Image

ഇത് ഭീകരതയുടെ ക്രൂരമുഖം സ്‌കോട്ട്‌ലന്റിലുള്ളവര്‍ ഇത് വായിക്കാതിരിക്കരുത്-ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍

ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍ Published on 19 January, 2014
ഇത് ഭീകരതയുടെ ക്രൂരമുഖം സ്‌കോട്ട്‌ലന്റിലുള്ളവര്‍ ഇത് വായിക്കാതിരിക്കരുത്-ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍
ക്രൂരതയുടെ ജീവിക്കുന്ന മുഖം ആയി സ്വന്തം അച്ഛനും രണ്ടാനമ്മയും കൂടി പീഡിപ്പിച്ച ഇടുക്കി കുമളിയിലെ അഞ്ചു വയസ്സുക്കാരന്‍ റഫീക്കും കോഴിക്കോട്ട് ക്രൂര പീഡനത്തിന് ഇര ആയ 6 വയസ്സുക്കാരി പെമ്കുട്ടിയും നമ്മുടെ മുമ്പില്‍ മനസാക്ഷിയെ വേദനിപ്പിച്ച കൊണ്ട് മനുഷ്യത്വത്തിനെതിരെ ചോദ്യഹ്നമായി നില്‍ക്കുന്നു എന്നാല്‍ അതിലും എത്രയോ വലിയ ക്രൂരതയുടെ ജീവിക്കുന് ചരിത്രം ആണ് സ്‌കോട്ട്‌ലന്റിലെ എഡിന്‍ബറോയില്‍ നിന്നും കേള്‍ക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കനാല്‍ ജോലിക്ക് വേണ്ടി അയര്‍ലണ്ടിലെ ഉള്‍സ്‌റെര്‍ ഇല്ല സ്ഥത്ത് നിന്നും സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബറോയിലേക്ക് കുടിയേറിയ തൊഴിലാളികളില്‍ ഒരാളായിരുന്നു വില്യം ബുര്‍കെയും വില്യം ഹരേയും ഭാര്യ മാര്‍ഗ്രെറ്റും കൂടി നടത്തിയിരുന്ന ലോഡജില്‍ താമസം ആക്കിയതിനു ശേഷം ഇവര്‍ ഒരുമിച്ചു ചേര്‍ന്ന് നടത്തിയ പതിനാറു കൊലപാതങ്ങള്‍ ശവങ്ങള്‍ വിറ്റു കിട്ടുന്ന പണത്തിനു വേണ്ടി ആയിരുന്നു എന്നറിയുമ്പോള്‍ ആണ് ഇതിന്റെ ഭീകരത മനസിലാകുന്നത്.

1827 വില്ലിയം  ഹരേയുടെയും മാര്‍ഗ്രെറ്റിന്റെയും ലോഡ്ജില്‍ താമസിച്ചിരുന്ന ഡോണള്‍ഡ് എന്ന മനുഷ്യന്‍ മരിച്ചപ്പോള്‍ ഇയാള്‍ നാലു പൗണ്ട് ഹരേയ്ക്ക് കടപ്പെട്ടിരുന്നു. ഈ പണം നഷ്ടം ആയതിന്റെ ദുഃഖം വില്ല്യം ബുര്‍ക് ആയി പങ്കു വച്ചപ്പോള്‍ നഷ്ടപ്പെട്ട പണം കണ്ടെത്തുന്നതിനുള്ള വഴി ബുര്‍ക്ക കണ്ടെത്തി. ശവസംസ്‌കാരത്തിന്റെ ദിവസം ശവപ്പെട്ടിയില്‍ ഡോണള്‍ഡിന്റെ ശവം മോഷ്ടിച്ചതിനു ശേഷം നിറയെ വൈക്കോല്‍ നിറച്ചു ശവസംസ്‌ക്കാരം നടത്തി അതിനു ശേഷം ശവം എഡിന്‍ബറോയിലെ അറിയപ്പെടുന്ന അനോട്ടമി പ്രൊഫസര്‍ ആയിരുന്ന ക്‌നോക്‌സ്(Knox) ന് വിറ്റപ്പോള് കിട്ടിയത് ഏഴു പൗണ്ട് പത്ത് ഷെല്ലിംഗ് ആയിരുന്നു(7.10) ഇതിലെ സാമ്പത്തിക നേട്ടം കണക്കില്‍ എടുത്തു ഇവര്‍ പുതിയ ഇരകളെ തേടാന്‍ തുടങ്ങി. ആ കാലത്ത് ശരീരശാസ്ത്രം പഠിക്കാന്‍ ഉള്ള കുട്ടികളുടെ എണ്ണം കൂടി വരികയും അവരെ എല്ലാം ഡെമോണ്‍സ്‌ട്രേറ്റ് ചെയ്ത് പഠിപ്പിക്കുന്നതിലേക്ക് കൂടുതല്‍ ശവശരീരങ്ങള്‍ ആവശ്യമായിരുന്നു. ഇതിലേക്ക് ശവങ്ങള്‍ കണ്ടെത്തിയിരുന്നത് തൂക്കില്‍ ഏറ്റപ്പെടുന്ന കുറ്റവാളികളില്‍ നിന്നും ആയിരുന്നു. എന്നാല്‍ തൂക്കില്‍ ഇടുന്ന കുറ്റവാളികളെ കൊണ്ട് പരിഹരിക്കാന് പറ്റുന്നതല്ലായിരുന്നു അന്ന് നിലനിന്നിരുന്ന ആവശ്യം.
പണിയെടുക്കാതെ കിട്ടിയ ഈ വലിയ തുക അവര്‍ നന്നായി ആഘോഷിച്ചു അങ്ങനെ ഇരിക്കുന്ന സാഹചര്യത്തില്‍ ആണ് ലോഡ്ജില്‍ താമസിച്ചിരുന്ന ജോസഫ് ഒരു ചെറിയ അസുഖം മൂലം കിടപ്പില്‍ ആകുന്നത്. ജോസഫിന്റെ വായും മൂക്കും തലയിണകൊണ്ട് മൂടി ശ്വാസം മുട്ടിച്ചു കൊന്നു. അങ്ങനെ  കൊല്ലുന്ന രീതി ആയിരുന്നു ഇവര്‍ പിന്നീട് അങ്ങോട്ട് അവലംബിച്ചിരുന്നത്. ഇതിനെ പിന്നീട് ബുര്‍കിംഗ്സ്റ്റായില്‍ കൊല എന്ന് അറിയപ്പെട്ടു.

ഒരു വര്‍ഷത്തിനുള്ളില്‍ വില്ലിയം ബുര്‍ക് വില്ലിയം ഹരേയും കൂടി കുറഞ്ഞത് പതിനാറുപേരെ ആണ് വകവരുത്തിയത് എന്നാണ് കണക്കാക്കുന്നത്. ഇതു മുപ്പതു വരെ ആകാം. ഇതിനു ഇവര്‍ക്ക് ഏഴു പൗണ്ട് മുതല്‍ പത്തു പൗണ്ട് വരെയാണ് ലഭിച്ചിരുന്നത് ഇവരുടെ ഇരകള്‍ പൊതുവേ ഭിക്ഷയാചിക്കുന്നവര്‍ വേശ്യകള്‍ തെരുവില്‍ അലയുന്നവര്‍ എന്നിവര്‍ ഒക്കെ ആയിരുന്നു. ഈ കൊലചെയ്യപ്പെട്ടവരില്‍ ഒരാള്‍ ആന്‍ മക്‌ഡോണട് ബുര്‍ക്കിന്റെ ഭാര്യ ഹെലന്‍ സ്വന്തക്കാരി കൂടി ആയിരുന്നു.

1828 ഹാലോവിന്‍ ദിവസം ബുര്‍ക് ഭാര്യ ഹെലന്‍ നും കൂടി ഒരു പ്രായം ചെന്ന മേരി എന്ന ഐറിഷ് സ്ത്രീയെ റിലെറ്റിവ് ആണ് എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ഇവരുടെ ലോഡ്ജില്‍ കൊണ്ടുവന്നു ഇവിടെ വച്ച് കൊന്നു ലോഡ്ജിലെ സ്‌പെഷ്യല്‍ റൂമില്‍ കച്ചികകത്തു പൊതിഞ്ഞു സൂക്ഷിക്കുകയുണ്ടായി. അതില്‍ സംശയം തോന്നിയ ലോഡ്ജിലെ ജെയിംസ് ആന്‍ ദമ്പതികള്‍ സ്‌പെഷ്യല്‍ റൂമില്‍ ആരും ഇല്ലാത്ത സമയത്ത് കയറി പരിശോധിച്ചപ്പോള്‍ ശവം കണ്ടെത്തുകയും അവര്‍ പോലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇതൊടൊപ്പം തെരുവില്‍ അലഞ്ഞിരുന്ന
ജെയിംസ് വില്‍സണ്‍ എന്ന മാനസിക വളര്‍ച്ച പ്രാപിക്കാത്ത പയ്യനെ കൊന്നു ഡോക്ടര്‍ Knox കൈമാറിയിരുന്നു. ഈ മുടന്തന്‍ കാലുകണ്ട് ജെയിംസ് വില്‍സണെ തിരിച്ചറിഞ്ഞ അനാട്ടമി പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥി പോലീസിനു വിവരങ്ങള്‍ കൈമാറിയിരുന്നു. അതൊടൊപ്പം ജെയിംസ് വില്‍സണ്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസിനു കണ്ടെത്താനും കഴിഞ്ഞിരുന്നു. ഈ രണ്ടു കൊലപാതകങ്ങള്‍ ആണ് പോലീസിനു തെളിയിക്കാന്‍ കഴിഞ്ഞത്. ഇതില്‍ മേരിയുടേത് ആയിരുന്നു അവസാനത്തെ കൊലപാതകം.

കേസില്‍ വില്യം ബുര്‍ക്കിന്റെ ഭാഗത്ത് മാത്രം ആണ് കുറ്റം തെളിയിക്കാന് പോലീസിനു കഴിഞ്ഞത്. ബുര്‍ക്കിന്റെ ഭാര്യ ഹെലനും വില്യം ഹരേയും ഭാര്യയും കേസില്‍ നിന്നും രക്ഷപ്പെട്ടു. ഡോക്ടടര്‍ ക്‌നോക്‌സും കുറ്റവിമുക്തന്‍ ആക്കപ്പെടുകയായിരുന്നു. വില്യം ബുര്‍ക്കിനെ കോടതി തൂക്കിലിടാന്‍ വിധിച്ചു.

1929 ജനുവരി 28ന്  ഇരുപത്തയ്യായിരം വരുന്ന ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തില്‍ എഡിന്‍ബറോ സിറ്റിയിലെ ലോണ്‍  മാര്‍ക്കറ്റില്‍ വച്ച് വില്യം ബുര്‍ക്കിലെ തൂക്കിലേററി. മരിച്ചു കിടക്കുന്ന ബുര്‍ക്കിന്റെ ശരീരം കാണാന്‍ വലിയ ജനകൂട്ടം ആണ് ഒഴുകിയത്. ബൂര്‍ക്കിന്റെ ശരീരം പിന്നീട് അനാട്ടമി പഠിക്കുന്ന കുട്ടികള്‍ക്ക് പഠിക്കുന്നതിനു വേണ്ടി വിട്ടുകൊടുത്തു. കുട്ടികള്‍ അയാളുടെ തോലുകള്‍ ഉരിഞ്ഞെടുത്തു പുസ്തകത്തിനു പുറംചട്ട ഉണ്ടാക്കി അതില്‍ ബുര്‍ക് എന്ന് എഴുതി വച്ചു. ബുര്‍ക്കിന്റെ അസ്ഥികൂടം ഇപ്പോഴും എഡിന്‍ബറോ സുര്‍ജെന്‍ ഹാളില്‍ സൂക്ഷിച്ചിട്ടുണ്ട്.

ചരിത്രത്തിലെത്തന്നെ ഏറ്റവും വൃത്തിക്കെട്ട രണ്ടു മനുഷ്യ ജീവികള്‍ ആകാം വില്യം ബുര്‍ക്കും വില്യം ഹരെയും.



ഇത് ഭീകരതയുടെ ക്രൂരമുഖം സ്‌കോട്ട്‌ലന്റിലുള്ളവര്‍ ഇത് വായിക്കാതിരിക്കരുത്-ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍ഇത് ഭീകരതയുടെ ക്രൂരമുഖം സ്‌കോട്ട്‌ലന്റിലുള്ളവര്‍ ഇത് വായിക്കാതിരിക്കരുത്-ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍ഇത് ഭീകരതയുടെ ക്രൂരമുഖം സ്‌കോട്ട്‌ലന്റിലുള്ളവര്‍ ഇത് വായിക്കാതിരിക്കരുത്-ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍ഇത് ഭീകരതയുടെ ക്രൂരമുഖം സ്‌കോട്ട്‌ലന്റിലുള്ളവര്‍ ഇത് വായിക്കാതിരിക്കരുത്-ടോം ജോസ് തടിയംപാട്, ലിവര്‍പൂള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക