Image

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 02 November, 2011
മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ സൗത്ത്‌-വെസ്റ്റ്‌ ഭദ്രാസനത്തിന്റെ `പ്രെയര്‍ ആന്റ്‌ മിഷന്‍ ഫെല്ലോഷിപ്പിന്റെ' ആഭിമുഖ്യത്തില്‍ ഹൂസ്റ്റണ്‍ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ വെച്ച്‌ നവംബര്‍ 12 ശനിയാഴ്‌ച രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക്‌ 1 മണിവരെ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു.

ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ സംരക്ഷണം ഇല്ലാത്തവരും, ആരോഗ്യസംരക്ഷണ സഹായം, നിര്‍ദ്ദേശങ്ങള്‍ എന്നിവ ആവശ്യമുള്ളവരുമായ എല്ലാ ഇന്ത്യന്‍ വംശജരും ഈ അവസരം ഉപയോഗിക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഹൂസ്റ്റണിലുള്ള നാലു ദേവാലയങ്ങളിലെ പ്രശസ്‌തരായ ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യപരിപാലന രംഗത്തെ വിദഗ്‌ദ്ധരുമടങ്ങിയ ഒരു സംഘമാണ്‌ ഈ മെഡിക്കല്‍ ക്യാമ്പ്‌ ഒരുക്കിയിരിക്കുന്നത്‌.

സഭയുടെ സൗത്ത്‌-വെസ്റ്റ്‌ ഭദ്രാസനധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മോര്‍ യൂസേബിയസ്‌ തിരുമനസ്സുകൊണ്ട്‌ നവംബര്‍ 12-ന്‌ രാവിലെ 9 മണിക്ക്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഫാ. മാമ്മന്‍ മാത്യു 281 788 0459, ശ്രീമതി ലീല വര്‍ഗീസ്‌ 832 768 2808.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക