Image

മിയ ജോര്‍ജ്‌ 2014 ലെ താര പ്രഭയാവുന്നു

എബി മക്കപ്പുഴ Published on 17 January, 2014
മിയ ജോര്‍ജ്‌ 2014 ലെ താര പ്രഭയാവുന്നു
ചുരുങ്ങിയ കാലം കൊണ്ട്‌ സിനിമ ലോകത്തെ വിസ്‌മയിപ്പിച്ചു കൊണ്ട്‌ യുവ നായിക മിയ ജോര്‍ജ്‌ മലയാള സിനിമയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നു. സീരിയലിലൂടെ കടന്നു വന്ന മിയ ജോര്‍ജ്‌ ബി ഉണ്ണിക്കൃഷ്‌ണന്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡി നായികയായി അരങ്ങേറുന്നത്‌. കാണികളെ വിസ്‌മയിപ്പിച്ചു കൊണ്ടുള്ള ഈ അരങ്ങേറ്റം ജനലക്ഷങ്ങളുടെ ആരാധകനായ മോഹന്‍ ലാലിന്റെ നായിക ആയിട്ടാണ്‌ വേഷമിടുക. എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി അനൂപാണ്‌ ഈ ചിത്രം നിര്‍മിക്കുന്നത്‌.ബി ഉണ്ണിക്കൃഷ്‌ണന്‍ മോഹന്‍ ലാലിനെ നായകനാക്കി സംവിധാനം ചെയ്‌ത അവസാന ചിത്രം ഗ്രാന്റ്‌മാസ്റ്ററായിരുന്നു.

കുഞ്ചാക്കോബോബനോടൊപ്പം വിശുദ്ധനിലും, ജയറാം നായകനായ സലാം കാശ്‌മീരിലും, ദിലീപിനൊപ്പം റിങ്ങ്‌ മാസ്റ്ററിലും നായികയായി അഭിനയ പാടവം തെളിയിച്ച മിയ 2014 ലെ താരങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ജന ശ്രദ്ധ പിടിക്കപ്പെടും എന്നതില്‍ സംശയം വേണ്ട. എല്ലാ ഭാവുകങ്ങളും നേരുന്നു.
മിയ ജോര്‍ജ്‌ 2014 ലെ താര പ്രഭയാവുന്നു
മിയ ജോര്‍ജ്‌ 2014 ലെ താര പ്രഭയാവുന്നു
മിയ ജോര്‍ജ്‌ 2014 ലെ താര പ്രഭയാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക