Image

മഞ്ജു വാര്യരുടെ തിരിച്ചുവരവ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ

Published on 20 January, 2014
മഞ്ജു വാര്യരുടെ തിരിച്ചുവരവ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ

പ്രഖ്യാപനങ്ങള്‍ മറക്കാം. രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ സിനിമയിലേക്ക് മടങ്ങിവരുന്നുവെന്ന വാര്‍ത്ത ഇനി പഴങ്കഥ. രഞ്ജിത്-മോഹന്‍ലാല്‍ ചിത്രം അനിശ്ചിതത്വത്തിലായതോടെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെ നായികയായി തന്നെ സിനിമയിലേക്ക് തിരിച്ചുവരുകയാണ് മഞ്ജു വാര്യര്‍.

റവന്യു വകുപ്പില്‍ യു.ഡി ക്ലാര്‍ക്കായ നിരുപമ രാജീവ് എന്ന കഥാപാത്രമായാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകന്‍. മഞ്ജു വാര്യരുടെ ഭര്‍ത്താവും ആകാശവാണിയിലെ ഉദ്യോഗസ്ഥനുമായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രങ്ങളുടെ പതിവ് എഴുത്തുകാരായ സഞ്ജയ്-ബോബി ടീമിന്റേതാണ് തിരക്കഥ. 35 വയസ്സുള്ള ഒരു സ്ത്രീ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളെ ആക്ഷേപഹാസ്യത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ചിത്രം. ഫിബ്രവരി രണ്ടാം വാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കൊച്ചിയാണ് ലൊക്കേഷന്‍. ദിവാകര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗോപി സുന്ദറിന്റേതാണ് ഈണങ്ങള്‍.

മഞ്ജു വാര്യരുടെ തിരിച്ചുവരവ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക