Image

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയോ! (ഒരു കേസ് സ്റ്റഡി: അവസാനഭാഗം)- സിറിയക് സ്‌കറിയ

സിറിയക് സ്‌കറിയ Published on 22 January, 2014
 കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയോ! (ഒരു കേസ് സ്റ്റഡി: അവസാനഭാഗം)- സിറിയക് സ്‌കറിയ
മറിച്ച് ഇനി യൂറോപ്പിലെ ഹൃദയഭൂമിയായ സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പറന്നാല്‍ കാണാന്‍ കഴിയുക മറ്റൊരു മോഡലാണ്.

 വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലെ IX Criteriaല്‍ വരുന്ന Swiss Alps Iungfrace- Aletsch  എന്ന ഹെരിറ്റേജ് സൈറ്റ് 2001ലാണ് യുനെസ്‌കോ ലിസ്റ്റില്‍ ഇടം തേടുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ Adoh guyer- Zeller വിഭാവനം ചെയ്ത Iungfraubahn Cog Railway project 16 വര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെ 1912 ല്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ യൂറോപ്പിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന റെയില്‍വെ സ്റ്റേഷന്‍ ആയി അത് മാറി.
ടൂറിസത്തിന്റെയും ഡോളറിന്റെയും വസന്തകാലത്തില്‍ നേട്ടങ്ങളുടെ കൊടുമുടിയിലെത്തിയ ഈ മേഖല 8 ദശകങ്ങള്‍ക്ക് ശേഷമാണ് വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ആയി യുണെസ്‌കോ ലിസ്റ്റില്‍ കടന്നു വരുന്നത്.
അങ്ങനെ സ്‌മോക്കി മൗണ്ടനെയും സ്വിസ്സ് മൗണ്ടനെയും ഒരു സ്വപ്നകാഴ്ചയാക്കിയ ലോകസമൂഹം എന്തിന് പശ്ചിമഘട്ടത്തെ മാത്രം വനഭൂമിയായി നിലനിര്‍ത്താതെ വെമ്പല്‍ കൊള്ളുന്നു?
കസ്തൂരിരംഗനെയും മാധവ് ഗാഡ്ഗിലിനെയും ഉപയോഗിച്ച് ഇന്ത്യാസര്‍ക്കാര്‍ ഒരു സമഗ്ര വികസന പദ്ധതി വിഭാവനം ചെയ്‌തെങ്കില്‍ വെസ്റ്റേണ്‍ ഗട്ട് ഒരേ സമയം Ecologically protected Area  ഉം, High Economic Valueഉം ആയി മാറുമായിരുന്നു.

ലോകജീവിതനിലവാരത്തിലും percapita Income ത്തിലും മുമ്പില്‍ നില്‍ക്കുന്ന സ്വിറ്റ്‌സര്‍ലന്റ് ഇന്ന് ആ നിലവാരത്തിലേക്കെത്തിയത് സ്വന്തം ഭൂപ്രകൃതിയുടെ സാധ്യതകള്‍ അറിഞ്ഞ് പ്രകൃതിയോട് ചേര്‍ന്നു നിന്നുകൊണ്ടുള്ള അതിജീവനം സ്വായത്തമാക്കിയതുകൊണ്ടാണ്. കന്നുകാലികളും, കുറച്ചു ചീസും, ചോക്ലേറ്റും വാച്ചു നിര്‍മ്മാണവുമൊക്കെ പരമ്പരാഗത വ്യവസായമായ ഈ രാജ്യം ഇന്ന് ലോകത്തിന്റെ ഏതു മൂലയിലും കേള്‍ക്കാവുന്ന Nestle, Novartis, Roche, തുടങ്ങിയ കമ്പനികളുടെ മാതൃഭൂമിയുമാണ്.
ഹോളിവുഡിലെ Beverly Hills ഉം Austin ലെ നദീതടങ്ങളുമൊക്കെ മില്യണ്‍ ഡോളര്‍ പ്രോപ്പര്‍ട്ടിയാവുമ്പോള്‍ ഇടുക്കിയിലെ Hill Country ഉം നടീതടങ്ങളും ഒക്കെ വനപ്രദേശങ്ങളാവുന്നു, കാടുപിടിച്ചുകിടക്കുന്ന പുറമ്പോക്ക് സ്ഥലമായി സംരക്ഷിക്കപ്പെടുന്നു.

എവിടെയാണ് കുഴപ്പം, എന്താണിവിടെ ചിന്താവിഷയം?

ഉത്തരം ഇങ്ങനെ കുറിക്കട്ടെ… സായിപ്പിന്റെ കാഴ്ചപ്പാട് ദീര്‍ഘവീക്ഷണമുള്ളതാണ്. Sustainable development & ecological co-existance  എന്ന ആശയം അവരുടെ ചോരയിലുണ്ട്. തണുപ്പുദേശങ്ങളില്‍ ആടുമാടുകള്‍ തരുന്ന പാല് ഒരു വ്യാവസായിക പ്രോഡക്റ്റ് ആക്കി മാറ്റാന്‍ അവര്‍ ചീസ് കണ്ടുപിടിച്ചു.
Perishable ആയ ഒരു വസ്തുവിനെ എങ്ങനെ alter ചെയ്തു. Higher Value Product ആക്കാം എന്ന ചിന്തയില്‍ നിന്നാണ് ചീസും, ചോക്‌ളേറ്റും, ഹോര്‍ലിക്‌സും, ബട്ടറും ബേബി ഫൂഡും വരെ കണ്ടുപിടിക്കപ്പെടുന്നത്.  Rennet എന്ന എന്‍സൈമിനെക്കുറിച്ച് ചീസു കഴിക്കുന്ന എത്ര വെജിറ്റേറിയന്‍സിന് അറിയാം!

അതാണ് സായിപ്പിനെ പോലെയാകാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരന്റെ വ്യത്യാസം.(ഞാനും എന്‌റെ ലോകവും സിന്ദാബാദ്) പുത്തന്‍ സാമ്പത്തിക വ്യവസ്ഥതിയില്‍ ആഗോളവത്കരണത്തിന്റെ ചില ഭാഗങ്ങള്‍ സ്വീകരിക്കുകയും മറ്റു ചില ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വശങ്ങള്‍ മറക്കുകയും ചെയ്യുന്ന സ്ഥാപിത താല്പര്യങ്ങളാണ് ഇന്ത്യയുടെ ശാപം.

ഹാര്‍വാഡിലും ഓക്‌സ്‌ഫോര്‍ഡിലും പഠിച്ചവര്‍ ഇന്ത്യന്‍ ബ്രൂറോക്രോസിയിലും ഗവര്‍ണ്മെന്റിലുമുണ്ട്. പക്ഷെ അവരൊക്കെ ചിന്തിക്കുന്നത് ഉപരിതലത്തില്‍ മാത്രം.

കോര്‍പ്പറേറ്റുകള്‍ക്ക് ഈ രാജ്യം ഇന്ന് ഒരു വിപണിയും 'കട'യും മാത്രമാണ്.

ബോംബെയില്‍ ഉണര്‍ന്ന് ദുബായില്‍ ലഞ്ച് കഴിച്ച് പാരീസില്‍ ഉറങ്ങുന്ന ഒരു കോര്‍പ്പറേറ്റ് സംസ്‌കാരത്തില്‍ പശ്ചിമ ഘട്ടത്തിലെ കര്‍ഷകരുടെ നിലവിളി ആര് കേള്‍ക്കാന്‍!

കസ്തൂരി രംഗന്‍ ചെയ്യേണ്ടതും ഇന്ത്യാഗവണ്‍മെന്റ് ആവശ്യപ്പെടേണ്ടതും എന്താണ്?
1)    22 ലക്ഷം ജനങ്ങളെ Rehabilitate അല്ലെങ്കില്‍ Economic Empowerment ചെയ്യാന്‍ കഴിയുന്ന മാസ്റ്റര്‍ പ്ലാന്‍ പ്രോജക്റ്റുകളാണോ?
2)    പശ്ചിമഘട്ടത്തിലെ Environmentally Sustainable ആയ 'Tourism' Related economic intiative കളെ ക്കുറിച്ചാണോ.
3)    സ്വിറ്റ്‌സര്‍ലണ്ടിലെ പോലെ ലോകമെമ്പാടും വില്‍ക്കപ്പെടുന്ന AIPS, EVIAN 'High Value' Drinking water project, കളെക്കുറിച്ചാണോ.
4)    100 ഡോളര്‍ എങ്കിലും ഒരു വിസിറ്റിന് വാങ്ങാവുന്ന ഒരു Grand Idukki View നെ ക്കുറിച്ചാണോ?(Please Read-Hoover Dam in Nevada Desert)
5)    ഇടുക്കിയിലെ വെള്ളം ഉപയോഗിച്ച് സൃഷ്ടിക്കാവുന്ന Breathtaking Manmade Waterfall നെ ക്കുറിച്ചാണോ?(Imagine-Singapore Tourism project)
6)    അമേരിക്കയിലെ Great Smoky Mountain park പോലെയോ,  Hoover Dam പോലെയോ Million dollar economic value ഉള്ള High Value Product ആയ ഇടുക്കിയെ മാറ്റിയെടുക്കുന്നതിനേക്കുറിച്ചോ?
7)    അതുമല്ലെങ്കില്‍ Scottish, Austria Castle ലുകള്‍ തീര്‍ത്ത് ഒരു 'Fairytale' Disney land ആക്കുന്നതിനെക്കുറിച്ചോ?
8)    എന്തായാലും World Heritage Inscription criteria ല്‍- ലിസ്റ്റില്‍പ്പെട്ട IX, X Western Ghat അതേ  Criteriaലിലുള്ള സ്‌മോക്കി മൗണ്ടന്റെ നിലവാരത്തിലെങ്കിലും എത്തിയിട്ടുപോരെ നമുക്ക് ഈ യുനെസ്‌കോ സ്റ്റാറ്റസ്?
ഇത്തരത്തില്‍ ചിന്തിക്കാന്‍ ഇന്ത്യക്കാര്‍ ദേശീയമായി പ്രശ്‌നത്തെ സമീപിക്കുന്നവരാകണം.
ഒ്യക്തമായ ഒരു പരിഹാര നിര്‍ദ്ദേശവുമില്ലാതെ ഒരു Blanket Report തയ്യാറാക്കി യുനെസ്‌കോയുടെ പ്രതിഫലവും വാങ്ങി നടക്കുന്ന അഭിനവ ഇന്ത്യന്‍ സായിപ്പുമാരോട് ചോദിക്കുകയാണ്- നിങ്ങള്‍ക്കുമില്ലേ ഒരു മനസാക്ഷി…?
എങ്കില്‍ കണ്ണും കാതും തുറന്ന് കണ്ടും കേട്ടും പഠിക്കുക മിടുക്കന്മാര്‍ ചെയ്തത്, ചെയ്തുകൊണ്ടിരിക്കുന്നത്.
അതിന് പാകമാകുന്നവരെ നമുക്ക് യുനെസ്‌കോയോട് പറയാം ഈ സ്റ്റാറ്റസ് ഇപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ട.
സമയമാകുമ്പോള്‍ സ്വിറ്റ്‌സര്‍ലണ്ടിനെ പോലെ കാത്തിരുന്ന് അപേക്ഷിക്കാമെന്നും അംഗീകാരം ഒരു നെറ്റിപ്പട്ടം പോലെ അണിയാമെന്നും…


(അവസാനിച്ചു)
 കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയോ! (ഒരു കേസ് സ്റ്റഡി: അവസാനഭാഗം)- സിറിയക് സ്‌കറിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയോ! (ഒരു കേസ് സ്റ്റഡി: അവസാനഭാഗം)- സിറിയക് സ്‌കറിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയോ! (ഒരു കേസ് സ്റ്റഡി: അവസാനഭാഗം)- സിറിയക് സ്‌കറിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക