Image

ഹുണ്ടി: നമിതാ പ്രമോദ്‌ നായിക, വിനയ്‌ ഫോര്‍ട്ട്‌ നായകന്‍

Published on 28 January, 2014
ഹുണ്ടി: നമിതാ പ്രമോദ്‌ നായിക, വിനയ്‌ ഫോര്‍ട്ട്‌ നായകന്‍
ലത്തീഫ്‌ പൊന്നാനി സംവിധാനം ചെയ്യുന്ന ഹുണ്ടി എന്ന ചിത്രത്തില്‍ നമിതാ പ്രമോദ്‌ നായികയാകുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലൂടെ എത്തിയ വിനയ്‌ ഫോര്‍ട്ട്‌ നായകനായിരുന്നു.

ചിത്രത്തില്‍ നമിത പ്രമോദ്‌ വിനയ്‌ ഫോര്‍ട്ടിന്റെ കാമുകിയായി അഭിനയിക്കുന്നു. നമിതയ്‌ക്കും വിനയ്‌ക്കുമൊപ്പം അജു വര്‍ഗീസും ശ്രീനാഥ്‌ ഭാസിയും ഹുണ്ടിയിലെത്തുന്നുണ്ട്‌. ഇവരെക്കൂടാതെ ജോയ്‌ മാത്യു, ടിജെ രവി, നിജാസ്‌, ഷനില്‍, അപര്‍ണ നായര്‍, പാര്‍വതി തുടങ്ങിയവരും അഭിനയിക്കുന്നു. സുധീര്‍ കുരുവടിയുടേതാണ്‌ തിരക്കഥ. ഹുണ്ടിയ്‌ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്‌ ജയന്‍ അടൂരാണ്‌.

കഥാപാത്രങ്ങളുടെ പൂര്‍ണതയ്‌ക്കുവേണ്ടി ചെറിയ ചില ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ലെന്ന്‌ പറഞ്ഞ നമിത പരിധിവിടില്ലെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ചെറിയൊരു ഗ്ലാമര്‍ വേഷത്തിലാണ്‌ നമിത ലോ പോയിന്റിലെത്തുന്നത്‌. അഭിനയ പ്രാധാന്യമുള്ള തിരഞ്ഞെടുത്ത സിനിമകളില്‍ മാത്രമെ അഭിനയിക്കുകയുള്ളൂ എന്നും നമിത പറയുന്നു.
ഹുണ്ടി: നമിതാ പ്രമോദ്‌ നായിക, വിനയ്‌ ഫോര്‍ട്ട്‌ നായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക