Image

ആറു പേരെ രക്ഷിച്ച എട്ട് വയസ്സുക്കാരനെ മുത്തച്ഛനെ രക്ഷിക്കുന്നതിടയില്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങി

പി.പി.ചെറിയാന്‍ Published on 23 January, 2014
ആറു പേരെ രക്ഷിച്ച എട്ട് വയസ്സുക്കാരനെ മുത്തച്ഛനെ രക്ഷിക്കുന്നതിടയില്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങി
ന്യൂയോര്‍ക്ക് : ആറുപേരെ ആളിക്കത്തുന്ന ട്രെയ്‌ലല്‍ ഹോമില്‍ നിന്നും രക്ഷപ്പെടുത്തിയതിനുശേഷം വികലാംഗനായ മുത്തച്ഛനെ രക്ഷിക്കുന്നതിന് വീട്ടിലേക്ക് ഓടിക്കയറിയ ബാലന്‍ പിന്നെ പുറത്തേക്ക് വന്നില്ല. മുത്തച്ഛനോടൊപ്പം എട്ടുവയസ്സുക്കാരനേയും അഗ്നിനാളങ്ങള്‍ വിഴുങ്ങി.

ജനുവരി 21 തിങ്കളാഴ്ച സ്‌ക്കൂള്‍ അവധിയായതിനാല്‍ മുത്തച്ഛന്റെ വീട്ടില്‍ ഞായറാഴ്ചതന്നെ കുടുംബാംഗങ്ങളോടൊപ്പം എട്ടുവയസ്സുക്കാരനായ ടയ്‌ലറും, എത്തി. ബാലനെ കൂടാതെ രാത്രി വീട്ടില്‍ ഉറങ്ങാന് കിടന്നവര്‍ എട്ടുപേരായിരുന്നു. അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ തീ ആളിപടരുന്നത് കണ്ട ടയ്‌ലര്‍ എല്ലാവരേയും വിളിച്ചുണര്‍ത്തി. 6 ഉം 4 ഉം വയസ്സുള്ള രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരെ തീയ്യില്‍ നിന്നും രക്ഷിക്കുവാന്‍ ടയ്‌ലറിന് കഴിഞ്ഞു. തുടര്‍ന്ന് വികലാംഗനായ മുത്തച്ഛനെ രക്ഷിക്കാന്‍ മുറിയില്‍ ഓടിക്കയറിയതായിരുന്നു ബാലന്‍. ആളിപടര്‍ന്ന തീയ്യില്‍ ഇരുവരും മരണമടഞ്ഞു.
ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചപ്പോള്‍ മുത്തച്ഛന്റെ കട്ടിലിനു സമീപം കത്തികരിഞ്ഞ  മൂന്നുദേഹങ്ങളാണ് കണ്ടത്.

ഈസ്റ്റ് റോച്ചസ്റ്റര്‍ സെന്‍ട്രല്‍ സ്‌ക്കൂളിലെ ഫോര്‍ത്ത് ഗ്രേഡ് വിദ്യാര്‍ത്ഥിയായിരുന്ന ടയ്‌ലറിന്റെ ധീരതയെ സ്‌ക്കൂള്‍ അധികൃതര്‍ പ്രത്യേകം പ്രശംസിച്ചു.

ആറു പേരെ രക്ഷിച്ച എട്ട് വയസ്സുക്കാരനെ മുത്തച്ഛനെ രക്ഷിക്കുന്നതിടയില്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങിആറു പേരെ രക്ഷിച്ച എട്ട് വയസ്സുക്കാരനെ മുത്തച്ഛനെ രക്ഷിക്കുന്നതിടയില്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങി
Join WhatsApp News
josecheripuram 2014-01-23 17:47:58
The brave only dies once.
Jack Daniel 2014-01-23 20:10:47
And, the idiots never dies!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക