Image

ക്രിസ്‌തീയ സംഗീത സായാഹ്നം ടെക്‌സാസില്‍

ജോയിച്ചന്‍ പുതുക്കുളം Published on 03 November, 2011
ക്രിസ്‌തീയ സംഗീത സായാഹ്നം ടെക്‌സാസില്‍
ടെക്‌സാസ്‌: ഇന്ത്യയില്‍ നിന്നും എത്തിയ പ്രശസ്‌ത ക്രിസ്‌തീയ സംഗീത ഗായകനും, മ്യൂസിക്‌ ഡയറക്‌ടറുമായ ജോസഫ്‌ ജോര്‍ജും, മറ്റ്‌ പ്രശസ്‌തരായ ഗായകരും അടങ്ങുന്ന ഹോളിബീറ്റ്‌സ്‌ മ്യൂസിക്‌ ടീം മലയാളം, തമിഴ്‌, ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളില്‍ ലൈവ്‌ ഓക്കസ്‌ട്രയുടെ അകമ്പടിയോടെ സംഗീതസായാഹ്നം നടത്തുന്നു. അതോടൊപ്പംതന്നെ പ്രസിദ്ധ സുവിശേഷ പ്രാസംഗികന്‍ റവ. ജോര്‍ജ്‌ പി. ചാക്കോ (ന്യൂയോര്‍ക്ക്‌) പ്രഭാഷണവും നടത്തുന്നു.

നവംബര്‍ 13-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6.30-ന്‌ ഫിലാഡല്‍ഫിയ ചര്‍ച്ചില്‍ (2915 Broad Way Blvd, Garland, TX 75041) വെച്ചാണ്‌ മ്യൂസിക്‌ പരിപാടി അരങ്ങേറുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷൈന്‍ ഐപ്പ്‌ (469 867 3256), സോളമന്‍ (214 384 5499), സജി ചെല്ലത്ത്‌ (469 442 0442), ഫില്‍മോന്‍ ജേക്കബ്‌ (214 384 9759), മത്തായി തോമസ്‌ (214 288 4762).
ക്രിസ്‌തീയ സംഗീത സായാഹ്നം ടെക്‌സാസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക