശ്വാസികളായ യുകെയിലെ മുഴുവന്‍ പ്രവാസി മലയാളികളുടെയും സഹകരണം ദേശീയ കാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ വലിയപറമ്പില്‍ അഭ്യര്‍ത്ഥിച്ചു.

സ്‌റ്റോക്ക്‌പോര്‍ട്ട്‌ കൗണ്‍സില്‍ ഭാരവാഹികള്‍
പ്രസിഡന്റ്‌്‌: അരുണ്‌ ചന്ദ്‌, ജനറല്‍ സെക്രട്ടറി: ആന്‍സണ്‍ കെ. ബേബി, ട്രഷറര്‍: മനോജ്‌ ജോണ്‍, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി: ജോര്‍ജ്‌ വടക്കുംചേരി, ഫ്രാന്‍സിസ്‌ ജേക്കബ്‌

റോണ്‍ഡ കൗണ്‍സില്‍ കമ്മിറ്റി (വെയില്‍സ്‌) ഭാരവാഹികള്‍
പ്രസിഡന്റ്‌്‌: സാംജോ ജോണ്‍, ജനറല്‍ സെക്രട്ടറി: ജെയ്‌സണ്‍ മാത്യു, ട്രഷറര്‍: ജോബി എബ്രാഹം, എക്‌സിക്യുട്ടീവ്‌ കമ്മിറ്റി: ഏലിയാസ്‌ വലമറ്റത്തില്‍, രാജന്‍ ഉലഹന്നാന്‍

ഒഐസിസി യുകെ റീജണുകളുടെ ഘടനയും കൗണ്‍സില്‍ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച വിവരങ്ങള്‍ക്ക്‌ ഒഐസിസി യുകെ കാംപയിന്‍ കമ്മിറ്റി ദേശീയ ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ വലിയപറമ്പിലിനെ 07411507348/01202892276 ബന്ധപ്പെടുക.
ഒഐസിസി പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മിറ്റി തിരഞ്ഞെടുപ്പ്‌ തുടരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക