Image

ഹമാരാ സ്വന്തം ഭായ്‌ - ജയന്‍ റ്റിറ്റി ജോര്‍ജ്ജ്‌ (സപ്‌ന അനു ബി. ജോര്‍ജ്‌)

Sapna Anu B. George Published on 26 January, 2014
ഹമാരാ സ്വന്തം ഭായ്‌ - ജയന്‍ റ്റിറ്റി ജോര്‍ജ്ജ്‌ (സപ്‌ന അനു ബി. ജോര്‍ജ്‌)
എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്‌ ആയ മോഹന്‍ ലാലിനൊപ്പം 2 `റ്റഫ്‌ഫ്‌' മുഖങ്ങള്‍ ചേര്‍ന്നുള്ള പോസ്റ്ററുകള്‍ കേരളത്തിലെ സാധാരണ മനുഷ്യന്റെ ശ്രദ്ധായാകര്‍ഷിക്കാന്‍ പോന്നതായിരുന്നു. മോഹന്‍ലാലുമൊത്ത്‌ അഭിനയിക്കുന്നത്‌ വലിയ അംഗീകരമാണെന്ന്‌ പ്രത്യേകം എടുത്തുപറയേണ്ട കാര്യം ഇല്ല. മോഹന്‍ലാലിനൊപ്പം അദ്ദേഹത്തിന്റെ സന്തഹസഹചാരിയായി അഭിനയിക്കുന്ന ഫാഷന്‍ ലോകത്തിലും, ഒരു സഫലനായ ഗള്‍ഫ്‌ ബിസിനസ്സുകാരന്‍ എന്ന ലേബലും ഉള്ള ഡോ:ജയന്‍ റ്റിറ്റി ജോര്‍ജ്ജ്‌ ആണ്‌. ചിത്രീകരണം മാത്രമല്ല ,ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികളും കൊച്ചിയില്‍ത്തന്നെയായിരുന്നു. നീണ്ട ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ മലയാള സിനിമ കൊച്ചിയിലേക്ക്‌ ഇങ്ങനെയൊരു തിരിച്ചുവരവ്‌ നടത്തുന്നത്‌ എന്നത്‌, ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്‌. ദുബായില്‍ നിന്ന്‌ ,സ്വന്തം ഗോവ ഹോളിഡേ റിസോര്‍ട്ടിലേക്കുള്ള യാത്രക്കിടയില്‍ അദ്ദേഹവുമായി നടത്തിയ ഫോണ്‍ ഇന്റെര്‍വ്യൂവിലൂടെ മോഹന്‍ലാലിന്റെ `അസിസ്റ്റന്റ്‌' ആയി അഭിനയിക്കുന്ന ഡോ:ജോര്‍ജ്ജുമായുള്ള ഈ മുഖാമുഖം.

സിനിമ എന്തുകൊണ്ടാണ്‌ താങ്കളെ ആകര്‍ഷിക്കുന്നത്‌?

ഏതൊരു സാധാരണ വ്യക്തിക്കുള്ളതുപോലെ എന്നെയും സിനിമ പ്രലോഭിപ്പിക്കാറുണ്ട്‌ ,അത്‌ സര്‍വ്വസാധാരണമാണ്‌. ചില സിനിമകള്‍ മനസ്സില്‍ തട്ടുന്ന പല കഥകളും,വിഷയങ്ങളും, അതിമനോഹരമായ അവതരണശൈലിയുടെയും,ഹാസ്യത്തിന്റെയും അഭിനത്തിന്റെയും ഫലമായി മനസ്സില്‍ കോറിയിടപ്പെടുന്നു. ചിലത്‌ അവ്യക്തമായി പോകാറുമുണ്ട്‌.

1989 ല്‍ താങ്കളുടെ സ്വന്തം പ്രൊഡക്ഷനിലുള്ള `വചനം' സിനിമയെക്കുറിച്ച്‌ ഇന്നെന്തു തോന്നുന്നു?

മലയാളം സിനിമയുടെ ചരിത്രത്തില്‍ വളരെ ശക്തമായ വിഷയവും,കഥയും ആയിരുന്നു വചനം. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത,മധു അംബാട്ടിന്റെ ക്യമറയില്‍,തിലകന്‍,ചാരുഹാസന്‍, ശ്രീവിദ്യ,സുരേഷ്‌ ഗോപി,ജയറാം,സിത്താര,ശ്രീകുമാര്‍ എന്നീ പ്രമുഖ താരങ്ങള്‍ അഭിനയിച്ച ആ സിനിമ,ഇന്നത്തെ സമയത്ത്‌ ഉണ്ടാകേണ്ടിയിരുന്ന ഒരു സിനിമ അല്ലായിരുന്നോ എന്നൊരു ചിന്തയും ഇല്ലാതില്ല. ഇന്നത്തെകാലത്ത്‌ അതുപോലെ ഒരു സമകാലികപ്രാധാന്യമുള്ള ഒരു വിഷയം ഒരു ബോക്‌സ്‌ ഓഫ്‌ഫീസ്‌ വിജയം തന്നെ തീര്‍ക്കുമായിരുന്നു.

ബിസ്സിനസ്സുകാരന്‍, വ്യാപാരി എന്നീ വിശേഷണങ്ങളുള്ള കലാസര്‍ഗ്ഗപ്രധാന്യമുള്ള ഒരു തൊഴിലാണ്‌ `ഫാഷന്‍',അവിടെനിന്നും സിനിമയിലേക്ക്‌.....സ്വന്തം ഇഷ്ടത്താല്‍ അഭിനയിക്കുന്നു എന്നിരുന്നാലും അത്‌ പലര്‍ക്കും ഒരു തൊഴില്‍ തന്നെയാണ്‌. ഇത്തരം ഒരു ഭാവമാറ്റത്തിന്റെ കാരണം?

ആര്‍ക്കും,എപ്പോഴും, എവിടെയും രണ്ടുകാരണങ്ങളാല്‍ വ്യത്യസ്ഥമായ തൊഴില്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നു. ഒന്ന്‌ നിര്‍ബന്ധപ്രേരണ,രണ്ട്‌ തീവ്രമായ ആകര്‍ഷത്താലും,സ്വന്തം താല്‌പര്യത്താലും തുടങ്ങിവെക്കുന്ന തൊഴില്‍. ഇക്കാലമത്രയും എവിടെയൊക്കെ ഏതൊക്കെ തൊഴിലില്‍ ഞാന്‍ വ്യാപൃതനായിട്ടുണ്ടോ അവയെല്ലാം സ്വന്തം താല്‌പര്യങ്ങളെയും ഇഷ്ടങ്ങളെയും മുന്‍നിര്‍ത്തി മാത്രമാണ്‌. ജീവിതത്തിന്റെ പലവിധ വഴിത്തിരുകളും പടവുകളും ഇനിയും ധാരാളം കാണാനും,യാത്രചെയ്യാനും കിടക്കുന്നു എന്ന്‌ മനസ്സിന്‍ ഇന്നും തീര്‍ച്ചയുണ്ട്‌. അഭിനയവും ഇതുപോലെതന്നെ മനസ്സിന്റെ തീവ്രമായ അഭിനിവേശം ആണ്‌ എന്ന്‌ പറയാതെ വയ്യ, ഭാവിയില്‍ ഇത്‌ ഒരു സ്ഥായിയാ!യ താല്‌പര്യം ആയീക്കൂട എന്നില്ല.

ഏതൊക്കെയാണ്‌ താങ്കളുടെ ബിസിനസ്സ്‌ മേഘലകള്‍?

ജോര്‍ജ്ജി ഫാഷന്‍സ്‌ എന്ന എക്‌പോര്‍ട്ട്‌ ഇം പോര്‍ട്ട്‌ ബിസ്സിനസ്സ്‌ ഡെല്‍ഹി കേന്ദ്രീകരിച്ചാണ്‌ എം ബി എ ഡിഗ്രി കഴിഞ്ഞ്‌ ആദ്യമായി തുടങ്ങിയത്‌. പിന്നെ സാവധാനം ഗള്‍ഫിലെക്കു വ്യാപിച്ചതിന്റെ ഭാഗമായി, ദുബായില്‍ റ്റൈത്സ്‌ ഇന്‍ഡസ്‌റ്റ്രിയിലേക്കു കൂടി വ്യാപിപ്പിച്ചു. അവിടെ നിന്നു ഹോട്ടല്‍ ഇന്‍ഡസ്‌റ്റ്രി കൂടിയായി, ഗോവയില്‍. പകുതിസമയം, ഗോവയിലും ബാ!ക്കി സമയം ദുബായിലും ആയിരിക്കും.

`വചനം' തുടങ്ങി `കാണ്‌ഡഹാറിലൂടെ' താങ്കള്‍ അഭിനയിച്ച എല്ലാ സിനിമകളിലും,ചെറുതെങ്കിലും വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ്‌ അവതരിപ്പിച്ചത്‌,എത്ര സിനിമകള്‍,ഏതൊക്കെ എന്നു വ്യക്തമാക്കാമൊ?

വചനത്തില്‍ തുടങ്ങിയ അഭിനയവും സിനിമയോടുള്ള അഭിനിവേശത്താലും പല നല്ല സിനികളിലും അഭിനയിക്കാന്‍ എനിക്കു സാധിച്ചിട്ടുണ്ട്‌.അതില്‍ പ്രധാനം കാന്തഹാര്‍,കാഷ്‌മീരം,തൂഫാന്‍,കുരുക്ഷേത്ര. `നീ കൊ ജാ ചാ യും' `കര്‍മ്മയോദ്ധായും' എന്നിവയാണ്‌. ഷൂട്ടിംഗ്‌ തുടങ്ങാനായി ഇരിക്കുന്ന 2 സിനിമകള്‍ ഒക്ടോബറിലും,ജനുവരിയിലും എന്ന്‌ തീരുമാനം ആയിരിക്കുന്നു.ഒരോ സിനിമയുടെ കഥപാത്രങ്ങളുടെ രൂപവും ഭാവവും അനുസരിച്ച്‌ ആര്‌,എങ്ങിനെ എന്നു തീരുമാനിക്കുന്നത്‌ തീര്‍ത്തും സംവിധായകനാണ്‌.ഇക്കാര്യത്തില്‍ മികച്ച പല സംവിധായകര്‍ക്കും കഥാപാത്രങ്ങള്‍ക്കായി എന്റെ മുഖവും,അഭിനയവും,മികച്ചതായി തോന്നി എന്നതുതന്നെ വളരെ പ്രശംസാവഹമാ!യ കാര്യം ആണ്‌.ഒട്ടനവധി ഭാവങ്ങളും മുഖവും, കഥാപാത്രത്തിനനുസരിച്ച്‌ മുഖത്തു തെളിയുന്ന ഭാവങ്ങളും,സ്വാഭാവീകതയും വളരെ സ്വതവേ ഉള്ളവയായിരുന്നു എന്നരു തോന്നലും ഇല്ലാതില്ല.

മോഹന്‍ലാലൊനൊപ്പം,അദ്ദേഹത്തിന്റെ സമീപം കര്‍മ്മയോദ്ധായില്‍,താങ്കള്‍ പ്രേക്ഷകരുടെ ശ്രദ്ധ,ഒരു പോസ്റ്ററിലൂടെ പിടിച്ചു പറ്റിക്കഴിഞ്ഞു.ഇത്തരം കാര്യങ്ങള്‍ വളരെ നിര്‍ണ്ണായകമല്ലെ!, താങ്കള്‍ക്ക്‌ എന്തു തോന്നുന്നു?

പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏതൊരു സിനിമയിലും സാധിക്കുക എന്നത്‌ ഭാഗ്യം തന്നെയാണ്‌,അത്‌ മോഹന്‍ലാലിനെപ്പോലെ അഭിനയത്തിന്റെ കലാഭിരഞ്‌ജന്റെ കൂടെയാകുന്നത്‌ വളരെ ഭാഗ്യം തന്നെയാണ്‌.ഇത്‌ അദ്ദേഹത്തിന്റെ കൂടെ എന്റെ 3 മത്തെ സിനിമയാണ്‌. താമസിയാതെ, സുരേഷ്‌ ഗോപി,ദിലീപ്‌,എന്നീ നടന്മാരുടെ കൂടെഅഭിനയിക്കാന്‍ അവസരവും, ശ്രീനിവാസനെപ്പോലെയുള്ള ജീനിയസ്സുകളുടെ കഥയിലെ കഥാപാത്രമാകാനും അഭിനയിക്കാനും സാധിച്ചു എന്നും വരാം ,തീര്‍ച്ച. അതുവഴി എന്റേതായ ഒരു അഭിനയശൈലി അവകാശപ്പെടാന്‍ ഈ കേരളസിനിമരംഗത്ത്‌ സാധിക്കട്ടെ എന്നുള്ള ആഹ്രഹം മനസ്സില്‍ ഞാന്‍ എന്നോ ചേര്‍ത്തു വെച്ചിട്ടുണ്ട്‌.

SABG/Freelance Journalist/Poet/Columnist
www.sapnageorge.com
ഹമാരാ സ്വന്തം ഭായ്‌ - ജയന്‍ റ്റിറ്റി ജോര്‍ജ്ജ്‌ (സപ്‌ന അനു ബി. ജോര്‍ജ്‌) ഹമാരാ സ്വന്തം ഭായ്‌ - ജയന്‍ റ്റിറ്റി ജോര്‍ജ്ജ്‌ (സപ്‌ന അനു ബി. ജോര്‍ജ്‌) ഹമാരാ സ്വന്തം ഭായ്‌ - ജയന്‍ റ്റിറ്റി ജോര്‍ജ്ജ്‌ (സപ്‌ന അനു ബി. ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക