Image

ഹൂസ്റ്റണ്‍ എക്‌സ്‌പ്രസ്‌ ഫോമാ ഫിലാഡല്‍ഫിയ കണ്‍വെന്‍ഷനിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 07 January, 2014
ഹൂസ്റ്റണ്‍ എക്‌സ്‌പ്രസ്‌ ഫോമാ ഫിലാഡല്‍ഫിയ കണ്‍വെന്‍ഷനിലേക്ക്‌
ഹൂസ്റ്റണ്‍: ഫോമയ്‌ക്ക്‌ ജന്മം നല്‍കിയ ഹൂസ്റ്റണ്‍ മലയാളികള്‍, ഫോമാ ഫൗണ്ടിംഗ്‌ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, ഫൗണ്ടിംഗ്‌ ട്രഷറര്‍ എം.ജി മാത്യു, ആര്‍.വി.പി ബേബി മണക്കുന്നേല്‍, നാഷണല്‍ കമ്മിറ്റി അംഗം ജോണ്‍ ചാക്കോ, മുന്‍ ആര്‍.വി.പി തോമസ്‌ ഓലിയാംകുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ 2014 ജൂണ്‍ 26 മുതല്‍ 29 വരെ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ ബസ്‌ യാത്രയ്‌ക്കായി ഒരുങ്ങുന്നു. ജോയി എന്‍. സാമുവേല്‍, ബാബു സക്കറിയ, എസ്‌.കെ. ചെറിയാന്‍, രാജന്‍ യോഹന്നാന്‍, എ.സി. ജോര്‍ജ്‌, മൈസൂര്‍ തമ്പി, തോമസ്‌ മാത്യു തുടങ്ങി ഒട്ടേറെ കുടുംബങ്ങള്‍ ഹൂസ്റ്റണില്‍ നിന്നും ഇതിനോടകം രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു.

ബിബ്ലിക്കാ ഷോ നടക്കുന്ന ലങ്കാസ്റ്റര്‍, അമീഷ്‌ വില്ലേജ്‌, ഫിലാഡല്‍ഫിയ ഡൗണ്‍ ടൗണ്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ബസ്‌ യാത്രയിലൂടെ ഹൂസ്റ്റണ്‍ മലയാളികള്‍ക്ക്‌ സാധിക്കും. ഹൂസ്റ്റണില്‍ നിന്നും ഡാളസില്‍ നിന്നും ഫോമാ യൂത്ത്‌ സെക്രട്ടറിയായും, മിസ്‌ ഫോമാ മത്സരത്തിലും പങ്കെടുക്കാന്‍ ഒട്ടേറെ യുവതീ യുവാക്കളും ഫിലിഡല്‍ഫിയയില്‍ എത്തിച്ചേരും.
ഹൂസ്റ്റണ്‍ എക്‌സ്‌പ്രസ്‌ ഫോമാ ഫിലാഡല്‍ഫിയ കണ്‍വെന്‍ഷനിലേക്ക്‌ ഹൂസ്റ്റണ്‍ എക്‌സ്‌പ്രസ്‌ ഫോമാ ഫിലാഡല്‍ഫിയ കണ്‍വെന്‍ഷനിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക