Image

വിവാഹം പരസ്യമായി, അമിത ഗ്ലാമറസായി അഭിനയിക്കില്ല: ഭാവന

Published on 15 January, 2014
വിവാഹം പരസ്യമായി, അമിത ഗ്ലാമറസായി അഭിനയിക്കില്ല: ഭാവന
തന്റെ വിവാഹം എല്ലാവരേയും അറിയിച്ചതിനുശേഷമായിരിക്കുമെന്നും സിനിമയില്‍ അമിത ഗ്ലാമറസായി അഭിനയിക്കില്ലെന്നും നടി ഭാവന പറഞ്ഞു. വിവാഹം കഴിക്കാന്‍ എനിക്ക്‌ ധൃതിയൊന്നുമില്ല. ഇനി രഹസ്യമായി വിവാഹം കഴിക്കാനും യാതൊരു ആലോചനയും ഇല്ല. വിവാഹം ചെയ്യുന്നുണ്ടെങ്കില്‍ അത്‌ എല്ലാവരെയും അറിയിച്ചു കൊണ്ടായിരിക്കും ഭാവന പറഞ്ഞു. താന്‍ സിനിമയില്‍ സെലക്ടീവാകാന്‍ തീരുമാനിച്ചതായും ഭാവന പറഞ്ഞു. കരിയറിന്രെ ആദ്യ കാലത്ത്‌ വാരിവലിച്ച്‌ വേഷങ്ങള്‍ ചെയ്‌തിരുന്നു. എന്നാല്‍ ഇനി അതിനില്ല. ഒന്നോ രണ്ടോ വേഷങ്ങള്‍ മാത്രം ചെയ്‌താലും അത്‌ ശ്രദ്ധിക്കപ്പെടുന്നതാകണമെന്നും ഭാവന പറഞ്ഞു.

ബോളിവുഡില്‍ നിന്ന്‌ ക്ഷണം ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ അതിഗ്ലാമറസായ റോളുകളാണ്‌. അതിനാല്‍ തീരുമാനം എടുത്തിട്ടില്ല. പക്ഷേ വയറും പൊക്കിളും കാണിച്ച്‌ അഭിനയിക്കില്ലെന്നും നടി പറഞ്ഞു.
ഒരു അഭിമുഖത്തിലാണ്‌ ഭാവന മനസു തുറന്നത്‌.
വിവാഹം പരസ്യമായി, അമിത ഗ്ലാമറസായി അഭിനയിക്കില്ല: ഭാവനവിവാഹം പരസ്യമായി, അമിത ഗ്ലാമറസായി അഭിനയിക്കില്ല: ഭാവന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക