Image

യുഎസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പിന്‌ അപേക്ഷിക്കാനുള്ള തിയതി നീട്ടി

ജോസ്‌ മാളേയ്‌ക്കല്‍ Published on 02 November, 2011
യുഎസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പിന്‌ അപേക്ഷിക്കാനുള്ള തിയതി നീട്ടി
യുഎസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ REE-2011-0016 എന്ന നമ്പരായി ഏട009904/04 ശമ്പള സ്‌കെയിലില്‍ 2012 സമ്മര്‍ സ്റ്റുഡന്റ്‌ ഇന്റേണ്‍ഷിപ്പിനു കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ 2011 നവംബര്‍ 7 വരെ പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ അറിയിക്കുന്നു. അമേരിക്കയിലും വിദേശരാജ്യങ്ങളിലെ അമേരിക്കന്‍ എംബസ്സികളിലും സമീപഭാവിയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള 265 ല്‍ പരം നയതന്ത്രപ്രധാനമായ തസ്‌തികകളില്‍ ജോലിചെയ്യുന്നതിനായിട്ടാണു അമേരിക്കന്‍ വിദേശകാര്യവകുപ്പ്‌ പഠനത്തിലും, പാഠ്യേതരവിഷയങ്ങളിലും മികവു പുലര്‍ത്തുന്ന കോളേജ്‌ വിദ്യാര്‍ത്ഥികളെ അന്വേഷിക്കുന്നത്‌.

അപേക്ഷകനു വേണ്ട ഏറ്റവും കുറഞ്ഞയോഗ്യതകള്‍

1. യു എസ്‌ പൗരനായിരിക്കണം
2. ഒരു അംഗീകൃത കോളേജിലോ സര്‍വകലാശാലയിലോ ഫുള്‍ ടൈം സ്റ്റുഡന്റ്‌ ആയി ഡിഗ്രി പ്രോഗ്രാമിനു രജിസ്റ്റര്‍ ചെയ്‌തിരിക്കണം
3. മികച്ച വിദ്യാഭ്യാസനിലവാരം പുലര്‍ത്തുന്നവരാകണം
4. ബാക്ക്‌ഗ്രൗണ്ട്‌്‌ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കണം

മെയ്‌ മുതല്‍ ആഗസ്‌ട്‌ വരെ 10 ആഴ്‌ച്ച നീണ്ടുനില്‍ക്കുന്ന സമ്മര്‍ ബാച്ചില്‍ ചേരണമെങ്കില്‍ 2011 നവംബര്‍ 7 നു മുമ്പു നിങ്ങളുടെ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. സാധാരണ ഇത്‌ ഒരു ഫുള്‍ടൈം പ്രോഗ്രാം ആണ്‌. നിയമനം ശമ്പളത്തോടുകൂടിയോ അല്ലാതെയോ ആകാം. അപേക്ഷകന്റെ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ഫണ്ടിന്റെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി നാലു മുതല്‍ ഏഴുവരെയുള്ള ഏതെങ്കിലും ജി എസ്‌ സ്‌കെയിലില്‍ നിയമിക്കാം. നിയമനം 90 ദിവസത്തിനുമുകളിലാണെങ്കില്‍ രണ്ടാഴ്‌ച്ചയിലെ ഒരു പേ പീരിയഡില്‍ നാലുമണിക്കൂര്‍ വീതം ആനുവല്‍ ലീവും, സിക്ക്‌ ലീവും ലഭിക്കും. കൂടാതെ ശമ്പളത്തോടുകൂടിയുള്ള ഫെഡറല്‍ അവധിദിനങ്ങളും, സോഷ്യല്‍ സെക്യൂരിറ്റി കോണ്‍ട്രിബ്യൂഷനും കിട്ടും

ഓണ്‍ലൈനില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.

http://careers.state.gov/students/programs.html#SIP എന്ന വെബ്‌സൈറ്റില്‍ പോയി gateway to state എന്ന ബട്ടണില്‍ ക്ലിക്കു ചെയ്‌ത്‌ അപേക്ഷ പൂരിപ്പിക്കുക. വിശദവിവരങ്ങള്‍ മുകളില്‍ പറഞ്ഞ വെബ്‌സൈറ്റില്‍ നിന്നോ, സ്റ്റുഡന്റ്‌ പ്രോഗ്രാം ഓഫീസിലെ 202 261 8888 എന്ന നമ്പരില്‍ നിന്നോ അറിയാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക