Image

പഞ്ചഭൂതങ്ങളിലും സ്‌നേഹമഴ(കവിത: ഡോ. ഷീബ ജോസഫ്)

ഡോ. ഷീബ ജോസഫ് Published on 22 January, 2014
പഞ്ചഭൂതങ്ങളിലും സ്‌നേഹമഴ(കവിത: ഡോ. ഷീബ ജോസഫ്)
സ്‌നേഹ മഴയെന്നും തിമിര്‍പ്പോടെ പെയ്യട്ടെ
തോരാതെ വറ്റാതെ എന്‍ മാനസത്തില്‍

സ്‌നേഹ സമീരന്‍ തഴുകട്ടെയെന്നുമെന്‍
മനതാരിതളുകളുളൊന്നായി മിഴിതുറന്നീടാന്‍

സ്‌നേഹ ഗഗത്തില്‍ പാറിപ്പറക്കും
ശലഭങ്ങള്‍ക്കൊക്കെയും വിരുന്നിനെത്തീടാന്‍

പിന്നെ യിമ പൂട്ടാം, ഉറങ്ങാം മനസ്സെ!
സ്്‌നേഹധരവന്‍ മടിത്തട്ടില്‍ നിവരാം

സ്‌നേഹഗ്നിജ്വാലയായ് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍
തെളിവാര്‍ന്നു മംഗാതെ ചിമ്മാതെ കത്താന്‍

പഞ്ചഭൂതങ്ങളിലും സ്‌നേഹമഴ(കവിത: ഡോ. ഷീബ ജോസഫ്)
Join WhatsApp News
vaayanakkaaran 2014-01-22 19:03:00
താളത്തിലാക്കിയാൽ മാറ്റുകൂടും:

സ്‌നേഹ മഴയെന്നും തിമിര്‍പ്പോടെ പെയ്യട്ടെ

തോരാതെ വറ്റാതെ എന്‍ മനസ്സിൽ

സ്‌നേഹ സമീരന്‍ തഴുകട്ടെയെന്നുമെന്‍
മനതാരിതളുകൾ മിഴിതുറക്കാൻ

സ്‌നേഹ ഗഗനത്തില്‍ പാറിപ്പറക്കുന്ന
ശലഭങ്ങളെല്ലാം വിരുന്നിനെത്താൻ

പിന്നെ യിമ പൂട്ടാം, ഉറങ്ങാം മനസ്സെ നീ
സ്്‌നേഹാധരൻ മടിയിലുണരാം

സ്‌നേഹാഗ്നിജ്വാലയായ് ഉണര്‍ന്നെഴുന്നേല്‍ക്കുവാൻ
തെളിവാര്‍ന്നു മങ്ങാതെ ചിമ്മാതെ കത്താന്‍
വിദ്യാധരൻ 2014-01-23 17:26:56
നല്ലൊരു അവിയലിൽ ഉപ്പില്ലാതെ പോയാൽ 
നല്ലതെന്നെങ്ങനെ ചൊല്ലിടും നാം?
താളവും മേളവും നല്ലൊരു കവിതയിൽ 
താളപ്പിഴയല്ലെന്നോർത്തിടുവിൻ. 
വായനക്കാരൻ തൻ അംഗുലി സ്പർശത്താൽ
കാവ്യകപോലത്തെ ചോപ്പിച്ചപോൽ,
ആധുനികത്തിന്റെ പേരു പറഞ്ഞു നാം 
ചുമ്മാ മസ്സിലു പിടിച്ചിടാതെ, 
ഉപമാലങ്കാര മേമ്പോടീം ചേർത്തിട്ടു 
താളത്തിൽ കാവ്യം രചിച്ചിടുവിൻ 


 
John Varghese 2014-01-23 20:19:53
Brilliant comments by Vayanakkaaran and Vidyaadharn. You guys make this column very interesting always
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക