Image

ലോകത്തിലെ പ്രമുഖരില്‍ ഒബാമ തന്നെ ഒന്നാമന്‍

Published on 04 November, 2011
ലോകത്തിലെ പ്രമുഖരില്‍ ഒബാമ തന്നെ ഒന്നാമന്‍
ന്യൂയോര്‍ക്ക്‌: ലോകത്തിലെ പ്രമുഖരായ വ്യക്തികളില്‍ ഒബാമ തന്നെ ഒന്നാമന്‍. ഫോബ്‌സ്‌ മാഗസിന്റെ ലോകത്തിലെ ഏറ്റവും പ്രബലവ്യക്തികളുടെ പുതിയ പട്ടികയിലാണ്‌ ഒബാമയ്‌ക്ക്‌ ഒന്നാംസ്ഥാനം. ഴിഞ്ഞവര്‍ഷം ഒബാമയെ മറികടന്ന്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഹു ജിന്റാവോ ഒന്നാമതെത്തിയിരുന്നു. ഇത്തവണത്തെ പട്ടികയില്‍ ജിന്റാവോ മൂന്നാമതാണ്‌.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും ആദ്യ ഇരുപതില്‍ ഇടംപിടിച്ചു. പട്ടികയില്‍ സോണിയാ ഗാന്ധി 11-ാം സ്ഥാനത്തും മന്‍മോഹന്‍ 19-ാമതുമാണ്‌. അല്‍ക്വയ്‌ദ തലവന്‍ ഉസാമ ബിന്‍ലാദനെ വധിക്കാനായതും ലിബിയന്‍ ഏകാധിപതി കേണല്‍ ഗദ്ദാഫിയുടെ പതനവുമാണ്‌ ഒബാമയെ ഒന്നാം സ്ഥാനത്ത്‌ എത്തിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക