Image

ആഷ്‌ തിരിച്ചുവരുന്നത്‌ മണിരത്‌നം ചിത്രത്തിലൂടെയെന്ന്‌ വീണ്ടും റിപ്പോര്‍ട്ട്‌

Published on 22 January, 2014
ആഷ്‌ തിരിച്ചുവരുന്നത്‌ മണിരത്‌നം ചിത്രത്തിലൂടെയെന്ന്‌ വീണ്ടും റിപ്പോര്‍ട്ട്‌
ബോളിവുഡ്‌ നടി ഐശ്വര്യ റായി മണിരത്‌നം ചിത്രത്തിലൂടെയെന്ന്‌ വീണ്ടും റിപ്പോര്‍ട്ടുകള്‍. നേരത്തെ മണിരത്‌നത്തിന്റെ ബി ടൗണ്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരുമെന്ന്‌ കേട്ടിരുന്നു. മണിരത്‌നം സംവിധാനം ചെയ്‌ത ഇരുവര്‍ എന്ന സിനമയിലൂടെയാണ്‌ ഐശ്വര്യ സിനിമാരംഗത്തേക്ക്‌ എത്തിയത്‌. പിന്നീട്‌ ഗുരു, ഏറ്റവും ഒടുവില്‍ രാവണ്‍ എന്ന സിനിമയിലും അഭിനയിച്ചു. അതിനാല്‍ തന്നെ മണിരത്‌നവുമായി ആഷിന്‌ നല്ല ബന്ധമാണുള്ളത്‌.

സ്‌ത്രീകള്‍ക്ക്‌ പ്രധാന്യമുള്ള സിനിമയാണ്‌ മണിരത്‌നം ഒരുക്കുന്നത്‌ എന്നാണ്‌ അദ്ദേഹത്തോട്‌ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശക്തമായ കഥാപാത്രമായതിനാല്‍ തന്നെ ഐശ്വര്യ തന്നെ ആ വേഷം ചെയ്‌താലേ ശരിയാവു എന്നുമാണ്‌ മണിയുടെ നിലപാട്‌. ചിത്രത്തില്‍ അഭിനയിക്കാന്‍ ആഷ്‌ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

ഐശ്വര്യയുടെ മകള്‍ ആരാദ്ധ്യയ്‌ക്ക്‌ രണ്ടു വയസായി കഴിഞ്ഞു. അതിനാല്‍ തന്നെ ഇനി ഐശ്വര്യയ്‌ക്ക്‌ മടങ്ങി വരവിനെ കുറിച്ച്‌ ചിന്തിക്കാനാവുന്നതേയുള്ളൂ. ഏറ്റവും പ്രിയപ്പെട്ട സംവിധായകരായ സഞ്‌ജയ്‌ ലീലാ ബന്‍സാലി, മണിരത്‌നം എന്നിവരില്‍ ഒരാളുടെ സിനിമയിലൂടെയുള്ള തിരിച്ചു വരവാണ്‌ ആഷ്‌ ആഗ്രഹിക്കുന്നത്‌. ബന്‍സാലിയുടെ രാം ലീല എന്ന സിനിമയില്‍ ഒരു ഐറ്റം ഡാന്‍സ്‌ ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്‌. എന്നാല്‍ പാട്ടിന്റെ വരികളില്‍ ചില മാറ്റങ്ങള്‍ വേണമെന്ന്‌ ആഷ്‌ നിര്‍ബന്ധം പിടിച്ചു, ബന്‍സാലി അതിന്‌ ഒരുക്കമല്ലാതിരുന്നതിനാല്‍ പ്രൊജക്‌ട്‌ നടന്നില്ല.

ആഷ്‌ തിരിച്ചുവരുന്നത്‌ മണിരത്‌നം ചിത്രത്തിലൂടെയെന്ന്‌ വീണ്ടും റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക