Image

എന്താണ്‌, പെണ്ണേ നീ...(ശ്രീപാര്‍വതി)

Sree Parvathy Published on 27 January, 2014
എന്താണ്‌, പെണ്ണേ നീ...(ശ്രീപാര്‍വതി)
എന്താണ്‌, ഒരു പെണ്ണ്‌...

സ്വയം ഒരു സ്‌ത്രീ ആയി നിന്നുകൊണ്ട്‌ എങ്ങനെ അതിനുത്തരം പറയും? സ്‌ത്രീ അറിയുന്ന പുരുഷനല്ലേ അതിനു മറുപടി പറയാന്‍ യോഗ്യന്‍?
അല്ല.... എന്ന്‌ ഉറക്കെ പറയട്ടെ...

രഹസ്യങ്ങളുടെ വലിയ താക്കോല്‍ക്കൂട്ടവും പേറി ജീവിക്കുന്നവരാണ്‌, സ്‌ത്രീകള്‍ , സ്‌ത്രീയെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്‌.. ഇങ്ങനെ എത്രയോ പറച്ചിലുകള്‍...

അവനും അവളും തമ്മിലുള്ള ചില വ്യതിയാനങ്ങള്‍ അതിലാണ്‌, രണ്ടു വ്യക്തിത്വങ്ങളും നിലനില്‍ക്കുന്നത്‌. ആണ്‌, ആണാകുന്നതും പെണ്ണു പെണ്ണാകുന്നതും അങ്ങനെ തന്നെ. അവളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ചില മര്യാദകള്‍,കുറവുകള്‍, വിലങ്ങുകള്‍ ഇതൊക്കെ തന്നെയാകാം അവളെ ഇത്ര രഹസ്യരൂപിയാക്കിയതും. മറയ്‌ക്കപ്പെട്ടിരിക്കുന്ന ശരീരവും ആ രഹസ്യത്തെ ബലപ്പെടുത്തുന്നു.

എന്തുകൊണ്ടാണ്‌, പെണ്‍ശരീരങ്ങള്‍ മറയ്‌ക്കപ്പെടുന്നത്‌. നാട്ടിന്‍പുറങ്ങളിലെ വീടുകളിലും റോഡിലും വരെ ഷര്‍ട്ട്‌ ഇടാതെ മുണ്ട്‌ മടക്കി കുത്തി ആണ്‍പ്രജകള്‍ ധൈര്യ സമേതം നടക്കുന്നു. എന്താ പെണ്ണിന്‌, വൈകാരികതയില്ലേ?

ഇല്ലെന്നാണ്‌, വയ്‌പ്പ്‌. അതു ഒരു പരിധി വരെ (ചിലരിലൊഴിച്ച്‌) ശരിയുമാണ്‌. ആണ്‍ശരീരങ്ങള്‍ പെണ്‍മനസ്സിനെ അങ്ങനെ ഉത്തേജിപ്പിക്കാറില്ല. അതുകൊണ്ടു തന്നെ ധൈര്യത്തോടെ നടക്കുന്ന പുരുഷന്‌, അവള്‍ നല്‍കിയ ദയയാണ്‌, ഈ പാതിനഗ്‌നത. തിരിച്ചൊരു ചോദ്യം ഉണ്ടാകാനും വയ്യ. എന്നിട്ടും എവിടെയൊക്കെയോ കത്തിപ്പ്‌ടരുന്നു. ചില സ്‌ത്രീകള്‍ പ്രശ്‌നക്കാരാകുന്നു.
ചിലര്‍ വളര്‍ന്നു വന്ന അന്തരീക്ഷം, ജീവിതം നല്‍കുന്ന അനുഭവങ്ങള്‍ ഇവയൊക്കെ വഴി മാറ്റി വിട്ടേക്കാം. എന്നാല്‍ ധാര്‍ഷ്ട്യത്തോടെ അഹങ്കരിക്കുന്ന ഒരു സ്‌ത്രീ തന്നെയാണ്‌, അവളുടെ കുടുംബത്തിന്‍റേയും സമൂഹത്തിന്‍റേയും ബാദ്ധ്യത.

വീടിനു വിളക്കാകുമ്പോള്‍ ഇത്രയും തെളിഞ്ഞു കത്തുന്ന മറ്റൊന്നില്ല പെണ്ണിനെ പോലെ. എന്നാല്‍ പകയും വിദ്വേഷവും ഇളക്കിയെടുത്ത്‌ ചിതറിത്തെറിക്കുന്ന അവളെ പോലെ സംഹാരവും ചെയ്യാന്‍ മറ്റാര്‍ക്കും കഴിവില്ല. പല കുടുംബങ്ങളിലും ചീറ്റലുകള്‍ നടക്കാറുണ്ട്‌, പല കുടുമ്‌+ബങ്ങളും നേരിട്ട്‌ കണ്ടു എന്ന അനുഭവം വച്ചു നോക്കിയാല്‍ സ്‌ത്രീയുടെ സംസാരത്തിലും പ്രവൃത്തിയിലുമുള്ള പ്രശ്‌നം തന്നെയാണ്‌, വില്ലന്‍. ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്‌ സമാനമനസ്‌കരുമായിട്ടാവണം. തന്നെ അപമാനിക്കുന്ന, സ്‌നേഹിക്കാത്ത ഒരു പുരുഷനെ കൂടെ കൂട്ടാന്‍ ആരും നിര്‍ബന്ധിക്കില്ല, അങ്ങനെ വേദനിക്കുന്നവരുമുണ്ട്‌. പക്ഷേ ചെറിയ പ്രശ്‌നങ്ങള്‍ക്കു വരെ ആവശ്യമില്ലാതെ കലഹിക്കുന്ന സ്‌ത്രീ തന്നെയാണ്‌, ഒരു കുടുംബത്തിന്‍റെ തകര്‍ച്ചയ്‌ക്ക്‌ ആദ്യ വെടിമരുന്നിടുന്നത്‌.
എന്താണ്‌, പെണ്ണേ നീ...(ശ്രീപാര്‍വതി)
Join WhatsApp News
Anthappan 2014-01-29 04:54:15
"Distant from her adorer's view,
one in a thousand may be true;
The pen which writes, as if it knew
A woman's promise splits in two 

While in another's warm embrace,
No witness to thy own disgrace.
Faithless, she wastes no thought on thee
Wrapped in her own felicity.

Woman's desire is more intense
Than man's - more exquisite her sense
But never blinded by her flame,
Gain and Fruition are her aim.

A woman's love is selfish all
Possessions wealth secure her fall
How many falls and cruel prove
And not one faithful in her love!

A contradiction is her life;
Without all peace, with in all strife;
A dangerous friend , a fatal foe
Prime breeder of a world of woe.

When we are joyous she is sad
When deep in sorrow, she is glad,
Such is the life a woman leads
And her sorcery still succeeds " (Nizami)
John Varghese 2014-01-29 07:06:44
"A woman never sees what we do for her, she only sees what we don't do."
വിദ്യാധരൻ 2014-01-30 13:17:29
"കെട്ടും,ഭുജാലതകൾ കൊണ്ടവൾ അങ്ങൊരിക്കൽ 
കൂട്ടും കടാക്ഷവടി കൊണ്ടടി മറ്റൊരിക്കൽ 
പെട്ടന്നു വാഗ്മൃത വീചിയിലിട്ടുമുക്കും 
നട്ടം തിരിച്ചിലിവിടെ പലതുണ്ട് പാർത്താൽ "   
                                     കൈക്കുളങ്ങര രാമവാര്യർ 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക