Image

യൂറോപ്യന്‍ യൂണിയന്‍ കടാശ്വാസ പദ്ധതിക്കെതിരെ ഗ്രീസ്

Published on 02 November, 2011
യൂറോപ്യന്‍ യൂണിയന്‍ കടാശ്വാസ പദ്ധതിക്കെതിരെ ഗ്രീസ്
ഏഥന്‍സ്: യൂറോപ്യന്‍ യൂണിയന്‍ കടാശ്വാസനടപടികള്‍ നിര്‍ത്തിവെക്കാനുള്ള ഗ്രീക്ക് പ്രധാനമന്ത്രി ജോര്‍ജ് പപാന്‍ഡ്രൂവിന്റെ തീരുമാനത്തിന് ഗ്രീക്ക് മന്ത്രിസഭയുടെ അംഗീകാരം.

യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ നിര്‍ദേശിച്ച കടാശ്വാസപാക്കേജിനെതിരെ ഗ്രീക്ക് പ്രധാനമന്ത്രി കൊണ്ടുവന്ന റെഫറണ്ടത്തിന് ഐകകണ്‌ഠേനയാണ് അടിയന്തിര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഏഴുമണിക്കൂര്‍ നീണ്ട യോഗത്തിനുശേഷമായിരുന്നു തീരുമാനം. ഇത്തരമൊരുതീരുമാനത്തിന് ഗ്രീസ് ഒരുങ്ങുന്നുവെന്ന് തിങ്കളാഴ്ച വാര്‍ത്തവന്നതോടെ പ്രമുഖ ഓഹരി വിപണികളുടെ സൂചികകള്‍ താഴ്ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക