Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍ -12 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

Published on 17 January, 2014
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ -12 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
പത്രാധിപക്കുറിപ്പ്‌ : `സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ പതിനൊന്നാഴ്‌ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട്‌ . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

II. മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌

12

നീരാടും നാരിയെ കണ്ടുടന്‍ ഭൂപാലന്‍
കോരിത്തരിച്ചു മദാന്ധനായി.

ആ നാരി കൂടാതെ തന്‍ ജീവിതസുമം
സൗരഭ്യം വീശിടില്ലെന്നുമായി .

രാജാവിന്നിംഗിതമെന്തെന്നറിഞ്ഞുടന്‍
രാജാവിന്‍ കിങ്കരരോമലാളെ.

പെണ്‍പ്രാവിന്‍ പോതത്തെ വായിലൊതുക്കുവാന്‍
വെമ്പിടും ചെമ്പരുന്തെന്നവണ്ണം.

എത്രയും വേഗത്തില്‍ റാഞ്ചിയെടുത്തവ
രെത്തിച്ചു മന്നന്‍ മണിയറയില്‍.

അന്നത്തെ രാത്രിയില്‍ ദാവീദാ നാരിയെ
ചെന്നു പുണര്‍ന്നു തന്‍ പത്‌നിയെപ്പോല്‍.

അപ്പോഴാ കന്ദര്‍പ്പദേവന്‍തന്‍ കര്‍ണ്ണത്തി
ലപ്പുഷ്‌ക്കരാക്ഷിയാള്‍ മന്ത്രിച്ചിത്ഥം.

`ഞാനിന്നു ഭര്‍ത്തൃസമേതയായ്‌ ജീവിക്കും
മാനിനിയാണെന്നങ്ങോര്‍ക്കവേണം.
സന്മാര്‍ഗ്ഗ വസ്‌ത്രമുരിഞ്ഞു നടക്കുന്ന
ദുര്‍മ്മാര്‍ഗ്ഗിയല്ല ഞാനെന്റെപ്രഭോ' !

`പാഹിമാം ദൈവമേ' യെന്നുള്ള ചിന്തയില്‍
സ്‌നേഹസ്വരൂപനാം കാന്തനൊത്ത്‌,

ജീവിതനൗകയെ തുഷ്ട്യാ നയിക്കുന്ന
ദൈവികദാസി ഞാന്‍ തമ്പുരാനെ,

ഏറിയ നാളായി പോരാളിയായ്‌ മേവും
`ഊരിയ'യാക്കുന്നെന്‍ ജീവനാഥന്‍,

തങ്കം പോല്‍ നിര്‍മ്മലമായയെന്‍ ജീവിതം
പങ്കിലമായതിന്നാദ്യമായും'.


(തുടരും)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

Yohannan.elcy@gmail.com
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ -12 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക