Image

നടി മിസ്‌തി മുഖര്‍ജിയുടെ വീട്ടില്‍ നിന്ന്‌ അശ്ലീല സീഡി പിടിച്ചെടുത്ത സംഭവം: അച്ഛനും സഹോദരനും അറസ്റ്റില്‍

Published on 15 January, 2014
നടി മിസ്‌തി മുഖര്‍ജിയുടെ വീട്ടില്‍ നിന്ന്‌ അശ്ലീല സീഡി പിടിച്ചെടുത്ത സംഭവം: അച്ഛനും സഹോദരനും അറസ്റ്റില്‍
മുംബൈ: ബോളിവുഡ്‌ നടി മിസ്‌തി മുഖര്‍ജിയുടെ വീട്ടില്‍ നിന്ന്‌ അശ്ലീല സീഡി പിടിച്ചെടുത്ത സംഭവത്തില്‍ അച്ഛനും സഹോദരനും അറസ്റ്റിലായി. മുംബൈയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നാണ്‌ രണ്‌ടര ലക്ഷം രൂപ വിലവരുന്ന അശ്ലീല സിഡി പിടിച്ചെടുത്തത്‌.

നടിയുടെ അച്ഛന്‍ ചന്ദ്രകാ ന്ത്‌ മുഖര്‍ജി, സഹോദരന്‍ സാമ്രാട്ട്‌ മുഖര്‍ജി എന്നിവരെ ആണ്‌ മുംബൈ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇവര്‍ അശ്ലീല ചിത്രങ്ങളുടെ വിതരണക്കാരാണെന്നും ഇവര്‍ക്കു കീഴില്‍ വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നുണെ്‌ടന്നുമാണ്‌ പോലീസ്‌ സംശയിക്കുന്നത്‌.

ലോക്കന്‍ഡ്‌ വാലയിലെ മീരാ ടവര്‍ അപാര്‍ട്‌മെന്റിലെ 15-ാം നിലയില്‍ റെയ്‌ഡില്‍ പിടികൂടിയത്‌ അശ്ലീല സിഡികള്‍ തന്നെയാണെന്നും ഇത്‌ ആരാണ്‌ ഇവിടെ എത്തിച്ച തെന്ന്‌ താമസിയാതെ കണെ്‌ടത്താനാകുമെന്നും ഒഷിവാരാ പോലീസ്‌ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ നസീര്‍ പത്താന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നടി മിസ്‌തിയെയും പോലീസ്‌ തിങ്കളാഴ്‌ച മണിക്കൂറുകളോളം ചോദ്യം ചെയ്‌തു. അവരെ തത്‌കാലം വിട്ടയച്ചെങ്കിലും പങ്കുണെ്‌ടന്നു തെളിച്ചാല്‍ അറസ്റ്റ്‌ ചെയ്യുമെന്നാണ്‌ പോലീസ്‌ അറിയിച്ചു.
നടി മിസ്‌തി മുഖര്‍ജിയുടെ വീട്ടില്‍ നിന്ന്‌ അശ്ലീല സീഡി പിടിച്ചെടുത്ത സംഭവം: അച്ഛനും സഹോദരനും അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക