Image

വിമര്‍ശന ശാഖ അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ സരോജ വര്‍ഗീസ് (അമേരിക്കന്‍ സര്‍ഗ്ഗവേദിയില്‍ അവതരിപ്പിച്ചത്)

സരോജ വര്‍ഗീസ്, നൂയോര്‍ക്ക് Published on 21 January, 2014
വിമര്‍ശന ശാഖ അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ സരോജ വര്‍ഗീസ് (അമേരിക്കന്‍ സര്‍ഗ്ഗവേദിയില്‍ അവതരിപ്പിച്ചത്)

നിരൂപണം ഒരു കലയാണ്. അത് സാഹിത്യത്തിലെ ഒരു വിഭാഗമാണ്. നിരൂപണം കൊണ്ട് ഒരു എഴുത്തുകാരന്റെ രചനകള്‍ക്ക് ഗുണം വരുത്താനോ, അയാളുടെ രചനാ രീതികള്‍ അല്ലെങ്കില്‍ ഭാവന വികസിപ്പിക്കാനോ സാധിക്കുമെന്ന് എനിക്ക് വിശ്വാസമില്ല. അങ്ങനെയെങ്കില്‍ മലയാളികളുടെ പ്രിയങ്കരനായ കവി ചങ്ങമ്പുഴ അദ്ദേഹത്തിന്റെ ശൈലി മാറ്റുമായിരുന്നു. മാണിക്കോത്ത് രാമുണ്ണി നായര്‍ എന്ന സഞ്ജയന്‍ ചങ്ങമ്പുഴയെ വിമര്‍ശിച്ചിരുന്ന്ത് നമ്മള്‍ വായിച്ചിട്ടുണ്ടല്ലോ. കോരപ്പുഴ എന്നു വരെ വ്യകതിപരമായി ആക്ഷേപിച്ചു. നിറക്കുടം തുളുമ്പില്ലെന്ന പറഞ്ഞപോലെ അനശ്വരനായ ആ കവി തനിക്ക് അനുഗ്രഹമായി കിട്ടിയ സര്‍ഗ്ഗ പ്രതിഭയുടെ തിളക്കം വര്‍ദ്ധിപ്പിച്ച്‌കൊണ്ടിരുന്നു. മലയാളം അതെല്ലം ഏറ്റു് വാങ്ങി. പൈങ്കിളി എന്നാക്ഷേപിച്ചിട്ടും മുട്ടത്ത് വര്‍ക്കി എന്ന എഴുത്തുകരന്‍ എന്നും അനശ്വരനായി നിലകൊണ്ടു.. ബഷീറിന്റെ 'ശബ്ദങ്ങള്‍' എന്ന ചെറുനോവല്‍ പുറത്ത് വന്നപ്പോള്‍ നിരൂപകര്‍ കോലാഹലം കൂട്ടി. ഒന്നും സംഭവിച്ചില്ല. നല്ല എഴുത്തുകാരെ ചീത്ത വിമര്‍ശനങ്ങള്‍ ബാധിക്കുന്നില്ല. എന്നാല്‍ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ വായനക്കാര്‍ക്ക് ഒരു പുതിയ ലോകം തുറന്നു കൊടുക്കുമെന്നത് ശരിയാണ്. ഒരു പക്ഷെ എഴുത്തുകാര്‍ക്കും,.
അമേരിക്കന്‍ മലയാള സാഹിത്യം വളര്‍ച്ചയുടെ പാതയിലാണെങ്കിലും പ്രബുദ്ധരായ വായനക്കാരുടെ കുറവുണ്ടെന്ന് വാര്‍ത്തകളിലും സമ്മേളനങ്ങളിലും കേള്‍ക്കുന്ന വിവരങ്ങളെ ആസ്പദമാക്കി അനുമാനിക്കാവുന്ന്താണ്. പൊതുവെ മലയാളികള്‍ക്ക്‌ സാഹിത്യത്തോടെ വലിയ താല്‍പ്പര്യമില്ല. അപ്പോഴാണു് ചില എഴുത്തുകാര്‍ ആധുനിക രചനകള്‍ കൊണ്ട്‌വരുന്നത്. അല്‍പ്പമെങ്കിലും സാഹിത്യത്തോട് അഭിരുചി ഉണ്ടായിരുന്നവരെ കൂടെ അത്തരം സ്രുഷ്ടികള്‍മാറ്റി നിറുത്തികാണും. ഗ്രഹാതുരത്വത്തോടെ കഴിയുന്ന പ്രവാസ മലയാളിക്ക്‌ നൂതനരചനകള്‍സും നല്‍കി കാണുകയില്ല. അവിടെയാണു നിരൂപണത്തിന്റെ പ്രസക്തി. ദുരൂഹമായ രചനകളെക്കുറിച്ച്‌ നിരൂപകന്‍ വ്യക്തമാകുമ്പോള്‍വായനക്കാര്‍ക്ക് താല്‍പ്പര്യ്ം ജനിക്കാം. നിരൂപണം എന്ന പേരില്‍ സാഹിത്യസമ്മേളനങ്ങളില്‍ നടക്കുന്നത്പൂര്‍ണ്ണമായ ഒരു നിരൂപണമാത്രുകയല്ലെന്ന്‌ തോന്നുന്നു, ഒരു കൃതിയെ ക്കുറിച്ച് ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ കുറെപേര്‍ അതില്‍ ഭൂരിപക്ഷം പ്രസ്തുത വ്യക്തിപറഞ്ഞതിനെ അനുകൂലിച്ചും, ഖണ്ഡിച്ചും പറയുമ്പോള്‍ അവിടെ നിരൂപണത്തിന്റെ ഉദ്ദേശ്യം നിറവേറപ്പെടുന്നില്ല. നിരൂപണം എഴുതാന്‍ കഴിവുള്ളവരെകൊണ്ട് മാത്രം അഭിപ്രായങ്ങള്‍ എഴുതിക്കുന്നത് ഒരു നല്ല സമീപനമാകുമെന്നു ഈ ലേഖിക കരുതുന്നു. കാരണം സാഹിത്യകാരന്‍ എന്ന പദവിയും കൊണ്ട്‌നടക്കുന്ന ഓരോരുത്തരും ഓരൊ അഭിപ്രായങ്ങള്‍ പറയും. അത് പലപ്പോഴും കൃതി ശ്രദ്ധാപൂര്‍വ്വം വായിച്ചിട്ടായിയിരിക്കണമെന്നില്ല. അത്തരം അഭിപ്രായങ്ങള്‍ കൃതികളെ മുളയിലെനുള്ളി കളയും. നിരൂപണങ്ങള്‍ നിഷ്പക്ഷമായിരിക്കണം. കൃതികള്‍ പഠിച്ചതിനുശേഷമായിരിക്കണം. വ്യക്തിവിദ്വേഷം ചിലപ്പോള്‍ ഇടപെടുകയും വായനക്കരെ തെറ്റിദ്ധരിപ്പിക്കുന്നരീതിയിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടാകയും ചെയ്യും.

അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ നിരൂപണങ്ങള്‍ ഇല്ലയെന്ന പറയാന്‍ വയ്യ. ഈ ലേഖിക മനസ്സിലാക്കുന്നത് ഇവിടെ പലര്‍ക്കും നിരൂപണം എന്നാല്‍ എഴുത്തുകാരനെ അല്ലെങ്കില്‍ എഴുത്തുകാരിയെ അവഹേളിക്കുന്ന വിധത്തിലായിരിക്കണമെന്നാണ്. അത് ശരിയാണെന്ന്‌ തോന്നുന്നില്ല. നിരൂപകന്‍ പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. മഹാകവി ശങ്കരക്കുറുപ്പ് ഒരു അനുകരണ കവിയാണെന്ന്‌ സുകുമാര്‍ അഴിക്കോട് അഭിപ്രായപ്പെട്ടു. എന്‍.വി. കൃഷ്ണവാര്യര്‍ ശങ്കരക്കുറുപ്പിന്റെ കവിതകളുടെ അര്‍ത്ഥതലങ്ങളുടെ ഗാംഭീര്യത്തെക്കുറിച്ച്പറഞ്ഞു. ഈ രണ്ടുപേരുടെ അഭിപ്രായം കൊണ്ടും ശങ്കരക്കുറുപ്പിന്റെ രചനകള്‍ക്ക്‌ കോട്ടം തട്ടിയില്ല. അദ്ദേഹം ജ്ഞാന്‍പീഠ പുരസ്‌കാരമൊക്കെ നേടി. നമ്മള്‍ അമേരിക്കയില്‍ കാണുന്ന ഒരു സ്ത്തിതിവിശേഷം ആര്‍ക്കും സ്വന്തമായി ഒരഭിപ്രായം പറയാന്‍ മടിയാണെന്നാണു. ഏതെങ്കിലും പ്രശസ്തന്‍ പറഞ്ഞത്‌ വേദവാക്യമായി അവര്‍ നടക്കുന്നു.

നിരൂപണമെന്നാല്‍ ഈ ലേഖിക മനസ്സിലക്കുന്നത് കൃതികളെ കുറിച്ചുള്ള പഠനം, വിലയിരുത്തല്‍, വ്യാഖ്യാനം (ആസ്വാദനം, നിരൂപണം, വിമര്‍ശനം) എന്നിവയാണു. പഴയ കാല രൂപകരായ കേസരി ബാലകൃഷ്ണ പിള്ള, കുട്ടികൃഷ്ണ മാരാര്‍, എം.പി.പോള്‍, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയവര്‍ എഴുതിയ നിരൂപണങ്ങല്‍ കൃതികളെക്കുറിച്ചുള്ള സമഗ്ര പഠനങ്ങളായിരുന്നു.. അതില്‍ എഴുത്തുകാരെ ആക്ഷേപിക്കുകയോ, അവഹേളിക്കയോ ചെയ്യുന്ന പ്രവണത ഇല്ലായിരുന്നു. മലയാളത്തിലെ ആദ്യകാല എഴുത്തുകാര്‍ക്ക് റഷ്യന്‍ എഴുത്തുകാരന്‍ ആന്റ്ണ്‍ ചൊേവിനേയും, ഫ്രഞ്ച് എഴുത്തുകാരന്‍ മോപ്പ്‌ സാന്റിനേയും പരിചയപ്പെടുത്തിയത്‌ കേസരി ബാലകൃഷ്ണപിള്ളയായിരുന്നത്രെ. കൃതികള്‍ കൂലങ്കഷമയിപഠിച്ച്‌ നിശിതമായി വിമര്‍ശിച്ചിരുന്ന കുട്ടികൃഷ്ണമാരാരും എഴുത്തുകാരെ അവഹേളിച്ചിരുന്നില്ല.

ഇവിടെ മാത്രമല്ല എഴുത്തുക്കാര്‍ എല്ലാ നാട്ടിലും എഴുതുന്നുണ്ട്. എല്ലാവരും എം.ടി യും, മാധവിക്കുട്ടിയും, ഒ.വി.വിജയനും, സക്കറിയയും, ആകുന്നില്ല. അങ്ങനെയാകാത്തവരെ ആരും പരിഹസിക്കുന്നില്ല. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ നല്ലതല്ല എന്നു കാടടച്ച്‌ വെടിവക്കുന്നപോലെ പറയുന്നവര്‍ ഇവിടെ എഴുതുന്നവരുടെ രചനകള്‍ വായിക്കുന്നുണ്ടോ എന്ന സത്യം ആരും അന്വേഷിക്കുന്നില്ല. ഇവിടെ എല്ലാവരും പറയുന്നു, അമേരിക്കന്‍ മലയാളികളുടെ രചന ഗുണമില്ല. ഇവിടത്തെ മിക്കവാറും എഴുത്തുക്കാരും, ഗ്രന്ഥകര്‍ത്താക്കളും പറയുന്നു, ഇവിടെ നല്ല എഴുത്തുകാരില്ലെന്ന്. അത് എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമാണ്. അവര്‍ ഒഴികെ മറ്റുള്ളവര്‍ എന്നാണോ അവര്‍ ഉദ്ദേശിക്കുന്നത്? അങ്ങനെ വളരെയധികം മുന്‍ധാരണകളോടും ചിലരൊക്കെ വളരെപു'ത്തോടും അമേരിക്കന്‍ മലയാള സാഹിത്യത്തെ സമീപിക്കുമ്പോള്‍ ആരെങ്കിലും ഒരു കൃതിയെ അല്ലെങ്കില്‍ ഒരു പുസ്തകത്ത്പ്പറ്റി എഴുതുന്ന നിരൂപണങ്ങളോ അഭിപ്രായങ്ങളോ ജനം ശ്രദ്ധിക്കാന്‍ വഴിയില്ല. എഴുത്തുകാരുടെ രചനകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആരെങ്കിലും പത്രങ്ങളില്‍ എഴുതുമ്പോള്‍ അതു ചര്‍ച്ചക്ക് എടുക്കുന്നത്‌കൊണ്ട്‌ നിരൂപണവും അതേ സമയം സാഹിത്യവും ഇവിടെ വളരാന്‍ സഹായിക്കും. ഒരു നിരൂപകന്‍ അദ്ദേഹത്തിന്റെ കാഴ്ച് പാടുകളിലൂടെ വിലയിരുത്തുന്ന ഒരു സാഹിത്യ സ്രുഷ്ടി മറ്റുള്ളവര്‍ക്ക്‌ സ്വീകാര്യമായില്ലെങ്കില്‍തന്നെ അതെകുറിച്ച് ചിന്തിക്കാന്‍ മറ്റുള്ളവര്‍ക്ക് ഒരവസരം നല്‍കുമ്പോള്‍ അതിന്റെ ഗുണം കൃതിക്ക് കിട്ടുന്നു. എത്രനല്ല കൃതിയായാലും വായനക്കാരന്‍ വായിച്ചില്ലെങ്കില്‍ അത്‌കൊണ്ട് എന്തു പ്രയോജനം. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ പുസ്തകങ്ങള്‍ ആകുന്നുണ്ടെങ്കിലും അതിനു പ്രതീക്ഷിക്കുന്ന പോലെയുള്ള ഒരു വായനാവലയമില്ല. ഗ്രന്ഥകര്‍ത്താക്കള്‍ പുസ്തകത്തിന്റെ കോപ്പികള്‍ സൗജന്യമായി കൊടുക്കുന്നുണ്ടെങ്കിലും അതിനെ കുറിച്ചൂള്ള അഭിപ്രായങ്ങള്‍ കിട്ടുന്നത്‌ വിരളമാണ്.

അമേരിക്കന്‍ സര്‍ഗ്ഗവേദി സംഘടിപ്പിച്ച ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍  സാധിച്ചതില്‍ സന്തോഷമുണ്ട്. നിരൂപണശാ വളര്‍ത്താന്‍ ശ്രമിക്കുന്നത് നല്ലത്. അതിനായി അവാര്‍ഡുകള്‍ ഒക്കെ ഇയ്യിടെ കൊടുത്തത് പത്രങ്ങളില്‍ വായിച്ചു. മലയാളം പത്രങ്ങളില്‍ ഇവിടത്തെ എഴുത്തുകാരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വായിക്കുമ്പോള്‍ നിരൂപണത്തെക്കാള്‍ ആദ്യം വേണ്ടത് ' ഇവിടെ എഴുത്തുകാരുണ്ടോ'' എന്ന ഒരു പഠനമാണെന്ന് തോന്നിപോകുന്നു.



വിമര്‍ശന ശാഖ അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ സരോജ വര്‍ഗീസ് (അമേരിക്കന്‍ സര്‍ഗ്ഗവേദിയില്‍ അവതരിപ്പിച്ചത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക