Image

കല്ലെറിയുന്നവര്‍ എറിയട്ടെ: കാവ്യ

Published on 31 January, 2014
കല്ലെറിയുന്നവര്‍ എറിയട്ടെ: കാവ്യ
തന്നെ കല്ലെറിയുന്നവര്‍ എറിയട്ടെ. പക്ഷേ, അതൊന്നും തന്റെ ദേഹത്ത്‌ ഇതുവരെ കൊണ്ടിട്ടില്ല. എന്ന്‌ കൊള്ളുന്നോ അന്ന്‌ പ്രതികരിക്കുമെന്ന്‌ നടി കാവ്യാ മാധവന്‍ ഒരു മാസികയ്‌ക്ക്‌ നല്‌കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്റെ കൂടെ ദൈവമുണ്ട്‌, കുടുംബമുണ്ട്‌. അതില്‍ കൂടുതല്‍ ആരും തനിക്ക്‌ വേണ്ടെന്നും കാവ്യ പറഞ്ഞു.

ഞാനും ദിലീപുമായുള്ള ഗോസിപ്പുകളില്‍ വ്യക്തത വരുത്തേണ്ട കാര്യമില്ല. അങ്ങനെ വ്യക്തത വരുത്തിയതു കൊണ്ട്‌ ആര്‍ക്ക്‌ എന്തു പ്രയോജനമാണുള്ളത്‌. ഇനി വ്യക്തത വരുത്തിയാല്‍ തന്നെ അവിടം കൊണ്ട്‌ അത്‌ അവസാനിക്കില്ലെന്നും ഈ നടി പറഞ്ഞു.

കരിയറിലെ ഒരു പാട്‌ നല്ല സിനിമകള്‍ ദിലീപേട്ടനൊപ്പം ആയിരുന്നു. എന്നാല്‍ അതൊന്നും ഒരിക്കലും തനിക്ക്‌ വിനയായി എന്നു പറയാനാവില്ല. ഹിറ്റ്‌ ജോഡികള്‍ മുമ്പും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്‌. അന്നെല്ലാം ഇതുപോലുള്ള ഗോസിപ്പുകള്‍ ഉണ്ടായിരുന്നോ എന്നറിയില്ല. ഒരുപക്ഷേ അക്കാലത്ത്‌ മീഡിയയുടെ ഇടപെടല്‍ ഇത്ര വലുതല്ലാത്തതുകൊണ്ട്‌ നമ്മള്‍ അറിയാതെ പോയതാകാമെന്നും കാവ്യ പറഞ്ഞു.

ഞാന്‍ ആരാണെന്ന തിരിച്ചറിവും ബോധവും എനിക്ക്‌ നന്നായുണ്ട്‌. ഞാന്‍ എന്താണ്‌, എന്റെ അവസ്ഥ എന്താണ്‌ എന്നൊക്കെ എന്നെ അറിയുന്നവര്‍ക്കറിയാം. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും അതെന്നെ ബാധിക്കുന്ന കാര്യമല്ല. എനിക്ക്‌ ബോധ്യപ്പെടുത്തേണ്ടത്‌ എന്റെ വീട്ടിലുള്ളവരെ മാത്രമാണ്‌ കാവ്യ പറയുന്നു.
കല്ലെറിയുന്നവര്‍ എറിയട്ടെ: കാവ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക