Image

നഴ്‌സ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഷായിമോള്‍ കുമ്പിളുവേലിക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2011
നഴ്‌സ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഷായിമോള്‍ കുമ്പിളുവേലിക്ക്‌
ന്യൂയോര്‍ക്ക്‌: `നഴ്‌സസ്‌ ഡേ'യോട്‌ അനുബന്ധിച്ച്‌ `ബ്ലൈദഡയില്‍ ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റല്‍' ഏര്‍പ്പെടുത്തിയ `എക്‌സലന്‍സ്‌ ഇന്‍ നഴ്‌സിംഗ്‌ പ്രാക്‌ടീസ്‌' അവാര്‍ഡിന്‌ (ബെസ്റ്റ്‌ നഴ്‌സ്‌ അവാര്‍ഡ്‌) മലയാളിയായ ഷായിമോള്‍ കുമ്പിളുവേലില്‍ അര്‍ഹയായി. ബ്ലൈദഡയില്‍ ചില്‍ഡ്രന്‍സ്‌ ബോസ്‌പിറ്റലില്‍ ഈ അവാര്‍ഡ്‌ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്‌ ഷായിമോള്‍.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും റാങ്കോടെ നഴ്‌സിംഗ്‌ പാസ്സായി ഷായിമോള്‍ പഠിച്ച, രാജ്‌കുമാരി അമൃത്‌കൗര്‍ (ആര്‍.എ.കെ) കോളജ്‌ ഓഫ്‌ നഴ്‌സിംഗില്‍ ക്ലിനിക്കല്‍ ഇന്‍സ്‌ട്രക്‌ടറായാണ്‌ ഔദ്യോഗിക ജീവിതം തുടങ്ങിയത്‌. പിന്നീട്‌ സൗദി അറേബ്യയില്‍ നഴ്‌സിംഗ്‌ സൂപ്പര്‍വൈസറായും, പുഷ്‌പഗിരി മെഡിക്കല്‍ കോളജിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഡല്‍ഹിയില്‍ ജോലിനോക്കിയിരുന്ന സമയത്ത്‌ ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസ്റ്റന്റ്‌ എഡ്യൂക്കേഷന്‍ കരിക്കുലം കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സൗദി കിംഗ്‌ ഫഹദ്‌ ഹോസ്‌പിറ്റലില്‍ പ്രശസ്‌ത സേവനത്തിന്‌ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഷായി മോള്‍ ഹോസ്‌പിറ്റല്‍ ബെസ്റ്റ്‌ നഴ്‌സ്‌ സെലക്ഷന്‍ കമ്മിറ്റി മെമ്പറായും മറ്റ്‌ പല കമ്മിറ്റികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

`ഹൈഡ്രോസിഫാലസ്‌ ഇന്‍ ചില്‍ഡ്രന്‍സ്‌' എന്ന വിഷയത്തെ ആസ്‌പദമാക്കി, ഗൈഡ്‌ ഫോര്‍ നഴ്‌സസ്‌ ആന്‍ഡ്‌ പേരന്റ്‌സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

2006 പകുതിയോടെ അമേരിക്കയില്‍ എത്തിയ ഷായിമോള്‍ ബ്ലൈദഡയില്‍ ഹോസ്‌പിറ്റലിലെ `റൈസിംഗ്‌ സ്റ്റാര്‍ 2008' അവാര്‍ഡിനും, പ്രഥമ `ഡെയ്‌സി അവാര്‍ഡ്‌ ഫോര്‍ എക്‌സ്‌ട്രാ ഓര്‍ഡിനറി നഴ്‌സസി'നും അര്‍ഹമായിട്ടുണ്ട്‌. ഇപ്പോള്‍ നഴ്‌സിംഗ്‌ സൂപ്പര്‍വൈസറായി ജോലിചെയ്യുന്ന ഷായിമോള്‍ ബ്ലൈദഡയില്‍ ഹോസ്‌പിറ്റലിലെ വിവിധ കമ്മിറ്റികളിലും പ്രവര്‍ത്തിക്കുന്നു.

ഭര്‍ത്താവ്‌ ഷോളി കുമ്പിളുവേലിക്കും, മക്കളായ കെന്നിറ്റ, കെസിയ എന്നിവര്‍ക്കൊപ്പം ന്യൂയോര്‍ക്കിലെ ഹാര്‍ട്ട്‌ ഡെയിലില്‍ താമസിക്കുന്നു.
നഴ്‌സ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഷായിമോള്‍ കുമ്പിളുവേലിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക