പത്രപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് അഭിനയിക്കുന്ന ഇന്‍ ദി ലൈലം ലൈറ്റ് എന്ന
ചിത്രത്തില്‍ ടോളിവുഡ് നടി ഇനിയ നായികയാകുന്നു. മധു കൈതപ്രം സംവിധാനം ചെയ്യുന്ന
ചിത്രത്തിന് സിവി ബാലകൃഷ്‌ണന്റെ തിരക്കഥയില്‍ ഒരുക്കുന്നു.
നാട്ടില്‍
നിന്നും ഗള്‍ഫിലേയ്‌ക്ക് കുടിയേറിയ തീര്‍ത്തും വ്യത്യസ്‌തനായ ഒരു വ്യക്തിയുടെ
കഥയാണ് ചിത്രം പറയുന്നത്. ഒമാന്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒരു
ബ്രിട്ടീഷ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എക്‌സിക്യൂട്ടീവിന്റെ വേഷമാണ്
ചിത്രത്തില്‍ ബ്രിട്ടാസ് കൈകാര്യ ം ചെയ്യുക. നര്‍ത്തകിയുടെ വേഷത്തിലാണ് ഇനിയ
അഭിനയിക്കുന്നത്. ഇവരെ രണ്ടുപേരെയും കൂടാതെ പ്രതാപ് പോത്തന്‍, മനോജ് കെ ജയന്‍
എന്നിവര്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മധു
കൈതപ്രത്തിന്റെ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്ന കാര്യം ഇനിയ
സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള മധു
കൈതപ്രത്തേപ്പോലെയൊരാളുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍
സന്തോഷമുണ്ടെന്ന് ഇനിയ പറയുന്നു.