Image

''ജീന്‍'' എന്ന വെള്ളക്കാരന്റെ കഥ (ചെറുകഥ - ജോര്‍ജ് ഓലിക്കല്‍)

ജോര്‍ജ് ഓലിക്കല്‍ Published on 15 January, 2014
''ജീന്‍'' എന്ന വെള്ളക്കാരന്റെ കഥ (ചെറുകഥ - ജോര്‍ജ് ഓലിക്കല്‍)
ജൂണ്‍ മാസത്തിലെഒരുതിങ്കളാഴ്ച പതിവുപോലെ രാവിലെ ആറരയ്ക്ക് തന്നെ ഓഫീസിലെത്തി സാധരണ ചെയ്യാറുള്ളതുപേലെ ഒരു കോഫിയുണ്‍ണ്‍ണ്‍ടാക്കി, ആവി പറക്കുന്ന കോഫിയുമായി കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്നു് ഈമെയില്‍ തുറന്നപ്പോള്‍ കണ്‍ട്ത് ലാബ് ഡയറക്ടറുടെ ഒരു കണ്‍ടോളന്‍സ് മെസ്സേജായിരുന്നുണ്‍. ''പര്‍ച്ചേഴ്‌സ് ണ്‍െസക്ഷനിലെ സീനിയര്‍ ക്ലാര്‍ക്കായിരുന്ന ''ജീന്‍'' മരണപ്പെട്ടതില്‍ വ്യസനിക്കുന്നു''

കഴിഞ്ഞാഴ്ച ജീനിന്റെ അടുക്കല്‍ ഓര്‍ഗാനിക് ലാബിലെ അനാലിസിസ്സിനു് വേണ്‍ട്ുന്ന കെമിക്കലും സ്‌ററാന്‍ഡേടുകളും ഓര്‍ഡര്‍ ചെയ്തതു ഓര്‍ത്തുപോയി.

ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു ജീന്‍,തന്നിലേക്ക്തന്നെ ഉള്‍വലിഞ്ഞ്തന്റേതായലോകംസൃഷ്ടിച്ച്അതില്‍ജീവിക്കുന്ന ഒരാള്‍.

മെഡിക്കല്‍ സയന്‍സില്‍ 'ഓട്സ്സം' എന്നപേരില്‍അറിയപ്പെടുന്ന ബ്രയിന്‍ ഡിസ്സോടറിനു്അടിമയായിരുന്നു ജീന്‍ എന്നാണു് പറഞ്ഞുകേട്ടിട്ടുള്ളത്.

തന്നോട്തന്നെ സംസാരിച്ച് അതില്‍ ആനന്ദം കണ്‍ടെത്തുന്ന അദേഹത്തിന്റെ ശരീരം നടക്കുമ്പോഴും ഇരിക്കുമ്പോഴും ഒരു പ്രത്യേക താളത്തില്‍
ചലിച്ചുകൊണ്‍ടി്രുന്നത് കൗതുകത്തോടെയാണു് വീക്ഷീച്ചിരുത്.  എന്നാല്‍ ജോലിക്കാര്യങ്ങില്‍ കൃത്യതയും സമയ നിഷ്ടയും പാലിച്ചിരുന്ന വ്യക്തിയായിരുന്നു.

ജോലിദിവസങ്ങളിലെല്ലാംകൃത്യസമയത്ത്‌ജോലിക്കെത്തുകയും തന്റെ ഓഫീസ് റൂമില്‍ ഒരു യന്ത്രമനുഷ്യനെപ്പോലെചലിക്കുകയുംചെയ്തിരുന്ന ജീനിന്റെഎല്ലാപ്രവര്‍ത്തികളുംആവര്‍ത്തനത്തിന്റെതായിരുന്നു.

കോഫി കപ്പുമായി ഹാള്‍വേയിലൂടെ നടന്നു പോകുന്ന  ജീനിനെ എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ കാണുവാന്‍ സാധിക്കും.

പന്ത്രണ്‍ട്മണിക്ക്‌ലഞ്ചുവാങ്ങുവാനായി പോകുന്നതും,ഒരു പാക്കറ്റില്‍കൊണ്‍ട്‌വരുന്ന ഭക്ഷണപ്പൊതി തുറക്കുമ്പോള്‍ കാണുന്നത്‌രണ്‍ട്‌സ്‌ലൈസ് പിക്‌സായും അര ലിറ്ററിന്റെ പെപ്‌സിയുമാണു്. എല്ലാ ദിവസവും ഇത് തന്നെയാണു്ഭക്ഷണം. ആരുമായും ജോലികാര്യങ്ങളല്ലാതെ ഒരിക്കല്‍പ്പോലും സോഷ്യല്‍ക്കാര്യങ്ങള്‍ സസാരിച്ചു കേട്ടിട്ടില്ല.തികച്ചും എകാകി.

തന്റെ കമ്മ്യൂണിക്കേഷന്‍ ഈമെയിലിലൂടെ മാത്രം നടത്തുന്ന അദ്ദേഹത്തിന്റെ വേര്‍പാട് ആരും അറിയാതെ പോയത് വിചിത്രമായിതോന്നി.
ഒരിക്കല്‍പ്പോലുംസിക്ക്‌വിളിയ്ക്കാത്ത, വെക്കേഷന്‍ എടുക്കുന്നതില്‍ പിശിക്കുകാണിച്ചിരുന്ന ജീന്‍ തുടച്ചയായി രണ്‍ടു ദിവസം ജോലിയില്‍ കാണാതിരുന്നപ്പോള്‍ലാബ് ഡയറക്ടര്‍ ജീന്‍  ഓഫീസില്‍ തന്നിരുന്ന മേല്‍വിലാസത്തില്‍ തിരക്കാന്‍ ഒരാളെയയച്ചു.

നഗരത്തിലെഹൈറെസ് ബില്‍ഡിംഗ്‌ലെഒരുഅപ്പാര്‍ട്ട്‌മെന്റില്‍കോളിംഗ്‌ബെല്‍ പല തവണഅമര്‍ത്തിയിട്ടുംആരുംവാതലിനു് പിറകില്‍പ്രത്യക്ഷപ്പെടാതിരുന്നതില്‍സംശയംതോന്നി ഉടന്‍ പോലീസിനെ വിളിയ്ക്കുകയായിരുന്നു.പോലീസും പാരമെഡുംഎത്തിമുറികുത്തിതുറന്നപ്പോള്‍തറയില്‍വീണുകിടക്കുന്ന ജീനിന്റെ നിശ്ചലമായശരീരമാണു്കണ്‍ട്ത്.അവരുടെ നിഗമത്തില്‍മരിച്ചിട്ട്‌രണ്‍ട്ദിവസംകഴിഞ്ഞിരുന്നു,മാസ്സീവ്ഹാര്‍ട്ട്അറ്റാക്കായിരുന്നുമരണകാരണമെന്നു് പീന്നീട്സ്ഥീരികരിച്ചു.

ഒരുമിസ്റ്ററിയായിരുന്നജീനിന്റെജീവിതവും,മരണവും മനസ്സിനെഎറെഅലോസരപ്പെടുത്തി.

അടുത്ത ബന്ധുക്കളോസുഹൃത്തുക്കളോഇല്ലാതിരുന്ന ജീനിന്റെമൃതശരീരംഎറെ നാള്‍സിറ്റിമോര്‍ച്ചറിയില്‍വിശ്രമംകൊണ്‍ട്അവസാനം ഒരകന്ന ബന്ധുശരീരംഏറ്റുവാങ്ങിസംസ്‌ക്കരിച്ചു.

എകാന്തതയുടെലോകത്ത്ജീവിച്ച ജീനിനു്തന്റെതേങ്ങലുകളോദുഃഖങ്ങളോ പങ്കുവയ്ക്കാന്‍ ആരുമില്ലായിരുന്നു. അപ്പനും,അമ്മയുംഒരുസഹോദരനും അകാലത്തില്‍ ജീനിനെ ഒറ്റയ്ക്കാക്കിഇഹലോകവാസംവെടിഞ്ഞിരുന്നു.

സ്‌നേഹിക്കുവാനോ,സ്‌നേഹിക്കപ്പെടുവാനോ ആരുമില്ലാതിരുന്ന ജീന്‍തന്റെവേദനയുംവിരഹനൊമ്പരങ്ങളും, സാമൂഹ്യജീവിതത്തോടുള്ളവിരക്തിയും പങ്കുവെച്ചിരുന്നത്‌വിവരസാങ്കേതികവിദ്യയില്‍ രുപം കൊണ്‍ടബ്ലോഗ് എന്ന മാദ്ധ്യമത്തിലൂടെയായിരുന്നു എന്നറിഞ്ഞ്ആകാംക്ഷയോടെഅയാളുടെബ്ലോഗില്‍ പരതിയപ്പേള്‍,തന്റെചുറ്റുപാടുംകണ്‍ടതുംകേട്ടതുമായകാര്യങ്ങളെവിമര്‍ശന ബുദ്ധിയോടെ നേക്കി കണ്‍ടിരുന്നതിന്റെ പ്രതിഫലനമായിരുന്നു ബ്ലോഗിലെമ്പാടും. 

എകാന്തതയുംഒറ്റപ്പെടലുംസൃഷ്ടിച്ച മുറിവുകള്‍അയാളെ നിരന്തരമായിവേട്ടയാടികൊണ്‍ടിരിക്കാംഎന്നു്‌സ്വയം പറഞ്ഞുസമാധാനിച്ചു.

ജീനിന്റെഭൗതികശരീരംമറവുചെയ്തിരിക്കുന്നത് എവിടെയാണുന്നറിയാന്‍ ഗൂഗിളില്‍സേര്‍ച്ച്‌ചെയ്തപ്പോള്‍ഒരുശ്മശാനത്തിന്റെ പേരു്കിട്ടിഅത്തിരക്കിയെത്തിയപ്പോള്‍ പന്ത്രണ്‍ട്ഇഞ്ച് നീളത്തിലും നാല്ഇഞ്ച്‌വീതിയിലുമുള്ള നാലുലോഹതകിടുകളിലായിപിതാവിന്റെയും,മാതാവിന്റെയും,സഹോദരന്റെയും പേരിനൊപ്പം ജീനിന്റെ പേരുംകണ്‍ടുഅതില്‍എഴുതിയിരുന്നു.ജനനം 1957, മരണം 2011.ജീന്‍ എന്ന വെള്ളക്കാരന്റെ ഇഹലോക ജീവിത കഥ ഇവിടെ അവസാനിക്കുന്നു.


''ജീന്‍'' എന്ന വെള്ളക്കാരന്റെ കഥ (ചെറുകഥ - ജോര്‍ജ് ഓലിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക