Image

ആര്‍ യൂ ഗേ? - മാത്യൂ ജോയിസ്

മാത്യു ജോയിസ്, സിന്‌സിനാറ്റി, ഒഹായോ Published on 12 January, 2014
ആര്‍ യൂ ഗേ? - മാത്യൂ ജോയിസ്
തിരിഞ്ഞു നോക്കിയപ്പോള്‍ ചോദ്യം ഞങ്ങളോട് തന്നെയാണെന്ന് ഉറപ്പായി. ഇവിടെ എന്റെ സുഹൃത്ത് ജോര്‍ജുകുട്ടി കാലു സ്‌പ്രെയിന്‍ ആയിട്ട് എന്റെ തോളില്‍ കൈ ഇട്ടു ഒത്തി ഒത്തി നടന്നു വരുന്നതു കണ്ട് രണ്ടവന്മാര്ക്ക്  ഇങ്ങനെ ചോദിക്കാന്‍ തോന്നിയ വികാരം മനസ്സിലായി.
നാട്ടിലാണെങ്കില്‍ വനിതകളോട് പൂവാലശല്യവും കമന്റടിയും പീഡിപ്പിക്കലും സര്‍ വ്‌സാധരണമാണല്ലോ. അവിടെ പെണ്‍ പിള്ളേരേ നോക്കി കമന്റടിച്ചാല്‍, ചിലര്‍  ചുമ്മാ ചിരിച്ചു കളയും. മറ്റു ചില പ്രതികരണശേഷിയുള്ള ദേവിമാര്‍ 'നിനക്കൊന്നും അമ്മേം പെങ്ങമ്മാരും ഇല്ലേ/' എന്ന സ്ഥിരം 'ചുട്ട മറുപടിയില്‍' എല്ലാം അവസാനിപ്പിക്കും. ഈ കമന്റടികള്‍ ഒരിക്കലും അവസ്സാനിക്കാനും പോകുന്നില്ല. കാലത്തിനൊത്തു പുതിയ പുതിയ ശൈലിയില്‍ അവതരിപ്പിക്കുന്നു എന്ന് മാത്രം. പക്ഷെ മദ്ധ്യവയസ്‌കരായ രണ്ടുപേര്‍  ചെര്‍ന്നുരുമ്മി നടന്നാലും തെറ്റാണോ?.  പണ്ട് കാലത്ത് ഒരു പെണ്ണിന്റെ തോളില്‍ കൈയുമിട്ടു നാട്ടിലെ കൊച്ചുപട്ടണത്തിലൂടെ നടന്നു പോകാന്‍ കൊതിച്ചിട്ടുണ്ട്. അതേ പെണ്ണുമായി ഇന്ന് നടന്നു പോകുമ്പോഴും സാധാരണക്കാര്‍ മുഖം ചുളിച്ചു നോക്കും. ചില പെണ്‍കോച്ചുങ്ങള് ഒന്നുകൂടി തിരിഞ്ഞു നോക്കാറുമുണ്ട്! എന്തിനാണോ ഗോഡ് നോസ്!. ഏതായാലും ഇനി എന്തെല്ലാം കാണിച്ചിട്ടും അനുഭവിപ്പിച്ചിട്ടുമായിരിക്കുമോ ഈ കലികാലം അവസ്സാനിപ്പിക്കുക, ഈശ്വരാ!.

'ആദിയില്‍ ദൈവം ആകാശവും ഭൂമിയും സകല ജീവജാലങ്ങളും, പിന്നെ മനുഷ്യനായി ആദാമിനേയും സൃഷ്ടിച്ചു, സകലവും സുന്ദരമെന്നു കണ്ടു, ദൈവം സമാധാനമായി ഉറങ്ങി.

ആദം തനിയെ സുഖിച്ചു നടക്കുന്നത് കണ്ടു ദൈവത്തിനു സുഖിച്ചില്ല. അവന്‍ എന്ത് സുഖിമാനായിരിക്കണം. ഭാര്യ ഇല്ല, അമ്മായിഅമ്മ ഇല്ല, കലപില വെച്ചു ഉച്ചക്കത്തെ നാപ് കെടുത്താന്‍ കിടാങ്ങളുമില്ല, തിന്നാന്‍ ഒന്നും കുക്ക് ചെയ്യേണ്ട, പാത്രം കഴുകേണ്ട, വിശക്കുമ്പോള്‍ കൈയെത്തും ദൂരത്തു കിട്ടുന്ന തുടുത്ത കായ്കനികള്‍,തുണിയുടുക്കേണ്ട, മൃഗങ്ങളെല്ലാം കൂട്ടുകാര്‍, സിംഹത്തിനെ വരെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാം. ദൈവം കണക്കൊന്നും കൂട്ടിനോക്കിയില്ല, കമ്പ്യൂട്ടറില്‍കുത്തിഞെക്കി നോക്കിയതുമില്ല. ഒരു ഹവ്വായേ അവനു കൂട്ടായി പടച്ചുവിട്ടു..അതോടെ തീര്ന്നു, ആദാമിന് പിന്നെ ഉറങ്ങാന്‍ സാധിച്ചിട്ടെയില്ല, ദൈവത്തിനും.' എന്നൊക്കെ പെണ്ണ് കെട്ടാത്ത മഹാബോറന്മാര് പറഞ്ഞുനടക്കുന്നത് നിങ്ങളും കേട്ടിരിക്കുമല്ലോ.. ഒബാമയുടെ പൂര്‍വികര്‍തൊട്ടു പറയുന്നതാണ് 'ചേഞ്ച് ഈസ് ഇന്നെവിറ്റബിള്‍', മനുഷ്യന്‍ എന്നും മാറ്റം കൊതിക്കുന്നവനുമാണ്, കൂടുതല്‍ സുഖവും സന്തോഷവും കിട്ടാന്‍ ഏതു മാറ്റം പറഞ്ഞാലും യാതൊരു തത്വദീക്ഷയും നോക്കാതെ തലയാട്ടുകയും ചെയ്യും. പിന്നെ ഇതുവരെ  നടന്നതും, ഇപ്പോള്‍ നടക്കുന്നതും ചരിത്രസത്യങ്ങള്‍ മാത്രമാണ്.

ആണും പെണ്ണും തുല്യരാണ്, ഇന്ന് ആര്‍ക്കും  ആരെയും സ്‌നേഹിക്കാം, പ്രേമിക്കാം, കാമിക്കാം. സ്വവര്ഗപപ്രേമമെന്നു പറഞ്ഞാല്‍ വെറും മാനസിക വൈകല്യമാണെന്നു, പണ്ട് അമേരിക്കന്‍ സൈക്യാട്രീ അസോസിയേഷന്‍ വരെ ഉത്‌ഘോഷിച്ചിരുന്ന കാലത്താണ് ഒരു സുന്ദരന്‍ ബെക്കറും അവന്റെ ബോയിഫ്രെണ്ടായ മൈക്കിളും കൂടി വിവാഹവേഷമണിനഞ്ഞു മാര്യേജു രജിസ്‌ട്രേഷന് മിനിയാപ്പോളിസ് രജിസ്ട്രാര്‍ മുമ്പാകെ ചെന്നത്. അവരുടെ അപേക്ഷ അപ്പാടെ നിരസ്സിച്ഛതിനാല്‍, ആ കമിതാക്കള്‍ ആ കേസ് വര്‍ഷ്ങ്ങളോളം സുപ്രീം കോടതിയില്‍ വരെ വലിച്ചിഴച്ചു. അന്ന് അപ്പീല്‍ തള്ളിപ്പോയെങ്കിലും, രണ്ടു പുരുഷന്മാരോ രണ്ടു സ്ത്രീകളോ ഒരുമിച്ചു  ജീവിച്ചാല്‍ അവരുടെ സ്വകാര്യതകളില്‍ കൈകടത്താന്‍ മറ്റാര്‍ക്കും  അവകാശമില്ലെന്ന നിഗമനത്തിലേക്ക് നിയമസാധുതകള്‍ വഴുതിപ്പോകാന്‍  തുടങ്ങി. സാംസ്‌കാരികമായ ഒരു അപകടത്തിലെക്കോ, വിഭ്രാത്മകമായ ഒരു ലൈംഗീക വിപ്ലവത്തിലേക്കോ കാലം നമ്മളെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു..1965 ലാണ് വിവാഹിതര്‍ക്ക് ഗര്‍ഭനിരോധന ഉപാധികള്‍ നിയമാനുസൃതമായി ഉപയോഗിക്കാറായത്. 1970 കളില്‍ ബക്കറിന്റെ സ്വവര്‍ഗ്ഗ  ഇടപാടുകളുടെ കേസുകള്‍ നടക്കുമ്പോള്‍ തന്നെ അവിവാഹിതര്ക്കുംര കോണ്ട്രാസെപ്ടീവ്‌സ് ഉപയോഗിക്കാംഎന്നായി.

1973 ന്റെ മദ്ധ്യത്തില്‍ അബോര്‍ഷസന്‍ നടത്താനും നിയമസാധുത ആയിക്കഴിഞ്ഞു. പിന്നെ ഗേ ലെസ്ബിയന്‍ ബന്ധങ്ങള്ക്ക്  മാറ്റു കൂട്ടാന്‍ അവരുടെ കൂട്ടായ്മകളും വെല്ലുവിളികളും നിരവധി കേസുകള്ക്ക്ു വഴിതെളിച്ചു. മതങ്ങളും സഭാധ്യക്ഷന്മാരും ആല്മീളയസംഘടനകളും നെറ്റിചുളിച്ചു. അവര്‍ക്ക്  സ്ത്രീയും പുരുഷനും തമ്മില്‍ നിയമപരമായി വിവാഹം കഴിച്ചു കഴിഞ്ഞുള്ള ഇടപാടുകള്‍ മാത്രമേ അറിയാമായിരുന്നുള്ളു. പണ്ട് ഇതുപോലെയുള്ള രതിവൈകൃതങ്ങളില്‍ മുഴുകിയപ്പോള്‍, ദൈവം തീയിറക്കി സോദോം പട്ടണം നശിപ്പിച്ച ചരിത്രം ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉയര്‍ത്തിക്കാട്ടുകയും, പ്രത്യേകിച്ചും അറേബ്യന്‍ രാജ്യങ്ങളില്‍ കടുത്ത ശിക്ഷകള്‍  ഉടന്‍ നടപ്പാക്കുകയും ചെയ്യുന്നു. ഹിന്ദുമത സംഹിതകള്‍ പൊതുവേ ഹോമോസെക്ഷ്വാലിറ്റിക്ക് എതിരാണ്. ധര്‍മതശാസ്ത്ര വിധിപ്രകാരം പ്രജാ ധര്‍മന രതിവിന്യാസങ്ങള്‍ മാത്രമായിരിക്കണം വിവാഹജീവിതം.ഇതിനപ്പുറത്തുള്ളതെല്ലാം തെറ്റാണ്. എങ്കിലും പുരാതനമായ ഭാരതസംസ്‌കാരത്തില്‍ ഋഗുവേദവും, കാമസൂത്രവും, എല്ലോറഗുഹകളിലെ മാദകശില്പങ്ങളും കാമകലകളെ എത്രമാത്രം പരിപോഷിപ്പിചിട്ടുണ്ടെന്നതും ചിന്തനീയമാണ്. കൂടാതെ ഇക്കാലത്ത് ഗേ ആന്ഡ് ലെസ്ബിയന്‍ വൈഷ്ണവ അസോസിയേഷന്‍ (ഏഅഘഢഅ) പോലെയുള്ള സംഘടനകള്‍ ഉയര്ന്നു വരുന്നത് മതവിശ്വാസങ്ങളോടുള്ള വെല്ലുവിളികളായി വീക്ഷിക്കേണ്ടിയിരിക്കുന്നു..

ഇന്ന് അമേരിക്കയിലെ പല സ്‌റ്റേറ്റ്കളിലും  സ്വവര്‍ഗിവിവാഹങ്ങള്‍ നിയമപരമായി അംഗീകരിച്ചുകഴിഞ്ഞു. അങ്ങനെയുള്ളവര്ക്കും  മറ്റു പൌരന്മാരെപോലെയുള്ള സകല പദവിയും അവകാശങ്ങളും നേടിയെടുത്തുകഴിഞ്ഞു. പ്രശസ്ത ഗായകനായ എല്ടന്‍ ജോണ് മുതല്‍, ബ്രിട്ടീഷ് എഴുത്തുകാരന്‍ ഈയെം ഫോറെസ്റ്റര്‍, പ്രശസ്ത നടി എലെന്‍ ഡിജെനെരെസ്, ടീവീ അവതാരികറേച്ചല്‍ മാഡോവ്, കൊമേഡിയ റോസി ഓടോ, ടെന്നീസ് ചാമ്പ്യയായ ബില്ലി ജീന്‍ കിംഗ്, മുന്‍ വൈസ് പ്രസിഡന്റിന്റെ മകള്‍ മേരി ചെയ്‌നി  ഇങ്ങനെ എത്രയോ പ്രമുഖര്‍ പരസ്യമായി ഗേയും ലെസ്ബിയനുമായി പ്രഖ്യാപിച്ചു വിവാഹിതരെപ്പോലെ ജീവിക്കുന്നു. അവര്‍ എന്ത് ചെയ്യുന്നുവന്നു നാം അറിയാതിരിക്കുന്നതാണ് നല്ല ബുദ്ധി. 1978 മുതല്‍ ടെസ്റ്റ് ടുബ് ബേബിയെ സൃഷ്ടിക്കാമെന്ന ശാസ്ത്രവിസ്‌പോടനത്തോടെ, ഇക്കൂട്ടര്ക്ക്  കുട്ടികളെ കൃത്രിമമായി സൃഷ്ട്ടിച്ചെടുക്കാം, അല്ലെങ്കില്‍ അഡോപ്റ്റ് ചെയ്തും സന്തോഷം കണ്ടെത്താം.

2003 മുതല്‍ കനേഡിയന്‍ ആന്ഗ്ലിക്കന്‍ ചര്‍ച്ചും  സ്വവര്‍ഗ വിവാഹങ്ങള്‍ ആശിര്‍വദിച്ചുതുടങ്ങിക്കഴിഞ്ഞു. ജേന്‍ റോബിന്‌സന്‍  എന്ന ബിഷപ്പ് ഗേയാണെന്നും, മേരി ഗ്ലാസ്സ്പൂള്‍ ഒരു ലെസ്ബിയന്‍ ബിഷപ്പ് ആണെന്നും പ്രഖ്യാപിച്ചതിലൂടെ ആസഭയില്ത്തന്നെ വിഭാഗീയത സംജാതമായിക്കഴിഞ്ഞു. ടീബോ എന്ന സോക്കര്‍ കളിക്കാരന്‍ ഗ്രൌണ്ടില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചതിനു നെറ്റിചുളിക്കുകയും, അതേ സമയം ഞാന്‍ ഗേ ആണെന്ന് ബാസ്‌കററ്‌ബോള്‍ കളിക്കാരന്‍ ജെയിസന്‍ കോളിന്‌സ്! സ്വയം പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ പ്രസിഡണ്ട് നേരിട്ട് ഫോണ്‍ വിളിച്ചു അഭിനന്ദിക്കയും ചെയ്ത രാജ്യത്തിലാണ് നമ്മളും ജീവിക്കുന്നത്.

കഴിഞ്ഞ ദിവസം കുറെ ചെറുപ്പക്കാര്‍ സംസാരത്തിനിടയില്‍ പറയുന്നു ' യേശുക്രിസ്തു സ്വവര്‍ഗപ്രേമത്തിന് എതിരായൊന്നും പറഞ്ഞിട്ടില്ല, പിന്നെന്തിനാണ് ക്രിസ്ത്യാനികള്‍ ഒന്നടങ്കം ഇതിനെ എതിര്‍ക്കുന്നത്?' വെറുതെ ഞാന്‍ അതിനിടയില്‍ തലയിട്ടു സംസാരിച്ചത് അവര്ക്ക്  സുഖിച്ചില്ലെങ്കിലും, ഞാന്‍ അതിലൊരാളോട് ബൈബിള്‍ എടുത്ത് വായിക്കാന്‍ പറഞ്ഞ ഭാഗം കൂടിഇവിടെ കൂട്ടിച്ചേര്‍ക്കൈട്ടെ.

അതിനു യേശു പറഞ്ഞതെന്തെന്നാല്‍ 'സൃഷ്ടിച്ചവന്‍ ആദിയില്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചുവെന്നും, അത് നിമിത്തം മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും. ഇരുവരും ഒരു ദേഹമായിത്തീരും എന്ന് അരുളിചെയ്തുവെന്നും നിങ്ങള്‍ വായിച്ചിട്ടില്ലയോ?' (മത്തായി 19:5).
കൂടാതെ 'ഞാനോ നിങ്ങളോട് പറയുന്നു, പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.' (മത്തായി 19:9).
ശ്രദ്ധിക്കുക, ഇവിടെ സ്ത്രീയും പുരുഷനും തമ്മിലുള്ള ദൈവീക പദ്ധതിക്ക് ആകുന്നു പ്രാധാന്യം. അല്ലാതെ ആണും ആണും തമ്മിലോ, അല്ലാതെ പെണ്ണും പെണ്ണും തമ്മിലുള്ളതിനോ അല്ല. അതുകൊണ്ട് ബൈബിളിനെ വിട്ടു പിടി മോനെ!

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മലയാളിമനസ്സുകള്‍ക്ക്  ഇതുപോലെയുള്ള വൈരുദ്ധ്യ ചിന്തകള്‍ ഉള്‍ക്കൊള്ളാന്‍ സ്വല്പം കാലതാമസ്സമുണ്ട് എന്നതാണ് വാസ്തവം. ഇന്നലത്തെ കളിയാക്കലുകള്‍ ഇന്ന് നാം അംഗീകരിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക പ്രക്രീയകള്‍ ആണെന്നും, അവയൊക്കെയും നമ്മുടെ അയല്പക്കം വരെ എത്തിക്കഴിഞ്ഞിരിക്കുന്നുവെന്നും നമുക്കറിയാം. പഴയ തലമുറയിലുള്ളവര്‍ പുതിയ ജനറേഷനെ ഇങ്ങനെയുള്ള 'സെന്‌സേഷണല്‍ ടോപിക്കുകളില്‍' ഉപദേശിക്കുന്നതും  അവര്‍ക്ക്‌ അത്ര പിടിക്കുകയുമില്ല. നല്ലതും നന്മ നിറഞ്ഞതും, സുഖവും സന്തോഷകരവും ആയതൊക്കെ തിരഞ്ഞെടുക്കാനുമല്ലേ ഓരോരുത്തര്‍ക്കും  ആവശ്യാനുസരണം വിവേകത്തിന്റെ കണികകള്‍ തലച്ചോറിന്റെ കൃത്യം നടുവില്‍ സ്വല്പം ലൂസ്സാക്കി ഈശ്വരന്‍ വിഭാവനം ചെയ്തിരിക്കുന്നതു തന്നെ!

കേട്ടിരിക്കാന്‍ സാധ്യതയുള്ള ഒരു നീണ്ട വാല്ക്കഷണം :
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന  പുന്നാരമോനോട് മമ്മിയുടെ ഉപദേശം
അമ്മ: മോനേ നീ കോളേജില്‍ പോകാന്‍ തുടങ്ങിയതില്‍ പിന്നെ ആകെ മാറിപ്പോയെല്ലോടാ, നിനക്ക് വല്ല ഗേള്‍ ഫ്രെണ്ട്‌സുമായോടാ?
മകന്‍: ഇല്ല മമ്മീ
അമ്മ: മോനേ നമ്മുടെ നിലക്കൊത്ത നല്ല സത്യകൃസ്ത്യാനിയായ ഒരു മലയാളി പെണ്‍കുട്ടി ആയിരിക്കണേ നീ കൂട്ടിനു പിടിക്കുന്നത്.
മകന്‍: അതൊന്നും നടക്കുകേല മമ്മീ
അമ്മ: എന്റെ പൊന്നുമോനെ, ക്രിസ്ത്യാനി പെണ്‍ കൊച്ചല്ലെങ്കില്‍ ഒരു നല്ല ഹിന്ദു കുട്ടിയായാലും കുഴപ്പമില്ല, നമ്മുടെ പൂര്‍ വികര്‍ ബ്രാഹ്മണരല്ലായിരുന്നോ, തോമ്മാസ്ലീഹാ വന്നപ്പോള്‍ മതം മാറിയതല്ലേ? .
മകന്‍: മമ്മീ ഇത്രേം ഇടുങ്ങിയ മനസ്ഥിതിയൊന്നും ഇക്കാലത്തില്ല, യൂ ബിലോന്ഗ് ടു ദാറ്റ് ഓള്ഡ് ജനറേഷന്‍.
അമ്മ:മോനേ അങ്ങനെ പറയല്ലേ, അതൊന്നും ഒത്തില്ലെങ്കില്‍ ഒരു മലയാളി പെണ്ണായിരിക്കണേ.
മകന്‍: അതിലൊക്കെ എന്തിരിക്കുന്നു മമ്മീ?
അമ്മ: ഓ, നിനക്ക് മലയാളിയെ പിടിക്കാന്‍ ബുധിമുട്ടാണേല്‍ ഒരു നല്ല ഇന്ഡ്യയന്‍ എങ്കിലുമായിരിക്കണേ.
മകന്‍: മമ്മീ ഞാനിവിടെ ജനിച്ചു വളര്‍ന്നതല്ലേ, വാട്ടീസ് ഇന്ഡ്യപന്‍ ആഫ്ടര്‍ ഓള്‍! കള്ചര്‍ലെുസ് ദേശീസ്!
അമ്മ: മോനേ എന്റെ പൊന്നുമോനെ, അങ്ങനെയൊന്നും പറയല്ലേ. നിനക്ക് അമേരിക്കനെയാണ് നോട്ടമെങ്കില്, കറമ്പിയേയൊന്നും കൊണ്ടുവന്നേക്കല്ലേ, ഞാന്‍ പിന്നെ ജീവിച്ചിരിക്കുകേല, പറഞ്ഞേക്കാം.
മകന്‍: മമ്മീ യൂ ആര്‍ സോ നാരോ മൈന്‌ടെട്, ഓള്‍ ആര്‍ ഹ്യൂമന്‍ ബീയിങ്ങ്‌സ്, കളര്‍ ഈസ് ഒണ്‍ളി സ്‌കിന്‍ ഡീപ്.
അമ്മ: മോനേ നിന്നോട് ഞാന്‍ തോറ്റു..അവസ്സാനമായി എന്റെ ആഗ്രഹം പറയട്ടെ ..ഒന്നുമല്ലെങ്കിലും എന്റെ മോന്‍ കൊണ്ട് വരുന്നത് ഒരു പെണ്ണ് തന്നെ ആയിരിക്കണേ !



ആര്‍ യൂ ഗേ? - മാത്യൂ ജോയിസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക