Image

ക്യൂന്‍സ് മിഷനിലെ തിരുനാള്‍ ഭക്തി നിര്‍ഭരമായി കൊണ്ടാടി.

സാബു തടിപ്പുഴ Published on 04 June, 2011
ക്യൂന്‍സ് മിഷനിലെ തിരുനാള്‍ ഭക്തി നിര്‍ഭരമായി കൊണ്ടാടി.
ന്യൂയോര്‍ക്ക്:- ക്യൂന്‍സ് ക്‌നാനായ മിഷനിലെ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാള്‍ ഭക്തി നിര്‍ഭരമായി കൊണ്ടാടി. മെയ്മാസം 27- ാം തിയ്യതി വെള്ളിയാഴ്ച ഫാ. ജോസ് തറയ്ക്കല്‍ പതാക ഉയര്‍ത്തി തിരുനാളിന് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന വേസ്പര പ്രാര്‍ത്ഥനയില്‍ മിഷന്‍ അംഗങ്ങള്‍ എല്ലാവരും പങ്കെടുത്തു. മെയ് 28-ാം തിയ്യതി മിഷനിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണമായിരുന്നു. 29- ാം തിയ്യതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് സെന്റ് തോമസ് കപ്പേളയില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രാര്‍ത്ഥന നിര്‍ഭരവും നാടിനെ അനുസ്മരിപ്പിക്കുന്ന പ്രഭാഷണവും ഉണ്ടായിരുന്നു. ഫാ. ലല്ലു കൈതാരത്തിന്റെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബ്ബാനയും ഉണ്ടായിരുന്നു. ക്‌നാനായ മിഷന്റെ വികാരി ജനറാള്‍ മോണ്‍.എബ്രഹാം മുത്തോലത്ത് വചന സന്ദേശം നല്കി. കുര്‍ബാന മധ്യേ ദേവാലയ നിര്‍മ്മാണഫണ്ടിന്റെ ആദ്യഗഡു അംഗങ്ങള്‍ കുടുംബസമ്മേതം വന്ന് അള്‍ത്താരയില്‍ സമര്‍പ്പിച്ചു. ഫാ.ജയിംസ് പോണ്ടാനയില്‍ സന്നിഹിതനായിരുന്നു. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള വിശുദ്ധന്റെ ഭക്തര്‍ക്ക് കാണുവാന്‍ ക്‌നാനായ വോയിസിലൂടെ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ തല്‍സമയ സംപ്രക്ഷണം നടത്തിയിരുന്നു. മിഷനിലെ കെ.സി.എല്‍ പ്രവര്‍ത്തകര്‍ ഒരുക്കിയ കാര്‍ണിവെല്‍ ശ്രദ്ധേയമായിരുന്നു. തുടര്‍ന്നു നടന്ന ഗാനമേളയോടെ ഈ വര്‍ഷത്തെ തിരുനാള്‍ സമാപിച്ചു.പരിപാടികള്‍ക്ക് ടോമി മഠത്തില്‍, ജോമോന്‍ ചിലമ്പത്ത്, ജോസ് കോരക്കുടി, ലിസി വട്ടക്കുളം, സഞ്ചോയി കുഴിപ്പറമ്പില്‍, സിറിള്‍ ജലയ്ക്കാട്, ഷിനോ മറ്റം, എബ്രഹാം പുല്ലാനവള്ളി, എബി തേര്‍വാലക്കട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
ക്യൂന്‍സ് മിഷനിലെ തിരുനാള്‍ ഭക്തി നിര്‍ഭരമായി കൊണ്ടാടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക