Image

ഇന്ത്യന്‍ റുപ്പി: മലയാളം സിനിമ താമ്പായില്‍ പ്രദര്‍ശിപ്പിക്കും

ജോയിച്ചന്‍ പുതുക്കുളം Published on 04 November, 2011
ഇന്ത്യന്‍ റുപ്പി: മലയാളം സിനിമ താമ്പായില്‍ പ്രദര്‍ശിപ്പിക്കും
താമ്പാ: പ്രേഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മലയാള ചലച്ചിത്രം `ഇന്ത്യന്‍ റുപ്പി' താമ്പായില്‍ നവംബര്‍ 5 ശനിയാഴ്‌ച വൈകുന്നേരം 4.30 നും 7.45-നും, ഞായറാഴ്‌ച വൈകുന്നേരം 3 മണിക്കുമായി മൂന്ന്‌ പ്രദര്‍ശനങ്ങള്‍ നടത്തുന്നു. പത്മരാജനും, ഭരതനും ശേഷം അതേ നിലവാരത്തിലേക്ക്‌ ഉയര്‍ന്ന നമ്മുടെ പ്രിയപ്പെട്ട സംവിധായകന്‍ രഞ്‌ജിത്ത്‌ തിരക്കഥയ്‌ക്കും, കേരളാ കഫേയ്‌ക്കും, പ്രാഞ്ചിയേട്ടനും ശേഷം ഒരുക്കിയിരിക്കുന്ന സിനിമയാണ്‌ ഇന്ത്യന്‍ റുപ്പി.

പൃഥ്വിരാജ്‌ നായകനും, റീമാ കല്ലുങ്കല്‍ നായികയുമാകുന്ന ഈ ചിത്രത്തില്‍ വിലക്കുകള്‍ക്കുശേഷം തിലകന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, ടിനി ടോം, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്‌, ലാലു അലക്‌സ്‌, ഷമ്മി തിലകന്‍, ബാബു നമ്പൂതിരി, മാമുക്കോയ, ആസിഫ്‌ അലി, മല്ലിക, കല്‍പ്പന, രേവതി തുടങ്ങിയവരും പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തീയേറ്ററിന്റെ വിലാസം: Muvico Centro Ybor 20, 1600 E 9th Ave, Tampa, FL.

സിനിമ എന്താണെന്ന്‌ പ്രേഷകര്‍ക്ക്‌ മനസ്സിലാക്കുവാന്‍ കഴിയുന്ന ഈ ചിത്രം തീയേറ്ററുകളില്‍ പോയി കാണുകയും, നല്ല സിനിമകളെ വിജയിപ്പിക്കുകയും ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അലോഷ്യസ്‌ ജോസ്‌ (727 623 8940), ബിജോയ്‌ ജേക്കബ്‌ (813 842 1263). സിനിമയുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. www.tampabaymalayalee.com
ഇന്ത്യന്‍ റുപ്പി: മലയാളം സിനിമ താമ്പായില്‍ പ്രദര്‍ശിപ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക