Image

അന്ത്യവിശ്രമം-(കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

അബ്ദുള്‍ പുന്നയൂര്‍ക്കുളം Published on 10 January, 2014
 അന്ത്യവിശ്രമം-(കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം)
പ്രശന്തമാം പ്രഭാതം
ഇലകളിലൂടെ അരിച്ചിറങ്ങുന്ന തുഷാരകണങ്ങള്‍
ദളങ്ങലെ തലോടും പ്രകാശരശ്മികള്‍
നിശ്ശബ്ദതയുടെ അപാരത

സ്വര്‍ഗ്ഗം വിടര്‍ന്നപോല്‍
ദിവ്യമാം വിശുദ്ധമന്ദിര പരിസരം
അന്ത്യവിശ്രമം കൊള്ളും മഹിതരുടെ
കൊതിയേറും കബറിടങ്ങള്‍

എവിടെയും സ്‌ഫോടനങ്ങള്‍
ചിതറിക്കിടക്കും കബന്ധങ്ങള്‍
ശേഷക്രിയക്കുപോലും ഒരവയവം
കിട്ടാതെ കേഴും സ്വജനം

ഓരോ പൊട്ടിത്തെറി കേള്‍ക്കുമ്പോഴും
ഉള്ളിലെരിയുന്നു നോവിന്‍ കനല്‍ക്കട്ട…
ധരയിലെ ക്ഷണികമാം വാഴ് വിന്നന്ത്യ
മെവിടെയാണെന്നാറിവ്യൂ?


 അന്ത്യവിശ്രമം-(കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം) അന്ത്യവിശ്രമം-(കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക