ന്യൂയോര്‍ക്ക്: പിറവം എം.എല്‍.എ.യും മന്ത്രിയുമായ ടി.എം. ജേക്കബ്ബിന്റെ അകാല
നിര്യാണത്തില്‍ പിറവം നേറ്റീവ് അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.
മന്ത്രിയെന്ന നിലയില്‍ കൈകാര്യം ചെയ്‌ത വിവിധ വകുപ്പുകളില്‍ ഒട്ടേറെ
പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയ?വളരെ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു ടി.എം.
ജേക്കബ്ബ്. യു.ഡി.എഫ്. മുന്നണിയുടെ കരുത്തനായ ആ നേതാവിന്റെ വിയോഗം യു.ഡി.എഫിനു
മാത്രമല്ല, അദ്ദേഹം പ്രതിനിധാനം ചെയ്‌ത പിറവത്തിന് നികത്താനാവാത്ത
നഷ്ടമാണ്.
മികച്ച പാര്‍ലമെന്റേറിയനും കഴിവുറ്റ നേതാവുമായ ടി.എം.
ജേക്കബ്ബിന്റെ വേര്‍പാടില്‍ പിറവം നേറ്റീവ് അസ്സോസിയേഷന്‍ അനുശോചനം
അറിയിക്കുന്നതായി സെക്രട്ടറി ബെന്നി തോമസ്, രക്ഷാധികാരി വെരി. റവ. ഫാ. നീലാങ്കല്‍
ചെറിയാന്‍ കോര്‍ എപ്പിസ്‌കോപ്പ, കമ്മിറ്റി അംഗങ്ങളായ പൗലോസ് വര്‍ക്കി, ജോണ്‍
ആകശാല, ജോണ്‍ ഐസക്, വിനോയ് തെന്നശ്ശേരി, ബേബി കൊളങ്ങായില്‍, ജോസ് കാടാപുറം,
ഏലിയാസ് ടി. വര്‍ക്കി എന്നിവര്‍ ഒരു സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.
പിറവത്തിന്റെ വികസനത്തിന് മുഖ്യ പങ്കു വഹിച്ച വ്യക്തിയായിരുന്നു ടി.എം.
ജേക്കബ്ബ്. അദ്ദേഹത്തിന്റെ മരണം പിറവത്തിനു തീരാനഷ്ടമായിരിക്കും എന്നും അവര്‍
കൂട്ടിച്ചേര്‍ത്തു.
ടി.എം. ജേക്കബ്ബിന്റെ ആത്മാവിന് നിത്യശാന്തി
നേരുന്നതായും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പിറവം നേറ്റീവ്
അസ്സോസിയേഷന്‍ പങ്കുചേരുന്നതായും പി.എന്‍.എ. (യു.എസ്.എ.) അറിയിച്ചു.