Image

ദാനിയേല്‍ മണലേല്‍ ജോണ്‍ (74) നിര്യാതനായി

വര്‍ഗീസ് പ്ലാമ്മൂട്ടില്‍ Published on 08 January, 2014
ദാനിയേല്‍ മണലേല്‍ ജോണ്‍ (74) നിര്യാതനായി
ഹാരിംഗ്റ്റണ്‍ പാര്‍ക്ക്, ന്യൂജേഴ്‌സി: അറിയപ്പെടുന്ന വ്യവസായ പ്രമുഖനും സാമൂഹ്യ  സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡാനിയല്‍ ജോണ്‍ (ജോജന്‍) 73 ജനുവരി 6ാം തീയതി നിര്യാതനായി.

കോട്ടയം മണലേല്‍ (തുരുത്തിയില്‍) പരേതരായ ജോണ്‍, കുഞ്ഞമ്മ ദമ്പതികളുടെ മൂത്ത പുത്രനായിരുന്നു ജോണ്‍ ഡാനിയേല്‍. പുത്തന്‍കാവ് തട്ടയില്‍ അന്നമ്മ വര്‍ഗീസാണ് ഭാര്യ. രാജേഷ്, സുരേഷ് എന്നിവര്‍ പുത്രന്മാരും, ഷൈനി, ഗ്വെന്‍ എന്നിവര്‍വര്‍ മരുമക്കളും, ജേക്കബ്, ജെയിംസ്, പാര്‍ക്കര്‍, എമിലി, ഹാന, ആന്‍ഡ്രു
എന്നിവര്‍ കൊച്ചുമക്കളുമാണ്. ഡാനിയേല്‍ മോഹന്‍ സഹോദരനും പരേതയായ എലിസബത്ത് തോമസ് (ചിന്നു) സഹോദരിയുമാണ്.

കോട്ടയം എം. റ്റി. സെമിനാരി ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം മാത്തമാറ്റിക്‌സില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി. എസ്. സി, ആഗ്രാ യൂണിവേഴ്‌സിറ്റിയില്‍ നി്ന്ന്. എസ്. സി. ബിരുദങ്ങള്‍ നേടി. 1971 ല്‍ അമേരിക്കയിലെത്തിയ ശേഷം സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം. ബി. എ. യും നേടി.

ഡെയറി ലീ (ടസ്‌ക്കന്‍) കോര്‍പ്പറേഷനില്‍ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിച്ച  ജോണ്‍ പിന്നീട് സ്വന്തമായ സ്ഥാപനങ്ങളുമായി ബിസിനസ് രംഗത്ത് കാലുറപ്പിക്കുകയായിരുന്നു.
ജെ. ആന്‍ഡ്. ജെ. ഗ്രാഫിക്ക് എന്ന പ്രിന്റിംഗ് സ്ഥാപനം, മഹാറാണി റെസ്റ്റോറന്റുകള്‍ എന്നിവ സ്ഥാപിച്ച് ആ രംഗങ്ങളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചു.

ആദ്യകാല മലയാളികളില്‍ പ്രമുഖനായ ഒരാളായി അമേരിക്കയില്‍ അറിയപ്പെടുന്ന ജോണ്‍ ഡാനിയല്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി മേഖലയിലെ മിക്ക സാംസ്‌ക്കാരിക, സാമൂഹ്യ, രാഷ്ടീയ, മതപര പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി, ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് എന്നീ സംഘടനകളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. അടുത്തയിടെ ന്യൂജേഴ്‌സിയില്‍ ടോസ്റ്റ് മാസ്റ്റേഴ്‌സിന്റെ ഒരു യൂണിറ്റ് ആരംഭിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുക്കുകയുïായി.

സി. എസ്. ഐ. ചര്‍ച്ചിന്റെ അംഗമായി ജനിച്ചുവളര്‍ന്ന ജോണ്‍ ഡാനിയല്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി മേഖലയില്‍ സി.എസ്. ഐ. ഇടവകകള്‍ ആരംഭിക്കുന്നതിന് മുന്‍കൈയെടുത്തു. റ്റപ്പാന്‍ (ന്യൂയോര്‍ക്ക്) ക്രൈസ്റ്റ് സി. എസ്. ഐ. ചര്‍ച്ചിലെ സജീവ അംഗമാണ് ജോണ്‍ ഡാനിയല്‍. മികച്ച സ്‌പോര്‍ട്ട്‌സ്‌മേന്‍ കൂടിയായിരുന്ന ജോണ്‍ പഠനകാലത്ത് യൂണിവേഴ്‌സിറ്റി തലത്തില്‍ സോക്കറിലും ടെന്നിസിലും മികവു കാട്ടി. ആ താല്‍പ്പര്യം ജീവിതത്തിലുടനീളം കാണിക്കുകയും ഈ രംഗത്ത് വിലയേറിയ സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

പൊതു ദര്‍ശനം ജനുവരി 10ാം തീയതി വെള്ളിയാഴ്ച റ്റീനെക്ക് ന്യൂജേഴ്‌സിയിലെ 789 റ്റീനെക്ക് റോഡിലുള്ള വോള്‍ക്ക് ലീബര്‍ ഫ്യൂണറല്‍ ഹോമില്‍ 2 മണി മുതല്‍ നാലുമണി വരെയും ആറുമണി മുതല്‍ ഒമ്പതു മണി വരെയും ക്രമീകരിച്ചിരിക്കുന്നു.
ശവസംസ്‌ക്കാരം ജനുവരി 11ാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ക്രൈസ്റ്റ് സി. എസ്. ഐ. ചര്‍ച്ച്, റ്റപ്പാന്‍, (ന്യൂയോര്‍ക്ക്) റിഫോംഡ് ചര്‍ച്ച് 32 ഓള്‍ഡ് റ്റപ്പാന്‍ റോഡ്, റ്റപ്പാന്‍ ന്യൂയോര്‍ക്കില്‍ ശുശ്രൂഷകളെത്തുടര്‍ന്ന ് നടത്തും.

Daniel (Jojan), beloved husband of Annamma John and father of Rajesh and Suresh John, was born on December 30, 194, the eldest son of his late parents John and Kunjamma Daniel. Daniel belongs to Manalel family (Thuruthyil) from Kottayam, and is brother to Daniel Mohan and sister to late Elizabeth Thomas (Chinnu).

He was married on May 3, 1971 to Annamma Varghese of Thattayil House from Puthencavu, Kerala.

Daniel attended MT Seminary High School (Kottayam) were he excelled in the sciences. He got his BSc in Mathematics from Kerala University, his MSc in Mathematics and Statistics from Agra University and his MBA from St. Johns University (Queens, New York). He was a Chartered Accountant (India) and a Certified Public Accountant (USA) with AICWA & IRS certifications.

Daniel started his career as a lecturer of mathematics at Mar Athanashius College (Kothamangalam) and later moved to Shaw Wallace company in Madras. 

After immigrating to the US in 1971, Daniel joined CARE International and then moved to Dairy Lee (Tuscan Dairy Farms) as CFO. In 1980 he took the bold step and became an entrepreneur founding J&J Graphics/Print Express, a commercial and retail printing company. He is well known for owning and operating Maharani Indian Restaurants, pioneering Indian cuisine into northern New Jersey.

Daniel was a deeply religious person who grew up in the CSI tradition, initially at the Ascension Church (Kanjikuzhy, Kottayam). He was the catalyst in forming the first CSI Congregation in New York in 1978; as-well-as supported multiple congregations in the greater NY tri-state region and most recently a member of Christ CSI Church, Tappan, New York.

Daniel was an outstanding multi-sport athlete and avid soccer and tennis fan from childhood. He played university level for both sports and continued his active interest and community support for tennis throughout his life.

Daniel was involved with numerous community, ethnic, and political organizations having served on leadership roles with Federation of Indian Associations, Kerala Samajam of Greater NYC, Kerala Cultural Form (NJ), and multiple Bergen County Chambers of Commerce. Most recently he started a local chapter of Toast Masters to promote better communication skills.

Daniel has been instrumental in supporting hundreds of family and friends to achieve the American Dream. He will be remembered for his larger than life personality, great kindness and generosity by all who knew him. Daniel was highly regarded as a versatile organizer and trusted confidant. He was relied upon heavily by his family and friends, thus his passing leaves an irreplaceable void. His vibrant personality, infectious optimism, and marks of his footprints will remain eternally.

Daniel is survived by his wife, two sons, two daughters-in-las (Shiny and Gwen), six grandchildren (Jacob, James, Parker, Emily, Hannah, and Andrew); as well as greater family and friends both near and far.

വ്യൂവിംഗ്‌ ജനുവരി പത്തിന്‌ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടു മണി മുതല്‍ നാലു മണി വരേയും, വൈകിട്ട്‌ 6 മണി മുതല്‍ 9 മണി വരേയും വോക്ക്‌ ലേബര്‍ ഫ്യൂണറല്‍ ഹോമില്‍ ( Volk Leber Funeral Home 789 Teaneck Road Teaneck, NJ 07666 ) നടക്കും.

സംസ്‌കാരശുശ്രൂഷകള്‍ ജനുവരി 11-ന്‌ ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ ന്യൂയോര്‍ക്ക്‌ ക്രൈസ്റ്റ്‌ സി.എസ്‌.ഐ ചര്‍ച്ചിലും (Christ CSI Church 32 Old Tappan Road Tappan, NY 10983 ) തുടര്‍ന്ന്‌ ടാപ്പന്‍ റിഫോംഡ്‌ ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.
http://www.volkleberfuneralhome.com/obituaries/Daniel‐John/
ദാനിയേല്‍ മണലേല്‍ ജോണ്‍ (74) നിര്യാതനായി
Join WhatsApp News
Rev. Dr. Isaac Cherian 2014-01-08 15:44:21
Heartfelt condolences to the bereaved family members. May the peace of God that passes all understanding fill your hearts and minds.
Alex Vilanilam 2014-01-08 16:28:22
Farewell dear John untill we meet in the next shore! Let our Lord strengthen the breaved family.
With heartfelt condolences
Alex & family
Tom Mathews 2014-01-09 05:11:03
Farewell to a friend! John, I have known you as an outspoken person with strength of character to back it up. Also I admired your commercial skills in establishing restaurants and being the chairman of Kerala Cultural Forum.(in Teaneck). You belong to the class of late Mr.Vaughese Chandy of Teaneck, New Jersey Tom Mathews, Parsippany, New Jersey
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക