Image

ശ്രുതി ഹസന്‍ ഫഹദിന്റെ ഭാര്യയാകുന്നു

Published on 25 January, 2014
ശ്രുതി ഹസന്‍ ഫഹദിന്റെ ഭാര്യയാകുന്നു
തമിഴ്‌ താരം ശ്രുതി ഹസന്‍ഫഹദ്‌ ഫാസിന്റെ നായികയാകുന്നു. നിവിന്‍ വാസുദേവ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്‌ ശ്രുതി ഹസനും ഫഹദ്‌ ഫാസിലും ജോഡി ചേരുന്നത്‌. അങ്ങനെ ഫഹദിന്റെ നായികയായി ശ്രുതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്‌.

ഹരി നാരായണന്‍ എന്ന കഥാപാത്രത്തെയാണ്‌ ഫഹദ്‌ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ഫഹദിന്റെ ഭാര്യയായി ശ്രുതിയും എത്തുന്നു. ഒരു ത്രില്ലര്‍ ചിത്രമാണിതെന്നാണ്‌ സംവിധായകന്‍ പറയുന്നത്‌. സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ പ്രകാശ്‌ ബാരെ നിര്‍മിക്കുന്ന ചിത്രത്തിന്‌ വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്‌ രാജീവ്‌ രവിയാണ്‌. നേപ്പാള്‍ ബോര്‍ഡറിലും ലാസ്‌ വേഗാസിലും കൊച്ചിയിലുമായാണ്‌ ചിത്രത്തിന്റെ ചിത്രീകരണം.
ശ്രുതി ഹസന്‍ ഫഹദിന്റെ ഭാര്യയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക