Image

ഭാരതത്തില്‍ വൈദേശിക ക്രിസ്‌തുമതം സ്വീകരിക്കപ്പെടുവാനുള്ള പശ്ചാത്തലം (ലേഖനം: ഡോ. തോമസ്‌ പാലക്കല്‍)

Published on 30 January, 2014
ഭാരതത്തില്‍ വൈദേശിക ക്രിസ്‌തുമതം സ്വീകരിക്കപ്പെടുവാനുള്ള പശ്ചാത്തലം (ലേഖനം: ഡോ. തോമസ്‌ പാലക്കല്‍)
ഹൈന്ദവ രാജ്യമായ ഭാരതത്തിലേക്ക്‌ ആദ്യമായി കടന്നു വന്ന വിദേശ മതമാണ്‌  ക്രിസ്‌തുമതം. ഭാരതത്തിന്റെ തനതു സംസ്‌കാരമാഹിന്ദുമതത്തോടൊപ്പം ഭാരതത്തില്‍ തന്നെ ഉത്ഭവിച്ച മറ്റു മതവിഭാഗങ്ങളാണ്‌ ബുദ്ധമതവും ജൈന മതവും, സിക്കുമതവുമൊക്കെ. പൗരാണിക കാലം മുതല്‍ കേരളത്തിലെ പ്രക്രുതി സമ്പത്തായ സുഗന്ധ ദ്രവ്യങ്ങള്‍ക്കു വേണ്‌ടി വിദേശിയര്‍ കേരളവുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്നു. ഈ വാണിജ്യബന്ധമാണ്‌ ക്രിസ്‌തു ശിഷ്യന്മാരില്‍ ഒരാളായ മാര്‍ത്തോമ്മ അപ്പസ്‌തോലന്‍ മറ്റു വ്യാപാരികളോടൊപ്പം കൊടുങ്ങല്ലൂര്‍ തുറമുഖത്ത്‌ വന്നിറങ്ങാന്‍ ഇടയാക്കിയത്‌. അദ്ദേഹം കൊടുങ്ങല്ലൂര്‍,കൊല്ലം, പാലയൂര്‍ പറവൂര്‍, കൊക്കമംഗലം, നിലയ്‌ക്കല്‍, നിരണം എന്നിങ്ങനെ ഏഴു സ്ഥലങ്ങളില്‍ ക്രിസ്‌തു വചനങ്ങള്‍ അറിയിച്ചതായും അവിടങ്ങളില്‍ പ്രാരംഭ ക്രൈസ്‌തവ സമൂഹങ്ങള്‍ പ്രാബല്യത്തില്‌ വന്നതായും വിശ്വാസം. ഒരു മതം ഇവിടെ പ്രതിഷേധ രഹിതമായി സ്വാഗതം ചെയ്യപ്പെടുവാനുണ്ടായ സാഹചര്യത്തിന്‌ വ്യക്തമായ ചരിത്ര രേഖകളുടെ അഭാവത്തില്‍ അന്നത്തെ പശ്ചാത്തല പരിജ്ഞാനം ഉണ്ടായേ പറ്റു.

വിശ്വാസങ്ങളിലോ ജീവിത രീതികളിലോ ഭാരതീയ ജനത ഒരിക്കലും ഐക്യപ്പെട്ടിരുന്നില്ല. ക്രിസ്‌തുവിനു രണ്‌ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ ആര്യന്മാരുടെ അധിനിവേശം ഉണ്ടായത്‌. ഉത്തര ഭാരതത്തില്‍ ആധിപത്യം ഉറപ്പിച്ച ആര്യ സംസ്‌കാരവും, ദക്ഷിണ ഭാരതത്തിലേക്ക്‌ ചവുട്ടി താഴ്‌ത്തപ്പെട്ട ദ്രാവിഡ സംസ്‌കാരവും തമ്മില്‍ പ്രകടമായ വ്യത്യാസം അധിനിവേശകാലം മുതല്‍ നിലനിന്നിരുന്നു. സഹിഷ്‌ണുതയും സമന്വയവും മറ്റും സവിശേഷതകളായുള്ള ഭാരതീയ സംസ്‌കാരം എല്ലാക്കാലവും എല്ലാ മതവിശ്വാസങ്ങളെയും ആദരിച്ചിരുന്നു. ക്രൈസ്‌തവ മതത്തിനു സ്വാഗതം ലഭിക്കാനുണ്ടായ ഒരു അനുകൂല സാഹചര്യം ഈ പശ്ചാത്തലമാണ്‌. മറ്റൊന്ന്‌ സംഹാരമൂര്‍ത്തികളായ ബഹു ദൈവ സങ്കല്‍പ്പത്തിന്റെ ഭയവിഹ്വലതയില്‍ കഴിഞ്ഞവര്‍ക്ക്‌ ലിളിത സുന്ദരവും ജീവിത ഗന്ധിയുമായ പുതിയ ഏക ദൈവ മത പ്രബോധനത്തിലേക്ക്‌ ആകര്‍ഷണീയത ഉണ്‌ടായിട്ടുണ്‌ടാവാം. തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാനും തന്റെ ശത്രുക്കളോട്‌ ഏഴുഎഴുപതു പ്രാവശ്യം ക്ഷമിക്കാനും തന്റെ കടക്കാരോട്‌ താന്‍ പൊറുക്കുന്നതുപോലെ തന്നോടും പൊറുക്കപ്പെടണമെന്ന്‌ പ്രാര്‍ത്ഥിക്കുവാനും പഠിപ്പിച്ച ഗുരുവചനങ്ങള്‍ വിദ്യാവിചഷണന്മാരായ ഒരു സമൂഹത്തിന്‌ ആകര്‍ഷകമായതില്‍ സ്വാഭാവികതയുണ്ട്‌.

തന്നെയുമല്ല, പൗരാണിക ഹൈന്ദവ സംസ്‌കാരത്തിനെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച ബുദ്ധ മത പ്രചാരം സംസ്‌കാരിക സംഘട്ടനങ്ങളിലും വിശ്വാസ വൈരുദ്ധ്യങ്ങളിലും പെട്ട്‌ ശിധിലമായിക്കൊണ്‌ടിരുന്ന സാഹചര്യത്തില്‍ രണ്‌ടിലും പെടാത്ത പുതിയ പ്രബോധനം സ്വാഗതാര്‍ഹമായിരുന്നിരിക്കാം. കേരള ക്രൈസ്‌തവ സഭയുടെ ആരംഭകാലത്ത്‌ സഭാവിശ്വാസികളായിത്തീര്‍ന്നവര്‍ ഹൈന്ദവ-ബുദ്ധ സംഘര്‍ഷങ്ങളില്‍പെട്ട്‌ തിരസ്‌കരിക്കപ്പെട്ടു കിടന്ന ചില ദേവസ്ഥാനങ്ങള്‍ തങ്ങളുടെ പ്രാര്‍ത്ഥനാലയങ്ങളാക്കി മാറ്റിയതു കൊണ്ടാവാം പല പൗരാണിക ക്രൈസ്‌തവ ദേവാലയങ്ങളും ഹൈന്ദവ ക്ഷേത്രങ്ങള്‍ തന്നെ എന്ന്‌ തോന്നിച്ചിരുന്നത്‌. പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ വാസ്‌കോടി ഗാമ ഒരു അമ്പലത്തില്‍ കയറി ദൈവജനം എന്ന്‌ തെറ്റിധരിച്ച്‌ പ്രാര്‍ത്ഥിച്ച വിവരം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്‌ട്‌ . ആദിമ ക്രൈസ്‌തവര്‍ തങ്ങളുടെ ഹൈന്ദവ സംസ്‌കാരവും ആചാരങ്ങളും കൈവിടാതെ ജനനം, ജാതകകര്‍മ്മം , നാമകരണം, ശേഷക്രിയകള്‍ ഇവയ്‌ക്കൊക്കെ തങ്ങളുടെ പരമ്പരാഗതരീതികള്‍ തന്നെ പിന്തുടര്‍ന്നിരുന്നു.

ഇവയ്‌ക്കെല്ലാം ക്രൈസ്‌തവീകരണ പ്രവണതകളും നി
നിന്നിരുന്നു എന്ന സവിശേഷതകളെ അന്നുണ്‌ടായിരുന്നുള്ളു. പ്രാദേശീയ വൈവിധ്യങ്ങളില്‍ ഉള്ള ആചാരാനുഷ്‌ഠാനങ്ങളിലൂടെ ആദിമ ക്രൈസ്‌തവ സമൂഹങ്ങള്‍ സ്വതന്ത്ര പള്ളിക്കൂട്ടങ്ങളായി വര്‍ത്തിച്ചിരുന്നെങ്കിലും അപ്പസ്‌തോലനാല്‍ തന്നെ അധികാരം ഏല്‌പിച്ച പകലോമറ്റം കുടുംബത്തിലെ കാരണവര്‍ക്ക്‌ ജാതിക്കര്‍ത്തവ്യന്‍ എന്ന അര്‍ക്കാദിയാക്കോന്‍ സ്ഥാനത്തിലൂടെ പൗരോഹിത്യ മേക്കോയ്‌മ നല്‍കിയിരുന്നു. പില്‍ക്കാലങ്ങളില്‍ പൗരോഹിത്യാധികാരം അനന്തിരാവകാശ ക്രമപ്രകാരം പിന്തലമുറകളിലേക്ക്‌ കൈമാറി ഇരുന്നതായി റമ്പാന്‍ പാട്ടില്‍ കാണുന്നുണ്ട്‌. ആദിമ നൂറ്റാണ്‌ടില്‍ പള്ളിക്കൂടങ്ങളുടെ അജപാലനത്തിന്‌ അര്‍ക്കദിയാക്കോന്മാരാണ്‌ പൗരോഹിത്യപട്ടം നല്‍കിയിരുന്നത്‌. പുരോഹിതര്‍ കുടുംബസ്ഥരായിരുന്ന അക്കാലങ്ങളില്‍ പൗരോഹിത്യവും പരമ്പരാഗതമായിതന്നെ നിലനിന്നിരിക്കാം.

ക്രിസ്‌തു മതം കേരളത്തിലേക്ക്‌ സ്വാഗതം ചെയ്യപ്പെടുവാനുണ്ടായ മറ്റൊരു പ്രധാന സാധ്യത ക്രിസ്‌തുവിന്റെ കാലത്തിന്‌ വളരെ മുമ്പ്‌ തന്നെ കേരളത്തിലേക്ക്‌ കുടിയേറിയ യഹൂദ സമൂഹത്തിന്റെ സാന്നിധ്യമായിരുന്നു. കേരളത്തിലെ പൗരാണിക തുറമുഖമായ കൊടുങ്ങല്ലൂരിലും സമീപ പ്രദേശങ്ങളിലും മാത്രമല്ല സുഗന്ധ ദ്രവ്യങ്ങളുടെ വിളഭൂമിയായ മറ്റ്‌ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും ഈ യഹൂദ സമൂഹം വ്യാപിക്കുകയും വ്യാപാര തല്‌പരരായ ഇവര്‍ കേരള ജനതയുടെ ഒരു ഭാഗമായി മാറുകയും, ഉല്‌പാദനം വിപണനം, കയറ്റുമതി ഈ രംഗങ്ങളിലൊക്കെ സജീവ മാകുകയും ചെയ്‌തു. ഇങ്ങനെ ശക്തമായ ഒരു യഹൂദ സമൂഹം കേരളത്തിലുണ്ടെന്ന്‌ വിദേശീയ യഹൂദര്‍ക്ക്‌ അറിയാമായിരുന്നു. ഈജിപ്‌റ്റില്‍ നിന്നു പുറപ്പെട്ട്‌ ലോകം മുഴുവന്‍ വ്യാപിച്ചിരുന്‌ന ഈ യഹൂദ ജനത 1948 ബ്രിട്ടന്റെ സഹായത്തോടെ രൂപീക്രുതമായ ഇസ്രായേല്‍ എന്ന പുതിയ രാജ്യത്തേയ്‌ക്ക്‌ കുടിയേറിയവരുടെ കൂട്ടത്തില്‍ കേരളത്തില്‍ നിന്ന്‌ വലിയൊരു വിഭാഗം യഹൂദരും ഉണ്ടായിരുന്നു. അന്ന്‌ ഇസ്രായലിലേക്ക്‌ പോകാന്‍ മടിച്ച യഹൂദരുടെ ചെറിയൊരു സമൂഹമെ ഇന്നു കേരളത്തിലുള്ളു.

കേരളത്തിലേക്ക്‌ എന്നു മുതലാണ്‌ യഹൂദര്‍ കുടിയേറിയതെന്നോ കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ക്കു വേണ്ടി വിദേശീയ വ്യാപാരികള്‍ എന്നു മുതലാണ്‌ കേരളത്തിലേക്ക്‌ വന്നു തുടങ്ങിയതെന്നോ തെളിയിക്കുന്ന ചരിത്ര രേഖകള്‍ ഒന്നുമില്ല. തോമ്മാശ്ലീഹാ എ.ഡി. 52-ല്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങി എന്നു പറയുമ്പോള്‍ മനസ്സിലാക്കേണ്ടത്‌ ഏതോ വ്യാപാര സംഘത്തിന്റെ കൂടെയാണ്‌ അദ്ദേഹവും ഇവിടെ എത്തിയതെന്നാണ്‌. ക്രിസ്‌തുമതത്തിന്റെ ആരംഭകാലത്ത്‌ കേരളത്തിലേക്ക്‌ ഒരു അപ്പസ്‌തോലന്‍ വരുവാന്‍ കാരണം അന്ന്‌ കേരളത്തില്‍ ഉണ്ടായിരുന്ന യഹൂദ സമൂഹത്തെക്കുറിച്ച്‌ അപ്പസ്‌തോലന്‌ അറിവുണ്ടായിരുന്നതുകൊണ്ടാവണം യഹൂദ ജനതയ്‌ക്ക്‌ വേണ്ടി ജീവാര്‍പ്പണം ചെയ്‌ത ക്രിസ്‌തു ചരിത്രവുമായി തോമസ്‌ അപ്പസ്‌തോലന്‍ കേരളത്തിലെത്തിയത്‌. അദ്ദേഹം അന്നു ഇവിടെ ഉണ്ടായിരുന്ന യഹൂദ സമൂഹത്തോടായിരിക്കണം ക്രൈസ്‌തവ ചരിത്രം അറിയിച്ചത്‌ . യഹൂദനായ അപ്പസ്‌തോലനില്‍ നിന്ന്‌ കേരളത്തില്‍ ആദ്യം ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ച ആദിമ ക്രൈസ്‌തവരില്‍ നിന്നായിരിക്കണം ഹൈന്ദവ വിശ്വാസികള്‍ ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചത്‌ . അല്ലാതെ ഹുദൈവ വിശ്വാസം നില നിന്നിരുന്ന ഒരു രാജ്യത്ത്‌ ഏക ദൈവ വിശ്വാസവും അതില്‍ നിന്നു വേര്‍പിരിഞ്ഞ്‌ കുറേക്കൂടി സദാചാര പുരോഗമനവും പ്രായോഗിക ജീവിത വീക്ഷണവുമുള്ള ക്രൈസ്‌തവ വിശ്വാസവും അടിച്ചേല്‍പിക്കാനായിരുന്നില്ല തോമസ്‌ അപ്പസ്‌തോലന്‍ കേരളത്തില്‍ വന്നത്‌. ഏക ദൈവ വിശ്വാസികളായിരുന്ന യഹൂദരില്‍ നിലനിന്നിരുന്ന വളരെയധികം അനാചാരങ്ങള്‍ക്കെതിരായി രണ്ടു ക്രിസ്‌തു പഠനങ്ങള്‍, കണ്ണിനു കണ്ണും പല്ലിനു പല്ലും എന്ന കര്‍ക്കശ പ്രതികരണങ്ങള്‍ക്കെതിരായിട്ടായിരുന്നു ഒരു കരണത്തിട്ടടിക്കുന്നവന്‌ മറുകരണം കൂടി കാണിച്ചു കൊടുക്കാന്‍ ക്രിസ്‌തു ഉപദേശിച്ചത്‌. മനുഷ്യന്‍ സാമ്പത്തിനുവേണ്ടിയല്ല, സാമ്പത്ത്‌ മനുഷ്യനു വേണ്ടിയാണ്‌ എന്ന ക്രിസ്‌തു വചനങ്ങളാണ്‌ യഹൂദരെ ചൊടിപ്പിച്ചത്‌ . ക്രിസ്‌തു മതത്തിലെ പുതിയ ബൈബിളില്‍ (യഹൂദന്റെ പഴയ ബൈബി
ളില്‍) ഇതുപോലെ യഹൂദ ദുരാചാരങ്ങളെ എതിര്‍ക്കുന്ന അനേകം സന്ദര്‍ഭങ്ങളുണ്ട്‌. യഹൂദ ദുരാചാരങ്ങളില്‍ നിന്നും ഭാവി തലമുറയെ എങ്കിലും രക്ഷിക്കണമെന്ന സദ്ദുദ്ദേശത്തോടെ പഠിപ്പിച്ച ക്രിസ്‌തുവിനെ കുരിശിലേറ്റാനുള്ള നിഗൂഢ നീക്കങ്ങള്‍ വിജയിച്ചെങ്കിലും യഹൂദാചാരങ്ങളെ വെല്ലു വിളിച്ച്‌ ക്രൈസ്‌തവ വിശ്വാസത്തിലേക്ക്‌ യഹൂദ ജനതയില്‍ നിന്ന്‌ വലിയ വിഭാഗം മാറിക്കൊണ്‌ടിരിക്കുന്നു എന്ന സുവിശേഷം കേരളത്തിലെ യഹൂദ സഹോദരങ്ങളെ അറിയിക്കുവാനും , അവര്‍ക്കും ഈ നൂതന മാറ്റംവഴി കൂടുതല്‍ ദൈവഹിതത്തിനൊത്ത്‌ ജീവിക്കുവാന്‍ പ്രേരിപ്പിക്കുവാനുമായിരുന്നു അപ്പസ്‌തോലന്റെ ലക്ഷ്യം.

ഈ ലക്ഷ്യം കൈവരിച്ച ക്രൈസ്‌തവ ജനതയായി മാറിയ കേരള യഹൂദരില്‍ കണ്‌ട ഭാവമാറ്റങ്ങളായിരിക്കണം വിദ്യാ സമ്പന്നരായ കേരള ഹൈന്ദവ ജനത ആരുടെയും നിര്‍ബന്ധത്തിനോ, പ്രലോഭനത്തിനോ വഴങ്ങാതെ ക്രുസ്‌തുമതം സ്വീകരിച്ചത്‌.
To be continued
ഭാരതത്തില്‍ വൈദേശിക ക്രിസ്‌തുമതം സ്വീകരിക്കപ്പെടുവാനുള്ള പശ്ചാത്തലം (ലേഖനം: ഡോ. തോമസ്‌ പാലക്കല്‍)
Join WhatsApp News
drfelix 2014-10-12 22:48:51
excellent article
Christian Junior 2014-10-13 06:25:27
        Rev. J. Hough, in Christianity in India, writes, “It is not probable that any of the Apostles of our Lord embarked on a voyage … to India.”
Ninan Mathulla 2014-10-13 07:43:53
We must be able to separate race from religion. When the writer say India was a Hindu nation to begin with, it cause misunderstanding. The religion of India was not Hindu religion as we know now. The original religion of India was the religion of Dravidians. That was different from Hinduism as we know it now. Aryans came around BC 15000, and their religion got upper hand eventually. Dravidian religion gave way to Aryan religion. So in a way Hindu religion as we know is also foreign in the strict sense of the term. If you take the history of any nation , the predominant religion there now is not the original religion.
Ninan Mathullah 2014-10-13 07:48:46
Many westerners find it hard to accept the fact that when they came to India to propagate Christianity here, it was already here. So they couldn't take the credit as pioneers. Naturally they tried to prove that it is just myth or legend, and thus tried to bring these Christians to the fold of the new version of Christianity that they brought.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക