Image

കേരളത്തില്‍ ആം ആദ്‌മി കുതിക്കുന്നു

Published on 13 January, 2014
കേരളത്തില്‍ ആം ആദ്‌മി കുതിക്കുന്നു
ഡെല്‍ഹി കഴിഞ്ഞാല്‍ ആം ആദ്‌മി പാര്‍ട്ടി ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഭൂമികയായി പൊടുന്നനെ മാറുകയാണ്‌ കേരളം. വിദ്യാസമ്പന്നരായ, പ്രൊഫഷണല്‍ തൊഴില്‍മേഖലകളില്‍ ജോലി ചെയ്യുന്ന വലിയ വിഭാഗം യുവജനങ്ങളും രാഷ്ട്രീയ ധാരണയുള്ള സ്‌ത്രീകളും ഏറെയുള്ള നാടാണ്‌ കേരളം എന്നതിനാലാണ്‌ ഡെല്‍ഹി പോലെ തന്നെ ഇവിടെയും ആം ആദ്‌മി ചര്‍ച്ചയാകാന്‍ കാരണം. ആം ആ്‌ദ്‌മിയുടെ ആദ്യവട്ട മെമ്പര്‍ഷിപ്പ്‌ ക്യാംപയിന്‍ പൂര്‍ത്തിയാകുമ്പോള്‍ അരലക്ഷം അങ്ങളും പിന്നിട്ട്‌്‌ മുമ്പോട്ടു കുതിക്കുകയാണ്‌ ആം ആ്‌ദമിയുടെ കേരളത്തിലെ അംഗ സംഖ്യ. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോഴേക്കും പ്രവര്‍ത്തകരുടെ എണ്ണം ഒരു ലക്ഷത്തോളമെത്തും ആം ആ്‌ദ്‌മിക്ക്‌ കേരളത്തില്‍. അതായത്‌ അംഗത്വമെടുത്തിരിക്കുന്ന പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കേരളാ കോണ്‍ഗ്രസിനെപ്പോലെയുള്ള ചെറുകിട പാര്‍ട്ടികളെ പിന്തള്ളി സിപിഎം സിപിഐ കോണ്‍ഗ്രസ്‌ തുടങ്ങിയ സംഘടനകള്‍ക്ക്‌ തൊട്ടുപിന്നിലെത്തിയിരിക്കുന്നു ചുരുങ്ങി സമയം കൊണ്ട്‌ ആം ആദ്‌മി. ഇങ്ങനെ പോയാല്‍ ആം ആ്‌ദ്‌മി കേരളത്തിലും ചൂലെടുക്കുമോ എന്നതാണ്‌ ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ ചര്‍ച്ച. അതിലും പ്രധാനപ്പെട്ട ചാനല്‍ചര്‍ച്ചയും ഇതു തന്നെ.

ആം ആ്‌ദ്‌മി കേരളത്തില്‍ ചൂലെടുത്താല്‍ തൂത്തെറിയാന്‍ പോകുന്നത്‌ ആരെ എന്നതാണ്‌ പ്രധാന ചോദ്യം. ന്യായമായും ബിജെപിക്ക്‌ വലിയ അടിത്തറ കേരളത്തിലില്ല. കേരളത്തില്‍ പ്രധാന കക്ഷികള്‍ കോണ്‍ഗ്രസും സിപിഎമ്മും തന്നെ. ഇവര്‍ നയിക്കുന്ന മുന്നണികള്‍ക്ക്‌ ബദലായിട്ടാണ്‌ ആം ആദ്‌മി കേരളത്തില്‍ മുമ്പോട്ടു വരുന്നത്‌. വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ നിസാരമായി പരാജയപ്പെടാന്‍ പോകുകയാണ്‌ കേരളത്തില്‍ എന്നത്‌ നഗ്നസത്യം തന്നെയാകുമ്പോള്‍ ആം ആദ്‌മി ബദലാകാന്‍ പോകുന്നത്‌ ഇടതുപക്ഷത്തിന്‌ തന്നെ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സിപിഎമ്മിന്‌ ബദലായിട്ടാണ്‌ ആം ആദ്‌മി കേരളത്തില്‍ കടന്നു വരുന്നത്‌.

സിപിഎം ഇരട്ടത്താപ്പ്‌്‌ കളിക്കുന്ന പരിസ്ഥിതി രാഷ്ട്രീയത്തില്‍ പിടിമുറുക്കി ആം ആദ്‌മി ഒരു രാഷ്ട്രീയ ശക്തിയായി കേരളത്തില്‍ ഉയര്‍ന്നു വന്നാല്‍ കേരളത്തിലും ചൂല്‍ പ്രയോഗം പ്രായോഗികം തന്നെയെന്ന്‌ തുറന്നു സമ്മതിച്ചു തുടങ്ങി രാഷ്ട്രീയ നിരീക്ഷകര്‍. കാരണം ഡെല്‍ഹിയില്‍ ഏറിയാല്‍ മൂന്ന്‌ സിറ്റ്‌ എന്നു പറഞ്ഞു തുടങ്ങിയടത്തു നിന്നും ആം ആദ്‌മി അധികാരം നേടിയത്‌ ചെറുതല്ലാത്ത വിസ്‌മയമായിരുന്നല്ലോ രാഷ്ട്രീയ നിരീക്ഷകര്‍ക്ക്‌.

ഈ സാഹചര്യത്തിലാണ്‌ ആം ആദ്‌മി കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ ഭൂമിക കെട്ടിപ്പെടുക്കുന്നത്‌ കാണാന്‍ കഴിയുന്നത്‌. അതില്‍ പ്രധാനം കേരളത്തിലെ പ്രമുഖ എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ സാറാ ജോസഫിനെ ആം ആദ്‌മി പ്രവേശനമാണ്‌. സാറാ ജോസഫ്‌ പോയ ദിവസം ആം ആദ്‌മി പ്രവര്‍ത്തകയായി അരങ്ങേറ്റം കുറിച്ചു.

തൊട്ടു പി്‌ന്നാലെ സിപിഎമ്മിന്റെ ബദ്ധ ശത്രുക്കളായ ആര്‍.എം.പി ആം ആദ്‌മിയുമായി തിരഞ്ഞെടുപ്പ്‌ സഖ്യമുണ്ടാക്കുമെന്ന്‌ പറഞ്ഞു. അതിനു പിന്നിലെയാണ്‌ ഇടതുപക്ഷ ഏകോപന സമതിയെന്ന ഇടതുബദല്‍ സംഘടനയും സികെ ജാനവും ഗിതാനന്ദനുമൊക്കെയുള്ള ആദിവാദി ഗോത്ര മഹസാഭയുമൊക്കെ ആം ആദ്‌മിയില്‍ ലയിക്കാനോ ആം ആദ്‌മിയോട്‌ ചേര്‍ന്ന്‌ മുന്നണിയാകാനോ ശ്രമിക്കുന്നത്‌.

നിസാരമായി ഒരിക്കലും തള്ളിക്കളയാന്‍ കഴിയില്ല സിപിഎമ്മിന്‌ ഈ രാഷ്ട്രീയ മാറ്റത്തെ. കേരളത്തില്‍ ആം ആ്‌ദ്‌മി ബദല്‍ ശക്തിയായി വളരുമെങ്കില്‍ അത്‌ കടന്നു കയറാന്‍ പോകുന്നത്‌ സിപിഎമ്മിന്റെ സ്‌പെയിസിലേക്ക്‌ തന്നെയാണ്‌. എവിടെയാണ്‌ ഇവര്‍ സിപിഎമ്മിന്റെ സ്‌പെയിസ്‌ കവര്‍ന്നെടുക്കാന്‍ പോകുന്നത്‌്‌. എംപവറിംഗ്‌ പിപ്പീള്‍ എന്നതാണ്‌ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമെന്ന്‌ ആം ആദ്‌മി പറയുന്നു. അതായത്‌ മധ്യവര്‍ത്തി സമൂഹവും താഴെതട്ടിലുള്ള സാധാരണക്കാരെയും രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും ശക്തിപ്പെടുത്തുക. അതിന്‌ ആദ്യം ചെയ്യുന്നത്‌ ബ്യൂറോക്രസിയിലും രാഷ്ട്രീയത്തിലും മറ്റു ഭരണ സംവിധാനങ്ങളിലുമുള്ള അഴിമതി ഇല്ലാതാക്കുക. ഡെല്‍ഹിയില്‍ ഉയര്‍ത്തിയ ഇതേ മുദ്യാവാക്യം കേരളത്തിലും ആം ആദ്‌മി ഉയര്‍ത്തുമ്പോള്‍ കേരളത്തില്‍ ഇതിന്‌ കേവലം ജീവിത സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ എന്നതിനും അപ്പുറത്തേക്കുള്ള അര്‍ഥ തലങ്ങളുണ്ട്‌. കേരളത്തില്‍ ഇത്‌ അതിജീവനത്തിന്റെയും പരിസ്ഥിതിയുടെയും രാഷ്ട്രീയമാണ്‌. സിപിഎം ഇപ്പോള്‍ മറന്നു പോയിരിക്കുന്ന രാഷ്ട്രീയം. ഈ രാഷ്ട്രീയം വീണ്ടും ഉയരണം എന്ന്‌ വാദിക്കുന്നവരാണ്‌ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പരിസ്ഥിതി സമരക്കാര്‍, സിപിഎമ്മില്‍ നിന്നും തിരിഞ്ഞു നടന്ന റിബലുകള്‍, ആര്‍.എം.പിക്കാര്‍ അങ്ങനെ പലരും. ഇവരെയെല്ലാം ഒന്നിപ്പിക്കുന്ന ബദലാകാന്‍ ശ്രമിച്ച ഇടതുപക്ഷ ഏകോപന സമതിക്ക്‌ പോലും എല്ലാവരെയും കൂട്ടിയോജിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആം ആദ്‌മി എന്നത്‌ നാമം മാത്രം ധാരാളം എന്ന അവസ്ഥയാണിപ്പോള്‍. ഡെല്‍ഹിയിലെ വിജയം രാജ്യമെങ്ങും അവര്‍ക്കൊരു അഡ്രസ്‌ നല്‍കിയിരിക്കുന്നു. എന്തിന്‌ കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ പോലും ആ്‌ം ആദ്‌മിക്കാര്‍ അവിഭാജ്യഘടകമാണിപ്പോള്‍. ആം ആദ്‌മിയോട്‌ യോജിച്ചു നിന്നാല്‍ സിപിഎം ബദല്‍ സംഘത്തെ ശക്തിപ്പെടുത്താമെന്ന്‌ സിപിഎം വിരുദ്ധര്‍ക്ക്‌ നന്നായി അറിയാം.

അഴിമതി വിരുദ്ധത എന്നാല്‍ കോര്‍പ്പറേറ്റ്‌ വിരുദ്ധത തന്നെ. അത്‌ മുമ്പോട്ടു വെക്കുന്നത്‌ ആഗോളവല്‍കരണ നയങ്ങളോടുള്ള എതിര്‍പ്പാണ്‌. അവിടെ ആം ആദ്‌മിയുടെ നയമെന്നത്‌ ഇടതുപക്ഷ നയം തന്നെയാകുന്നു. സിപിഎം വലതുപക്ഷമായി അധപതിക്കുന്നു എന്ന്‌ വിലപിക്കുന്നവര്‍ക്ക്‌ ഒത്തിണങ്ങിയ ഒരു ഇടതുപക്ഷത്തെ കിട്ടിയിരിക്കുകയാണ്‌ ആം ആദ്‌മിയിലൂടെ. പാര്‍ട്ടിയുടെ മുഖം എന്ന്‌ പറയാന്‍ കഴിയുന്ന നേതാക്കള്‍ കേരളത്തിലില്ല എന്നതാണ്‌ ആം ആദ്‌മിയെ ഇതുവരെ പിന്നോട്ടടിക്കുന്ന ഘടകം. ഇന്ന്‌ സാറാ ജോസഫ്‌ വരുമ്പോള്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരാള്‍ വന്നിരിക്കുന്നു. നാളെ ഇതേ പോലെ പലരും ആം ആദ്‌മിയുടെ തൊപ്പിയണിയാന്‍ ഇറങ്ങിയാല്‍ സിപിഎം നന്നേ വെള്ളം കുടിക്കാന്‍ പോകുന്നുവെന്ന്‌ തീര്‍ച്ച. നാളെ പല ആക്ടിവസ്റ്റുകളും ആം ആദ്‌മിയിലേക്ക്‌ എത്തുമെന്നതിന്റെ തെളിവാണ്‌ ഇപ്പോള്‍ മേധാ പട്‌കര്‍ ആം ആദ്‌മയില്‍ ചേര്‍ന്നു എന്നത്‌ സൂചിപ്പിക്കുന്നത്‌.

എന്നാല്‍ സിപിഎം വിരുദ്ധ നയക്കാരുടെ കൂട്ടമായി ആം ആദ്‌മി മാറിയാല്‍ നഷ്ടം ആം ആദ്‌മിക്ക്‌ തന്നെ. ആര്‍എംപിയുടെയും സി.കെ ജാനുവിന്റെയും ഇടതുപക്ഷ നയങ്ങള്‍ ഒരിക്കലും ഡെല്‍ഹിയില്‍ വിരിഞ്ഞ ആം ആ്‌ദ്‌മിയുടെ ഇടതുപക്ഷ നയങ്ങളുമായി ചേര്‍ന്നു പോകുന്നതല്ല. അതിവേഗം രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങള്‍ രൂപപ്പെടാന്‍ പോകുന്ന സംഘമായിരിക്കും അത്‌. അതുകൊണ്ടു തന്നെ മറ്റു രാഷ്ട്രീയ സംഘടനകളെ തിരഞ്ഞെടുപ്പ്‌ സഖ്യമായി മാത്രം പരിഗണിക്കുന്ന നിലപാടാണ്‌ ഇപ്പോള്‍ ആം ആദ്‌മിയുടേത്‌.

എന്നാല്‍ ഒന്നുണ്ട്‌. സിപിഎം എന്ന ഇടതുസംഘടനയുടെ ചരിത്രപരമായ രാഷ്ട്രീയ ദൗത്യം എന്നേ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. മറ്റൊരു വലതുപക്ഷ പാര്‍ട്ടിയായി അവര്‍ മാറിയിട്ട്‌ കാലങ്ങളായി. ഇനിയിപ്പോള്‍ പുതിയ രാഷ്ട്രീയ ദൗത്യം ഏറ്റെടുക്കാനുള്ള നിയോഗം ആം ആദ്‌്‌മിക്ക്‌ായിരിക്കുമോ കേരളത്തില്‍. ആയിരിക്കും എന്ന്‌ തന്നെ പറയേണ്ടിയിരിക്കുന്നു. ചെറുപ്പക്കാര്‍ക്കിടയില്‍ ആം ആദ്‌മി അതിവേഗം വളരുകയാണ്‌ കേരളത്തില്‍. അധികം താമസിയാതെ മിക്ക കവലകളിലും ഇടതുപക്ഷ യുവജന സംഘടനയിലെ മാടമ്പിമാരുടെ പേശിബലം തിരിച്ചറിയും ആം ആദ്‌മിക്കാര്‍. അതോടെ ജനം വേഗം ആം ആദ്‌മിക്ക്‌ ഒപ്പമായിക്കൊള്ളും.

കേരളത്തിന്‌ അനുയോജ്യമായ സമഗ്രമായ ഒരു രാഷ്ട്രീയ കാഴ്‌ചപ്പാട്‌ ആം ആദ്‌മി വരും ദിവസങ്ങളില്‍ മുമ്പോട്ടു വെക്കുന്നുണ്ടോ എന്നു മാത്രമേ അറിയേണ്ടതുള്ളു. അതില്‍ പരിസ്ഥിതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയം ഒരുപോലെ തുന്നിച്ചേര്‍ക്കേണ്ടതുണ്ട്‌. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്‌. അതിന്‌ തങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ ഡെല്‍ഹി കാണിച്ചു തന്നവരാണ്‌ ആം ആദ്‌മിക്കാര്‍. കേരളത്തില്‍ അവര്‍ ഇടതുപക്ഷത്തെ കടപുഴുക്കി എറിയുമോ എന്ന്‌ കാത്തിരുന്ന്‌ കാണുക തന്നെ വേണം.
കേരളത്തില്‍ ആം ആദ്‌മി കുതിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക