Image

ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹം: അമലാ പോള്‍

Published on 17 January, 2014
ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹം: അമലാ പോള്‍
തനിക്ക്‌ ഒരു ചരിത്ര കഥാപാത്രത്തെ അവതരിപ്പാക്കാന്‍ മോഹമെന്ന്‌ തമിഴ്‌, മലയാളം നടി അമലാ പോള്‍ വെളിപ്പെടുത്തി.

ഒരേ തരത്തിലുള്ള വേഷങ്ങള്‍ ചെയ്‌താല്‍ സിനിമാരംഗത്ത്‌ ടൈപ്പ്‌ കാസ്റ്റ്‌ ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ട്‌. ഗ്രാമീണ പെണ്‍കുട്ടിയില്‍ നിന്ന്‌ അതിഗ്‌ളാമറസായ വേഷങ്ങളിലേക്കുള്ള തന്റെ ചുവടുമാറ്റത്തിന്‌ കാരണം ഈ ടൈപ്പ്‌ കാസ്റ്റിഗ്‌ ആണെന്ന്‌ അമല പറഞ്ഞു. ഒരേതരത്തിലുള്ള വേഷങ്ങള്‍ ചെയ്യുന്നത്‌ കൊണ്ട്‌ പ്രത്യേകിച്ചു പ്രയോജനങ്ങളൊന്നും തന്നെ ഇല്ല. വ്യത്യസ്‌തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്‌പോള്‍ ഗ്‌ളാമറും അതിന്റെ ഭാഗമായിരിക്കും അമല പറഞ്ഞു.

ഇപ്പോള്‍ താന്‍ ശരിയായ ട്രാക്കിലാണെന്ന്‌ വ്യക്തമായ ബോദ്ധ്യമുണ്ടെന്നും അത്‌ തുടരുമെന്നും അമല പറഞ്ഞു. ചരിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്‌ തന്റെ ആഗ്രഹമെന്നും ഈ യുവനടി വെളിപ്പെടുത്തി.

സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയാണ്‌ മലയാളത്തില്‍ അമലയുടേതായി പുറത്തിറങ്ങിയ സിനിമ.
ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹം: അമലാ പോള്‍ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹം: അമലാ പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക